Latest Updates
-
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം
കഷ്ടകാലം പിന്തുടര്ന്നെത്തും; ജൂലൈ 16 മുതല്‍ 30 ദിവസം പ്രശ്നങ്ങള്‍ വിടാതെ പിടികൂടുന്ന രാശിക്കാര്‍
ജ്യോതിഷം അനുസരിച്ച്, ജൂലൈ 16ന് സൂര്യന് കര്‍ക്കടക രാശിയില്‍ സംക്രമിക്കും. ഇത് രാജ്യത്തും ലോകത്തും വലിയ സ്വാധീനം ചെലുത്തും. ജ്യോതിഷ പ്രകാരം സൂര്യന് എല്ലാ ഗ്രഹങ്ങളുടെയും അധിപനായി കണക്കാക്കപ്പെടുന്നു. സൂര്യന് അതിന്റെ രാശിചിഹ്നം മാറുമ്പോള്‍, അത് 12 രാശികളിലും സ്വാധീനം ചെലുത്തും. ജൂലൈ 16 ന് പുലര്‍ച്ചെ 4.59 ന് സൂര്യന് കര്‍ക്കടക രാശിയില്‍ സംക്രമിക്കും.
അതിന്റെ പ്രഭാവം എല്ലാ ആളുകളിലും കാണാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍ ധനു, മകരവും ഉള്‍പ്പെടെ 5 രാശിക്കാര്‍ക്ക് കര്‍ക്കടകത്തിലെ സൂര്യന്റെ സംക്രമണം പ്രതികൂലമായിരിക്കും. ഈ രാശിക്കാര്‍ അടുത്ത ഒരു മാസത്തേക്ക് ജീവിതത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍ക്കടകത്തിലെ സൂര്യന്റെ സംക്രമണം ഏതൊക്കെ രാശികളെ പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം.

ഇടവം
സൂര്യന്റെ ഈ സംക്രമണ സമയത്ത് ഇടവം രാശിക്കാര്‍ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം ചെയ്യണം. പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത ചില ജോലികളില്‍ ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ വളരെക്കാലമായി ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ വന്നേക്കാം.
എന്നാല്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിക്കണം. നിങ്ങളുടെ വ്യക്തിജീവിതത്തിലും ഈ സമയം ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരത്തില്‍ പരുഷത വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം അത്ര ശുഭകരമല്ല. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. ജോലിപരമായും ഈ സമയം വളരെ അസ്ഥിരമായിരിക്കും. ജോലി മാറാന്‍ പറ്റിയ സമയമല്ല ഇത്. ഈ സമയത്ത് നിങ്ങളുടെ കുടുംബജീവിതത്തിലെ പിരിമുറുക്കം വളരെയധികം വര്‍ദ്ധിക്കും. പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സൂര്യ സംക്രമണം അത്ര അനുയോജ്യമല്ല. നിങ്ങളുടെ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചേക്കാം. കുടുംബത്തില്‍ ആരുടെയെങ്കിലും അസുഖം നിങ്ങളെ ബുദ്ധിമുട്ടിക്കും. ചില കാരണങ്ങളാല്‍ സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തിക്ക് കളങ്കം വന്നേക്കാം. ചിലരുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടായേക്കാം. ഈ കാലയളവില്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കരുത്. ഓഫീസില്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. പ്രതിവിധിയായി ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
മകരം
സൂര്യന്റെ ഈ സംക്രമണം മകരം രാശിക്കാര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കുന്നു. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് സമയം നല്ലതല്ല. പങ്കാളിയുമായുള്ള ബന്ധം വഷളാകുകയും നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുകയും ചെയ്തേക്കാം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ചില അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടിവരും.
ഈ സമയം ഒരു തീരുമാനവും എടുക്കാതിരിക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. കരിയറിന്റെ കാര്യത്തില്‍, ഈ സമയത്ത് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങള്‍ ഒഴിവാക്കണം. പ്രതിവിധിയായി നിങ്ങള്‍ സൂര്യദേവന് ചുവന്ന നിറമുള്ള പൂക്കള്‍ സമര്‍പ്പിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെ സമ്മര്‍ദ്ദകരമായിരിക്കും. എതിരാളികള്‍ സജീവമാകും. നിങ്ങളുടെ ചെലവുകളും ക്രമാതീതമായി വര്‍ദ്ധിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ അവരുടെ ജോലിയില്‍ വളരെയേറെ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ദോഷപരിഹാരമായി ഞായറാഴ്ച ദിവസം ചെമ്പ് പാത്രങ്ങള്‍ ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
