Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യന് മേടം രാശിയില്‍: വിഷുപ്പുലരിയില്‍ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും രാശിക്കാര്‍
വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും പ്രത്യേകം മലയാളികളെ ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ഓരോ രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. അതില്‍ തന്നെ മേടം രാശിയില്‍ സൂര്യന്റെ സംക്രമണഫലമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്നതും മനസ്സിലാക്കണം. ഏപ്രില്‍ 14-ന് സൂര്യന് മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. അനുകൂല മാറ്റങ്ങള്‍ പോലെ തന്നെ 12 രാശിക്കാരിലും പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഈ സമയത്ത് ഭാഗ്യഫലങ്ങള്‍ അല്പം കൂടുതല്‍ ഉള്ള ചില രാശിക്കാരുണ്ട്.

ഈ രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മാത്രമല്ല ജീവിതം സന്തോഷത്തിന്റേതും ഐശ്വര്യത്തിന്റേതും ആയി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. തൊഴില്‍, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു എന്ന കാര്യത്തിലും സംശയം വേണ്ട. ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങുന്നത് ഈ രാശിക്കാര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് അനുകൂല ഫലങ്ങള്‍ക്ക് വിധേയരാവുന്നത് എന്ന് നോക്കാം.
മേടം രാശി

മേടം രാശിയില്‍ തന്നെയാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് കരിയറില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായ മാറ്റങ്ങള്‍ ഇത് വഴി ഉണ്ടാവുന്നു. ശുഭകരമായ പല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയിലും നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായ ഒരു തരത്തിലും നിങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നില്ല.
മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ മേടം രാശി സംക്രമണം അനുകൂലമായ പല ഫലങ്ങളും സൃഷ്ടിക്കുന്നു. കരിയറിന്റെ കാര്യത്തില്‍ ഈ സമയം വളരെയധികം പ്രയോജനകരമായ ഫലങ്ങള്‍ നല്കുന്നു. തൊഴില്‍ മേഖലയിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിശയിപ്പിക്കുന്ന തരത്തിലാണ് ലാഭം സംഭവിക്കുന്നത്. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും മികച്ച സമയമാണ്.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ രാശി മാറ്റം നിരവധി അനുകൂല മാറ്റങ്ങള്‍ നല്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ധനലാഭമാകട്ടെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായി മാറുന്നു. വരുമാനം ഓരോ ദിനവും കഴിയുന്തോറും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും നേട്ടങ്ങളും ഉണ്ടാവുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ജ്യോതിഷപരമായി പറയുകയാണെങ്കില്‍ മേടം രാശിയില്‍ സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയറില്‍ നിലവിലുള്ള മാറ്റം പ്രതിസന്ധികള്‍ സൃഷ്ടിക്കുമെങ്കിലും അതിനെയെല്ലാം പുഷ്പം പോലെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു.. ഈ സമയം ഫലപ്രദമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഏപ്രില്‍ 14-ന് ശേഷം ജീവിതം തന്നെ മാറി മറിയുന്നു. ഗുണകരമായ പല അവസരങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പങ്കാളിയുമായി സന്തുഷ്ടകരമായ ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുകയില്ല. ജോലിയില്‍ പുരോഗതിയും ചെറിയ രീതിയിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു.
ധനു രാശി

ധനു രാശിക്കാര്‍ക്ക് സൂര്യന്റെ മേടം രാശി സംക്രമണം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലം ആണ് നല്‍കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അതിന്റെ ഉയരത്തില്‍ നില്ക്കുന്ന സമയമാണ്. ഇത് കൂടാതെ വന്‍ ധനനേട്ടവും പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ കൃത്യമായ അടിത്തറ ഉണ്ടാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും ഉണ്ടാവുന്നു. പൊതുവേ ലാഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നത് ഈ സമയങ്ങളിലാണ്.
കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ക്ക് ബിസിനസില്‍ വളരെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധനനേട്ടം വര്‍ദ്ധിക്കുകയും വരുമാനത്തിന്റെ കാര്യത്തില്‍ പ്രത്യേക നേട്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കുട്ടികളിലൂടെ നിങ്ങള്‍ക്ക് പല അഭിമാന നിമിഷങ്ങളും കടന്ന് വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

