Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മിഥുന രാശിയില്‍ സൂര്യന്; 30 ദിവസം മനുഷ്യജീവിതം മാറും, ലോകഭാവിയിലും സൂര്യന്റെ പ്രഭാവം
ജ്യോതിഷപ്രകാരം ആത്മാവ്, പിതാവ്, അഹന്ത തുടങ്ങിയവയുടെ സൂചകമായി സൂര്യനെ കണക്കാക്കുന്നു. ഇക്കാരണത്താല്‍ ഇത് 'ആത്മകാരക' ഗ്രഹം എന്നാണ് അറിയപ്പെടുന്നത്. സൂര്യന് ഈ സമയം മിഥുന രാശിയിലേക്ക് നീങ്ങും. ജൂണ്‍ 15ന് സൂര്യന് മിഥുനം രാശിയില്‍ സംക്രമിക്കും. മിഥുന രാശിയുടെ ഭരണ ഗ്രഹം ബുധനാണ്.
സൂര്യന് മിഥുന രാശിയിലേക്ക് കടക്കുന്നതിനാല്‍ ബുധന്‍ അതിന്റെ ചില സ്വഭാവവിശേഷങ്ങള്‍ സൂര്യന് നല്‍കുമെന്ന് ഉറപ്പാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രാണദാതാവാണ് സൂര്യന്. 30 ദിവസത്തിനുള്ളില്‍ സൂര്യന് ഒരു രാശിചക്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. സൂര്യന്റെ ഈ രാശിമാറ്റം മനുഷ്യജീവിതത്തിലും ലോകത്തിലും വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സൂര്യന്റെ സംക്രമണം: മാറ്റങ്ങള്‍
മാധ്യമങ്ങള്‍, പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ ഇന്ത്യയിലും ലോകത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലും ബിസിനസ്സില്‍ ഉയര്‍ച്ച അനുഭവപ്പെടും. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം പെട്ടെന്നുള്ള ഒരു ഉയര്‍ച്ച കാണും. ഇന്ത്യയിലും വിദേശത്തും വിനോദസഞ്ചാരികളുടെയും സഞ്ചാരികളുടെയും എണ്ണം വര്‍ദ്ധിക്കും.
സൂര്യന്റെ സംക്രമണം: മാറ്റങ്ങള്‍
ജ്യോതിഷപ്രകാരം ബിസിനസിന്റെ കാരക ഗ്രഹമാണ് ബുധന്‍. സൂര്യന് സ്വതന്ത്രമായ ജോലിയെ പിന്തുണയ്ക്കുന്നതിനാല്‍, ലോകമെമ്പാടുമുള്ള ബിസിനസ്സ് മേഖല ഈ സമയം ഒരു ഉയര്‍ച്ച അനുഭവപ്പെടുകയും നിരവധി കമ്പനികളും ബിസിനസ്സുകളും ലാഭത്തിലെത്തുകയും ചെയ്യും. കലാപരവും ക്രിയാത്മകവുമായ മേഖലകള്‍ പുരോഗതിയിലേക്ക് നീങ്ങുന്നത് കണ്ടേക്കാം. കലകളെയും സംഗീതത്തെയും കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കാം.

സൂര്യന്റെ സംക്രമണം: മാറ്റങ്ങള്‍
ഇന്ത്യന്‍ സര്‍ക്കാരിന്റെ വക്താക്കളും പ്രധാന സ്ഥാനങ്ങളിലുള്ള മറ്റ് രാഷ്ട്രീയക്കാരും തന്ത്രപരമായി സംസാരിക്കുന്നത് കാണാനാകും. രാഷ്ട്രീയ രംഗത്തുള്ള പലരും തങ്ങളുടെ ചുമതലകള്‍ ഏറ്റെടുത്ത് പൊതുരംഗത്ത് വരുന്നത് കാണാം. സംവാദകരെന്ന നിലയില്‍ ചില മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് വേണ്ട പരിഗണന ലഭിക്കും. എഴുത്തുകാര്‍, സാഹിത്യം, ഭാഷാശാസ്ത്രം എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അംഗീകാരം ലഭിക്കും.
സൂര്യന്റെ സംക്രമണം: മാറ്റങ്ങള്‍
മീഡിയ, ജേണലിസം, പി.ആര് മുതലായ മേഖലകളെല്ലാം ശക്തി പ്രാപിക്കുന്നതായി കാണപ്പെടും. ആളുകള്‍ ഈ മേഖലകളില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ആശയവിനിമയം, മാര്‍ക്കറ്റിംഗ് പോലുള്ള മേഖലകള്‍ ഉയരുന്നതായി കാണപ്പെടും. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇത്തരം മേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടുതലായിരിക്കും. ഈ സംക്രമണ സമയത്ത് നിരവധി ആളുകള്‍ അവരുടെ ജോലി ഉപേക്ഷിച്ച് ബിസിനസ്സിലേക്ക് ഇറങ്ങുന്നത് കാണാനാകും.

സൂര്യന്റെ സംക്രമണം: ഓഹരി വിപണിയിലെ മാറ്റം
ജൂണ്‍ 15ന് സൂര്യന് മിഥുന രാശിയിലേക്ക് സംക്രമിക്കും. ബുധന്‍ ഗ്രഹമാണ് മിഥുന രാശിയെ ഭരിക്കുന്നത്. കല, സര്‍ഗ്ഗാത്മകത, ആശയവിനിമയം, പെട്ടെന്നുള്ള ബുദ്ധി, ഭാവങ്ങള്‍, സാമ്പത്തികം മുതലായവയുടെ ഒരു അടയാളമാണ് ഇത്. ഓഹരി വിപണിയെ വലിയ തോതില്‍ സ്വാധീനിക്കുന്ന പ്രധാന ഗ്രഹങ്ങളിലൊന്നാണ് സൂര്യന്. മിഥുന രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ഓഹരി വിപണിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് നമുക്ക് നോക്കാം.
സൂര്യന്റെ സംക്രമണം: ഓഹരി വിപണിയിലെ മാറ്റം
സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവചനങ്ങള്‍ അനുസരിച്ച്, ഈ സമയം ഒരു ബിയറിഷ് പാറ്റേണ്‍ പിന്തുടരാം. സ്റ്റോക്കുകള്‍ അതിവേഗം ഉയരുകയും താഴുകയും ചെയ്യാം. മിഥുന രാശിയിലെ സൂര്യന് സംക്രമത്തിന് ശേഷം, അതായത് ജൂണ്‍ 20 മുതല്‍ പുകയില, ഗ്യാസ്, റബ്ബര്‍ വ്യവസായങ്ങളില്‍ ഉയര്ച്ചയുണ്ടായേക്കാം. വനസ്പതി എണ്ണ വ്യവസായങ്ങളും ഉയര്‍ന്നേക്കാം. വിനോദസഞ്ചാരം, ഹോട്ടല്‍ വ്യവസായം, ബാങ്കിംഗ് മേഖല, ധനകാര്യ കമ്പനികള്‍ എന്നിവ ത്വരിതപ്പെടുത്തുകയും വളരെക്കാലത്തിനുശേഷം വളര്‍ച്ചയുടെ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയും ചെയ്തേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

