Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
മിഥുന രാശിയില്‍ സൂര്യന്; 5 രാശിക്ക് ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, വച്ചടി വച്ചടി കയറ്റം
Surya Gochar 2023: ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ രാജാവായി സൂര്യനെ കണക്കാക്കുന്നു. ഭൂമിയുടെ ഏറ്റവും വലിയ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സാണ് സൂര്യന്. ഒമ്പത് ഗ്രഹങ്ങളില്‍ വച്ച് ഏറ്റവും വലുതുമാണ് സൂര്യന്. ജ്യോതിഷത്തില്‍ ആത്മാവ്, പിതാവ്, രാഷ്ട്രീയം മുതലായവയുടെ ഘടകമായി സൂര്യനെ കണക്കാക്കുന്നു. ഈ സമയം സൂര്യന് അതിന്റെ രാശി മാറുന്നുണ്ട്.
ജൂണ്‍ 15ന് സൂര്യന് മിഥുന രാശിയില്‍ പ്രവേശിക്കും. ജൂലൈ 16 വരെ മിഥുന രാശിയില്‍ ഇരിക്കുകയും അതിനുശേഷം കര്‍ക്കിടക രാശിയില്‍ പ്രവേശിക്കുകയും ചെയ്യും. ഈ സമയം സൂര്യന്റെയും ബുധന്റെയും ശുഭ സംയോജനവും ഉണ്ടാകും.
സൂര്യന്റെ ഈ സംക്രമ വേളയില്‍ സൂര്യന്റെയും ശനിയുടെയും ഒമ്പതാം അഞ്ചാം യോഗവും രൂപപ്പെടും. അത്തരമൊരു സാഹചര്യത്തില്‍, സൂര്യന്റെ ഈ സംക്രമണം മൂലം, കുംഭം ഉള്‍പ്പെടെയുള്ള പല രാശിക്കാരുടെയും ഭാഗ്യ പ്രകാശിക്കും. ജാതകത്തില്‍ സൂര്യന് ബലവാനായാല്‍, ആ വ്യക്തിക്ക് ഉയര്‍ന്ന സ്ഥാനവും ബഹുമാനവും ലഭിക്കും. മേടം രാശിയില്‍ സൂര്യന് ഉന്നതനായും തുലാം രാശിയില്‍ ദുര്‍ബലനായും കണക്കാക്കപ്പെടുന്നു. മിഥുന രാശിയില്‍ സൂര്യന്റെ സംക്രമണത്തില്‍ നേട്ടങ്ങളും പുരോഗതിയും ലഭിക്കുന്ന രാശിക്കാര്‍ ഇവരാണ്.

കര്‍ക്കടകം
മിഥുന രാശിയില്‍ സൂര്യന് സഞ്ചരിക്കുന്നത് കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. വിദേശയാത്രയ്ക്കുള്ള നിങ്ങളുടെ ശ്രമം വിജയിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസ്സ് വര്‍ദ്ധിക്കും. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചേക്കാം. ഇത് നിയന്ത്രിക്കണം. ചില പഴയ നിക്ഷേപങ്ങള്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപനായി സൂര്യനെ കണക്കാക്കപ്പെടുന്നു, മിഥുന രാശിയില്‍ സൂര്യന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍, നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും.
നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യും. നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുകയും സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമത്തില്‍ നിന്ന് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ വളരെ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് മികച്ച തൊഴില്‍ ഓഫറുകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്.
തൊഴില്‍ മേഖലയില്‍ വളരെയധികം വിപുലീകരണമുണ്ടാകാം. ജോലികള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങളും ലഭിക്കും. ഈ സമയം നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണം ലഭിക്കും.
മകരം
സൂര്യന്റെ ഈ സംക്രമണം മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. വിവിധ സ്രോതസ്സുകളിലൂടെ പണം സമ്പാദിക്കാനാകും. നിങ്ങളുടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ തിരിച്ചടി ഉണ്ടായേക്കാം. നിങ്ങളുടെയോ നിങ്ങളുടെ അമ്മയുടെയോ ആരോഗ്യം വളരെയധികം വഷളായേക്കാം.

കുംഭം
സൂര്യന്റെ ഈ സംക്രമണം കുംഭ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. പ്രണയ ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിക്കുകയും പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അല്ലാത്തപക്ഷം പ്രശ്നങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. ബിസിനസ്സില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

