Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
Surya Gochar 2023: മേടം രാശിയില്‍ സൂര്യന്; 6 രാശിക്ക് സമയദോഷവും കഷ്ടകാലവും
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അത് എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. സൂര്യന്റെ ഈ രാശി മാറ്റത്തെ സംക്രാന്തിയായി കണക്കാക്കുന്നു. ഇപ്പോള്‍ ഏപ്രില്‍ 14ന് സൂര്യന് മേടം രാശിയിലേക്ക് പ്രവേശിക്കും. ഇതിനെ മേട സംക്രാന്തി എന്ന് വിളിക്കുന്നു. സൂര്യന്റെ ഉയര്‍ന്ന രാശിയാണ് മേടം.
അതിനാല്‍ ഈ രാശിയില്‍ സൂര്യന് ശക്തമായ സ്ഥാനത്ത് നില്ക്കും. എന്നാല്‍ രാഹുവുമായി ഒത്തുചേരുന്നതിനാല്‍ സൂര്യന്റെ ഫലങ്ങള്‍ കുറയും. ഇതുമൂലം പല രാശിക്കാര്‍ക്കും മേടരാശിയില്‍ സൂര്യന് സഞ്ചരിക്കുമ്പോള്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. മേടം രാശിയില്‍ സൂര്യന് സഞ്ചരിക്കുന്ന സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രശ്നങ്ങള്‍ നേരിടേണ്ടിവരിക എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് നാലാം ഭാവത്തിന്റെ അധിപനായ സൂര്യന് പന്ത്രണ്ടാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. പന്ത്രണ്ടാം ഭവനം നഷ്ടവുമായും നാലാമത്തെ ഭവനം സുരക്ഷിതത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. പന്ത്രണ്ടാം ഭാവത്തിലെ സൂര്യന് നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും സാമ്പത്തിക നഷ്ടങ്ങളും കൊണ്ടുവരുന്നു. എല്ലാറ്റിനുമുപരിയായി മേടം രാശിയില്‍ രാഹുവിന്റെ സാന്നിധ്യവും നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇടവം രാശിക്കാര്‍ക്ക് അവരുടെ ദൈനംദിന ജോലികളില്‍ പരാജയങ്ങളും കാലതാമസവും നേരിടേണ്ടിവന്നേക്കാം. മാത്രമല്ല ജോലിയില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ കൈവരിക്കുന്നതിന് കൂടുതല്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചിലര്‍ക്ക് ജോലി വരെ നഷ്ടപ്പെടുന്ന സ്ഥിതി വന്നേക്കാം.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് രണ്ടാം ഭാവാധിപനായ സൂര്യന് പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നു. രണ്ടാമത്തെ വീട് വരുമാനത്തിന്റെയും കുടുംബത്തിന്റെയും ഭവനമാണ്. മറുവശത്ത് പത്താം ഭാവം കരിയര്‍, അധികാരികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. പത്താം ഭാവത്തില്‍ നിന്ന് രണ്ടാം ഭാവാധിപന് സംക്രമിക്കുന്നത് നല്ല സംക്രമണമാണ്. എന്നാല്‍ രാഹുവും സൂര്യനും ചേര്‍ന്ന് നിങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കും. രാഹുവിന്റെ സാന്നിധ്യം കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ടേക്കാം. അനാവശ്യ വിവാദങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നിങ്ങള്‍ വലിച്ചിഴക്കപ്പെട്ടേക്കാം. ജാഗ്രത പാലിക്കുക.

കന്നി
സൂര്യന് കന്നി രാശിക്കാര്‍ക്ക് പന്ത്രണ്ടാം ഭാവാധിപനാണ്, ഈ സമയത്ത് അത് എട്ടാം ഭാവത്തില്‍ സംക്രമിക്കും. 12-ാം ഭാവം ചെലവും നഷ്ടവും പ്രതിനിധീകരിക്കുന്നു, എട്ടാം ഭാവം മാറ്റങ്ങളെയും തടസ്സങ്ങളെയും പ്രതിനിധീകരിക്കുന്നു. അവിടെ രാഹുവിന്റെ സാന്നിധ്യം അത്ര നല്ലതല്ല. സൂര്യനും രാഹുവും ചേര്‍ന്ന് നിങ്ങളെ വിഷമിപ്പിക്കും. ഈ സംക്രമത്തിന്റെ ഫലത്താല്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതവും അസ്ഥിരമായിരിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞേക്കില്ല. ചിലര്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. പുതിയ അവസരങ്ങള്‍ക്കായി തിരയുന്നവര്‍ക്ക് നിരാശ നേരിടേണ്ടിവന്നേക്കാം.

തുലാം
കരിയറിന്റെ കാര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം അനുകൂലമായിരിക്കില്ല. ഈ സമയത്ത് നിങ്ങള്‍ക്ക് കുറച്ച് സമ്മര്‍ദ്ദവും അനുഭവപ്പെടും. അനാവശ്യമായ നിരവധി യാത്രകള്‍ നടത്തേണ്ടിവരും. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ലാഭം നേടാനുള്ള അവസരങ്ങള്‍ കുറയും. കുടുംബജീവിതത്തിലും വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാകാം. വിവാഹിതര്‍ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം.

മകരം
മകരം രാശിക്കാര്‍ക്ക് എട്ടാം ഭാവാധിപന് സൂര്യനാണ്. രാഹുവിനൊപ്പം നാലാം ഭാവത്തിലൂടെ കടന്നുപോകും. എട്ടാം വീട് തടസ്സങ്ങളെയും നാലാമത്തെ വീട് നമ്മുടെ സുഖസൗകര്യങ്ങളെയും ആഡംബരങ്ങളെയും പ്രതിനിധീകരിക്കുന്നു. സൂര്യനും രാഹുവും നേരിട്ട് ദര്‍ശിക്കുകയും തൊഴിലിന്റെ പത്താം ഭാവത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളൊരു ബിസിനസുകാരനാണെങ്കില്‍, ഈ സമയം പുതിയതൊന്നും ആരംഭിക്കരുത്. വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിപരമായ ജീവിതത്തിലും നിങ്ങള്‍ക്ക് അതൃപ്തി തോന്നുന്ന സമയമാണിത്. വീട്ടില്‍ അസ്വസ്ഥതയുടെ അന്തരീക്ഷം ഉണ്ടായേക്കാം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധവും വഷളായേക്കാം.

മീനം
സൂര്യന്റെ ഈ സംക്രമണം മീനം രാശിയിലെ ബിസിനസുകാര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. അതിനാല്‍, സാമ്പത്തിക കാര്യങ്ങളില്‍ വളരെ വിവേകത്തോടെ തീരുമാനങ്ങളെടുക്കുക. ഈ സമയത്ത് നിങ്ങളുടെ ചെലവുകളും വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം വളരെ മോശമായേക്കും. അനാരോഗ്യം മൂലം ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം.



Click it and Unblock the Notifications
