Latest Updates
-
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ
Surya Gochar 2023: അപകീര്‍ത്തിയും ധനനഷ്ടവും; മീനരാശിയിലെ സൂര്യന് നല്‍കും 5 രാശിക്ക് കഷ്ടനഷ്ടങ്ങള്‍
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യദേവന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെയും സ്വാധീനിക്കും. അത് നല്ലതോ ചീത്തയോ ആകാം. പഞ്ചാംഗം പ്രകാരം സൂര്യന് ഒരു വര്‍ഷത്തില്‍ 12 തവണ രാശിമാറുന്നുണ്ട്. സൂര്യന് രാശി മാറുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. മാര്‍ച്ച് 15ന് രാവിലെ 6.34ന് സൂര്യന് മീനരാശിയില്‍ പ്രവേശിക്കും.
മീനം രാശിയില്‍ ഇപ്പോള്‍ വ്യാഴവും നിലകൊള്ളുന്നുണ്ട്. വ്യാഴത്തിന്റെയും സൂര്യന്റെയും കൂടിച്ചേരലിന്റെ ഇടയില്‍ ബുധനും മീനരാശിയില്‍ എത്തും. മീനരാശിയിലെ സൂര്യന്റെ സംക്രമം ചില രാശിക്കാരെ പ്രതികൂലമായി ബാധിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
സൂര്യന് മീനരാശിയിലേക്ക് നീങ്ങുന്നതിനാല്‍ മേടം രാശിക്കാര്‍ ഈ സമയം ആരോഗ്യകാര്യത്തില്‍ ജാഗ്രത പാലിക്കണം. സൂര്യന് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബജീവിതവും നല്ലതായിരിക്കില്ല. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുമായി തെറ്റിദ്ധാരണയും തര്‍ക്കങ്ങളും ഉണ്ടായേക്കാം. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസമില്ലായ്മയും കാണാം.

ചിങ്ങം
സൂര്യന് മീനരാശിയില്‍ വരുന്നതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് എല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ഈ സമയത്ത് നിങ്ങളുടെ സംസാരവും ദേഷ്യവും നിയന്ത്രിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കന്നി
മീനരാശിയിലെ സൂര്യന്റെ സംക്രമണം കന്നിരാശിക്കാരെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ഇണയുമായി അനാവശ്യ തര്‍ക്കങ്ങളും ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ആരോഗ്യം മോശമായേക്കാം. ഈ സമയത്ത് നിങ്ങളുടെ ദേഷ്യസ്വഭാവവും സംസാരവും നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ബിപി, മൈഗ്രെയ്ന് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

തുലാം
സൂര്യന് മീനരാശിയില്‍ പ്രവേശിക്കുമ്പോള്‍ തുലാം രാശിക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത്, നിങ്ങളുടെ സുഹൃത്തുക്കളായി നിങ്ങള്‍ വിശ്വസിക്കുന്നവര്‍ ചിലപ്പോള്‍ നിങ്ങളെ വഞ്ചിച്ചേക്കാം. ഈ സമയത്ത്, പണത്തിന്റെ കാര്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കുക. ചിന്തിക്കാതെ വലിയ നിക്ഷേപം നടത്തുകയാണെങ്കില്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് ഈ സമയത്ത് നിക്ഷേപമൊന്നും നടത്തരുത്. സാമ്പത്തിക സ്ഥിതി ദുര്‍ബലമായേക്കാം.

മകരം
സൂര്യന് മീനരാശിയില്‍ പ്രവേശിക്കുമ്പോള്‍ പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും. പിതാവിന്റെ ആരോഗ്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും വഷളായേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ സംസാരവും സ്വഭാവവും നിയന്ത്രിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം.

സൂര്യദോഷത്തിനുള്ള പ്രതിവിധികള്‍
* എല്ലാ ദിവസവും രാവിലെ ഒരു ചെമ്പ് പാത്രത്തില്‍ നിന്ന് സൂര്യന് വെള്ളം അര്പിക്കുന്നത് സൂര്യനെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ വഴിയാണ്.
* സൂര്യോദയ സമയത്ത് നഗ്നനേത്രങ്ങളാല്‍ സൂര്യന്റെ ചുവന്ന പ്രകാശം നോക്കുന്നത് ദുര്‍ബലമായ സൂര്യനെ ശക്തിപ്പെടുത്താനുള്ള പ്രതിവിധിയാണ്.
* ജാതകത്തില്‍ ബലഹീനമായ സൂര്യന് ഉള്ള ആളുകള്‍ പുതിയ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനോ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനോ മുമ്പായി ഒരു ഗ്ലാസ് വെള്ളം പഞ്ചസാര ചേര്‍ത്ത് കുടിക്കണം.
* സൂര്യനുള്ള മറ്റൊരു മികച്ച പ്രതിവിധി മാംസാഹാരം പരമാവധി ഒഴിവാക്കുക എന്നതാണ്. വെജിറ്റേറിയന്‍ ഭക്ഷണക്രമം പിന്തുടരുന്നത് ജാതകത്തിലെ സൂര്യദോഷം നീക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
