Latest Updates
-
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ!
നവഗ്രഹങ്ങളുടെ രാജാവിന് സ്ഥാനമാറ്റം; ജൂലൈ 16ന് ശേഷം ലോകത്തും 12 രാശിയിലും വന്‍ മാറ്റങ്ങള്‍
ജ്യോതിഷം അനുസരിച്ച് ജൂലൈ 16ന് സൂര്യന് കര്‍ക്കടകം രാശിയില്‍ സംക്രമിക്കും. ഇത് രാജ്യത്തും ലോകത്തും വലിയ സ്വാധീനം ചെലുത്തും. ജ്യോതിഷ പ്രകാരം സൂര്യന് എല്ലാ ഗ്രഹങ്ങളുടെയും അധിപനായി കണക്കാക്കപ്പെടുന്നു, സൂര്യന് അതിന്റെ രാശിചിഹ്നം മാറ്റുമ്പോള്‍, അത് ഓരോ രാശിയിലും ലോകത്തിലും സ്വാധീനം ചെലുത്തും. സൂര്യഭഗവാന് തന്റെ തെളിച്ചം കാരണം പിതാവ്, അഹംഭാവം, ആത്മാവ്, അധികാരം മുതലായവയെ പ്രതിനിധീകരിക്കുന്നു.
സൂര്യദേവന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് 30 ദിവസം കൂടുമ്പോള്‍ സംക്രമിക്കുന്നു. ജൂലൈ 16 ന് പുലര്‍ച്ചെ 4.59 ന് സൂര്യന് കര്‍ക്കടക രാശിയില്‍ സംക്രമിക്കും. ഇതിന്റെ പ്രഭാവം എല്ലാ മനുഷ്യരിലും കാണാന്‍ കഴിയും. കര്‍ക്കടകത്തിലെ ഈ സൂര്യ സംക്രമണം ലോകത്തും രാജ്യത്തും ജനങ്ങളിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് നമുക്ക് നോക്കാം.

സൂര്യ സംക്രമണം; ലോകത്തിലെ മാറ്റങ്ങള്‍
മാധ്യമങ്ങള്‍, പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ ഇന്ത്യയിലും ലോകത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലും ഉയര്‍ച്ച അനുഭവപ്പെടും. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം പെട്ടെന്നി ഒരു ഉയര്‍ച്ച അനുഭവിക്കും.
ഇന്ത്യയിലും വിദേശത്തും വിനോദസഞ്ചാരികളുടെം എണ്ണം വര്‍ദ്ധിക്കും. പ്രധാന വ്യവസായങ്ങളും കമ്പനികളും ബിസിനസ്സില്‍ സ്ഥിരതയോടെ തുടരും. എന്നാല്‍ പണപ്പെരുപ്പം രാജ്യവ്യാപകമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തുടരും. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം.
ലോകമെമ്പാടും കലാപരവും ക്രിയാത്മകവുമായ മേഖലകള്‍ മെച്ചപ്പെടും. ഇന്ത്യന്‍ സര്‍ക്കാരിന്റെ വക്താക്കളും പ്രധാന സ്ഥാനങ്ങളിലുള്ള മറ്റ് രാഷ്ട്രീയക്കാരും ചില വലിയ പ്രസ്താവനകള്‍ ഇറക്കുന്നത് കാണാം. രാഷ്ട്രീയ രംഗത്തുള്ള പലരും തങ്ങളുടെ ചുമതലകള്‍ ഏറ്റെടുത്ത് പൊതുരംഗത്ത് വരുന്നത് കാണാം.
എഴുത്തുകാര്‍, സാഹിത്യം അല്ലെങ്കില്‍ ഭാഷാശാസ്ത്രം എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അംഗീകാരം ലഭിക്കും. ഗവേഷണവും സാങ്കേതികവിദ്യയും ഇന്ത്യയിലും ലോകമെമ്പാടും ആക്കം കൂട്ടും. നഴ്സിംഗ്, ഹീലിംഗ്, മെഡിസിന് തുടങ്ങിയ തൊഴിലുകള്‍ വികസനം അനുഭവിക്കും. ആളുകള്‍ അത്തരം തൊഴിലില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും.
കര്‍ക്കടകത്തില്‍ സൂര്യന് സംക്രമിക്കുന്നതോടെ മാനവ വിഭവശേഷിക്ക് വളരെയധികം വികസനം അനുഭവപ്പെടുകയും ഈ മേഖലയിലെ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. മാര്‍ക്കറ്റിംഗ് പോലുള്ള ബൗദ്ധിക പ്രകടനങ്ങളെയും ആശ്രയിക്കുന്ന മേഖലകള്‍ ഉയരുന്നതായി കാണപ്പെടും. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇത്തരം മേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടുതലായിരിക്കും.

സൂര്യ സംക്രമണം: ഓഹരി വിപണിയിലെ മാറ്റങ്ങള്‍
ഓഹരി വിപണിയെ വലിയ തോതില്‍ സ്വാധീനിക്കുന്ന പ്രധാന ഗ്രഹങ്ങളിലൊന്നാണ് സൂര്യന്. അത് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന ചന്ദ്രന് ഭരിക്കുന്ന കര്‍ക്കടക രാശിയിലേക്ക് നീങ്ങുകയാണ്. കാന്‍സര്‍ രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ഓഹരി വിപണിയെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.
സൂര്യന് കര്‍ക്കടക രാശിയിലേക്ക് കടക്കുമ്പോള്‍ രാസവള വ്യവസായം, തേയില വ്യവസായം, കാപ്പി വ്യവസായം, സ്റ്റീല്‍ വ്യവസായം, ഹിന്‍ഡാല്‍കോ, വൂളന്‍ മില്‍സ് തുടങ്ങിയ മേഖലകള്‍ അഭിവൃദ്ധിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നേരിയ പുരോഗതി കാണാമെങ്കിലും താഴ്ചകള്‍ ഉണ്ടാകും. ഐടി വ്യവസായങ്ങള്‍ സാധാരണനിലയില്‍ത്തന്നെ തുടരും. ജൂലൈ രണ്ടാം പകുതിയില്‍ സ്വര്‍ണ വില ഇനിയും വര്‍ധിച്ചേക്കാം.
ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍
ഇടവം
സൂര്യന്റെ ഈ സംക്രമണ സമയത്ത് ഇടവം രാശിക്കാര്‍ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം ചെയ്യണം. പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത ചില ജോലികളില്‍ ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ വളരെക്കാലമായി ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ വന്നേക്കാം.
എന്നാല്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിക്കണം. നിങ്ങളുടെ വ്യക്തിജീവിതത്തിലും ഈ സമയം ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരത്തില്‍ പരുഷത വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം അത്ര ശുഭകരമല്ല. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. ജോലിപരമായും ഈ സമയം വളരെ അസ്ഥിരമായിരിക്കും. ജോലി മാറാന്‍ പറ്റിയ സമയമല്ല ഇത്. ഈ സമയത്ത് നിങ്ങളുടെ കുടുംബജീവിതത്തിലെ പിരിമുറുക്കം വളരെയധികം വര്‍ദ്ധിക്കും. പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സൂര്യ സംക്രമണം അത്ര അനുയോജ്യമല്ല. നിങ്ങളുടെ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചേക്കാം. കുടുംബത്തില്‍ ആരുടെയെങ്കിലും അസുഖം നിങ്ങളെ ബുദ്ധിമുട്ടിക്കും. ചില കാരണങ്ങളാല്‍ സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തിക്ക് കളങ്കം വന്നേക്കാം. ചിലരുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടായേക്കാം. ഈ കാലയളവില്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കരുത്. ഓഫീസില്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. പ്രതിവിധിയായി ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
