Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജൂണ്‍ 15-ന് സൂര്യന്‍ മിഥുനത്തില്‍: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം ജ്യോതിഷപ്രകാരം
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍, അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജൂണ്‍ 15-നാണ് സൂര്യന്‍ മിഥുനം രാശിയില്‍ സംക്രമിക്കുന്നത്. സൂര്യന്റെ രാശിമാറ്റത്തില്‍ 12 രാശിക്കാരിലും എപ്രകാരം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുന്നു എന്നതിനെക്കുറിച്ച് നോക്കാം.
അതിലുപരി വേദ ജ്യോതിഷത്തില്‍ സൂര്യനെ നമ്മുടെ ആത്മാവിന് സമാനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ സൂര്യന്‍ രാശിചക്രത്തെ മുഴുവന്‍ ചുറ്റുന്നു. എല്ലാ മാസവും അതുകൊണ്ട് തന്നെ സൂര്യന് രാശി നാറിക്കൊണ്ടിരിക്കുന്നു. സൂര്യന്റെ മിഥുനം രാശി സംക്രമണം എപ്രകാരം 12 രാശിക്കാരേയും ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിയില്‍ അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. ഈ സമയം മേടം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും ഊര്‍ജ്ജസ്വലത അനുഭവപ്പെടുന്നു. കൂടാതെ എല്ലാ കാര്യത്തിനും കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസം മികച്ചതായിരിക്കും. സാമ്പത്തികം ശക്തമായതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്ന ഒരു സമയമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ദോഷപരിഹാരത്തിന് വേണ്ടി ദിവസവും രാവിലെ രാമരക്ഷാ സ്‌തോത്രം ജപിക്കുക.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല സൂര്യന്റെ മിഥുനം രാശി സംക്രമണം നല്‍കുന്നത്. പലപ്പോഴും പല ഇടങ്ങളിലും വളരെയധികം ധാര്‍ഷ്ഠ്യത്തോടെ പെരുമാറേണ്ടതായി വരുന്നു. ലക്ഷ്യം നേടി എടുക്കുന്നതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ലക്ഷ്യത്തിലേക്ക് എത്തുന്നതിന് കൂടുതല്‍ തടസ്സങ്ങള്‍ മറികടക്കേണ്ടി വരുന്നു. ആഢംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും രാവിലെ ചെമ്പ് പാത്രത്തില്‍ വെള്ളം സൂര്യന് സമര്‍പ്പിക്കുക.
മിഥുനം രാശി
മിഥുനം രാശിയിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരരുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പലയിടത്തും യാത്ര പോവുന്നതിന് അനുകൂല സമയമാണ്. സാമ്പത്തികം മികച്ചതായിരിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. എന്തിനും ഏതിനും അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. ദോഷ പരിഹാരത്തിന് വേണ്ടി സൂര്യ യന്ത്രത്തിന് മുന്നില്‍ പതിവായി ധ്യാനിക്കുക.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം പല വിധത്തിലുള്ള അനുകൂല ഫലങ്ങളെ പ്രദാനം ചെയ്യുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം കാലില്‍ നിലനില്‍ക്കുന്നതിനും കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ദോഷ പരിഹാരത്തിന് വേണ്ടി അച്ഛനെ കൂടുതല്‍ ബഹുമാനിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ യാന്ത്രികമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ഗോസിപ്പുകള്‍ പല തരത്തില്‍ നിങ്ങളെ ബാധിക്കുന്നു. സമയമാറ്റം എല്ലാത്തിലും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. എങ്കിലും അല്‍പം കാത്തിരിക്കേണ്ടി വരും എന്നതാണ് സത്യം. ജോലിയില്‍ പ്രതികൂലാവസ്ഥകള്‍ ഉണ്ടാവാം. ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും രാവിലെ സൂര്യ നമസ്‌കാരം നടത്തുക.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും ഈ കാലയളവില്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് വേണ്ടി വിദേശ യാത്രക്ക് സാധ്യതയുണ്ട്. എടുക്ക് തീരുമാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധയോടെ ആയിരിക്കുന്നതിന് പ്രാധാന്യം നല്‍കണം. ജീവിതം വളരെയധികം സന്തുലിതമായി കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. വ്യക്തമായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കും. ദോഷ പരിഹാരത്തിന് വേണ്ടി ശര്‍ക്കരയും ഗോതമ്പും ദാനം ചെയ്യുക.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്ക് നയിക്കുന്നു. കുടുംബത്തില്‍ സ്‌നേഹവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷത്തിന്റേതായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. സൂര്യന്റെ എല്ലാ അനുകൂലഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ദോഷ പരിഹാരത്തിന് വേണ്ടി നിങ്ങളുടെ ഭക്ഷണത്തില്‍ അധിക ഉപ്പ് ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുക.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എങ്കിലും ചില കാര്യങ്ങള്‍ വളരെ മോശമായ ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും ഇതൊക്കെ എത്രത്തോളം ഭയാനകമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കണം. ഒരു തരത്തിലും ജീവിതത്തില്‍ കള്ളം പറയുകയോ അമിത ദേഷ്യം കാണിക്കുകയോ ചെയ്യരുത്. ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും രാവിലെ ഗായത്രി മന്ത്രം ചൊല്ലുക.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും നിങ്ങള്‍ എടുക്കുന്ന പല തീരുമാനങ്ങളും അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് അതിന്റെ ഗുണദോഷഫലങ്ങളെക്കുറിച്ച് കൃത്യമായി ആലോചിക്കാവുന്നതാണ്. ധനു രാശിക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മള്‍ട്ടി ടാസ്‌ക്ക് ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. ദോഷ പരിഹാരത്തിന് വേണ്ടി രാവിലെ സൂര്യന് പതിവായി വെള്ളം സമര്‍പ്പിക്കുക.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. പലപ്പോഴും നിങ്ങളുടെ ജോലി പൂര്‍ത്തീകരിക്കുന്നതിന് ഇവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നു. വ്യക്തി ജീവിതത്തിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ തേടുന്നു. അപ്രതീക്ഷിതമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്നു. പഴയ കാര്യങ്ങളെ മറക്കാതെ കൂടെ കൂട്ടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാരുടെ സൂര്യ രാശി മാറ്റം പലപ്പോഴും അനുകൂലമായ പല സ്വാധീനവും നിങ്ങളില്‍ ചെലുത്തുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങളുടെ മാനസികാവസ്ഥ മാറി വരുന്നതിന് അനുസരിച്ച് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഈ രാശി മാറ്റ സമയം.. ജോലിയില്‍ നിങ്ങളുടെ നൂറഅ ശതമാനം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ എല്ലാ തരത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്നുണ്ട് ഈ സമയം. ദോഷ പരിഹാരത്തിന് വേണ്ടി കുടുംബത്തിലെ പിതൃതുല്യരായ ആളുകളെ ബഹുമാനിക്കുക.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ രാശി മാറ്റം പ്രതികൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. എങ്കിലും പല കാര്യങ്ങളും അറിയുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. പലപ്പോഴും നിങ്ങള്‍ നിങ്ങളുടേതായ ഒരു ലോകത്തായിരിക്കും ജീവിക്കുന്നത്. പല കാര്യങ്ങളും അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും ജീവിതം അത്രയധികം സംതൃപ്തി നല്‍കുന്ന ഒരു സമയമായിരിക്കില്ല. പല കാര്യങ്ങളിലും പരാജയം ഏറ്റ് വാങ്ങേണ്ടി വരുന്നു. ദോഷപരിഹാരത്തിന് വേണ്ടി സൂര്യദേവന് ജലം അര്‍പ്പിക്കുക.



Click it and Unblock the Notifications