Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അഗ്നിസൂര്യന്‍ സ്വരാശി ചിങ്ങത്തില്; കഷ്ടകാലം വഴിമുടക്കുന്ന 5 രാശി, ദോഷഫലം ഒരുമാസം
ജ്യോതിഷപ്രകാരം സൂര്യനെ നവഗ്രഹാധിപനായി കണക്കാക്കുന്നു. സൂര്യന് ഓരോ മാസവും അതിന്റെ രാശി മാറിക്കൊണ്ടേയിരിക്കും. സൂര്യന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്ന ദിവസത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. ഓഗസ്റ്റ് 17-ന് സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നു. സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോള്‍ സൂര്യന് ബുധനും ചൊവ്വയും ചേര്‍ന്ന് ഒരു സംയോഗം രൂപപ്പെടും.
ചൊവ്വയും സൂര്യനും അഗ്നിപരമായ മൂലകങ്ങളുടെ ഗ്രഹങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സൂര്യഭഗവാന്റെ ഉഗ്രഭാവം വര്‍ദ്ധിക്കും. ഇതുമൂലം ചില രാശിക്കാര്‍ക്ക് ഈ സമയം ജോലി, തൊഴില്‍, കുടുംബജീവിതം എന്നിവയില്‍ അസ്വസ്ഥതകള്‍ വളരും. ചിങ്ങം രാശിയില്‍ സൂര്യന് സംക്രമിക്കുന്നതോടെ പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന 5 രാശിക്കാര്‍ ഇവരാണ്.

ഇടവം
ചിങ്ങം രാശിയിലെ സൂര്യന് സംക്രമിക്കുന്നതിനാല്‍ ഈ സമയം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ശ്രദ്ധാലുവായിരിക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം നല്ലതായിരിക്കും. പ്രതിവിധിയായി നിങ്ങള്‍ സൂര്യന്റെ മന്ത്രം ചൊല്ലുക. നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
കന്നി
ചിങ്ങം രാശിയില്‍ സൂര്യന് സഞ്ചരിക്കുന്ന സമയത്ത്, സൂര്യന് കന്നി രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ആയിരിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഈ സമയത്ത് അമിതമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. ഇടപാടുകള്‍ നടത്തുമ്പോള്‍, നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ തീരുമാനം കൂടി കണക്കിലെടുക്കുക. ഇതോടൊപ്പം ആരോഗ്യത്തിലും ഈ സമയം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ദോഷപരിഹാരമായി സൂര്യനെ ആരാധിക്കുക.
മകരം
സൂര്യന് ചിങ്ങത്തില് പ്രവേശിച്ച ശേഷം മകരം രാശിക്കാരുടെ ആരോഗ്യം വഷളായേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവര്‍ ഭക്ഷണപാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചെന്നുവരില്ല. ഇത് നിങ്ങളെ അസ്വസ്ഥനാക്കും. ഈ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കും.

കുംഭം
ചിങ്ങം രാശിയില്‍ സൂര്യന് സംക്രമിക്കുമ്പോള്‍ വിവാഹിതരായ കുംഭ രാശിക്കാരുടെ ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുക, തെറ്റിദ്ധാരണകള്‍ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് സമയം അനുകൂലമായിരിക്കും. പ്രതിവിധി എന്ന നിലയില്‍, നിങ്ങള്‍ ദിവസവും സൂര്യനമസ്കാരം പരിശീലിക്കണം.
മീനം
സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിച്ചതിനു ശേഷം മീനം രാശിക്കാര്‍ അവരുടെ തീരുമാനങ്ങളില്‍ അല്പം ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങള്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ബന്ധുക്കളുമായി കലഹത്തിന് സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏകാഗ്രത കുറഞ്ഞേക്കാം. സൂര്യന്റെ ഈ സംക്രമണ സമയത്ത്, മീനരാശിക്കാര്‍ക്ക് യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ നേട്ടമുണ്ടാകും. ഇത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
