Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ രാശിക്കാര്‍ക്ക് അപൂര്‍വ്വ സൗഭാഗ്യം; ഫെബ്രുവരി 13 മുതല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഉയര്‍ച്ച
ജ്യോതിഷത്തില്‍ സൂര്യനെ പിതാവ്, ആത്മാവ്, ധൈര്യം മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. എല്ലാ മാസവും സൂര്യന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. അത്തരത്തില്‍ ഫെബ്രുവരി 13ന് സൂര്യന് മകരം വിട്ട് കുംഭം രാശിയില്‍ പ്രവേശിക്കും. ശനിയുടെ മൂല ത്രികോണ രാശിയില്‍ സൂര്യന് സഞ്ചരിക്കുന്നതിന്റെ ഫലം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഈ സംക്രമത്തില്‍ സൂര്യനും ശനിയും ഒരുമിച്ചായിരിക്കും. ജ്യോതിഷത്തില്‍, സൂര്യനെയും ശനിയെയും പരസ്പരം ശത്രു ഗ്രഹങ്ങളായി വിശേഷിപ്പിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം കാരണം പല രാശിക്കാരുടെയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ സംക്രമത്തില്‍ ശുക്രന്റെ സ്വാധീനവും ഉള്‍പ്പെടുന്നുണ്ട്. അത് പല രാശികള്‍ക്കും ഗുണം ചെയ്യും. സൂര്യന് കുംഭ രാശിയില്‍ പ്രവേശിക്കുമ്പോള്‍ നേട്ടവും പുരോഗതിയും ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
കുംഭം രാശിയില്‍ സൂര്യന് സഞ്ചരിക്കുന്നതോടെ മേടം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ സൂര്യന് നിങ്ങളുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരും. സാമ്പത്തിക കാര്യങ്ങളില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായി തുടരും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതകളും തുറന്നുകിട്ടും. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കും. സാമൂഹിക കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ഇടപെടും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരവും ലഭിക്കും.

ഇടവം
കുംഭം രാശിയില്‍ സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ആയിരിക്കും. സൂര്യന് പത്താം ഭാവത്തില്‍ നില്ക്കുമ്പോഴെല്ലാം അത് കൂടുതല്‍ ശക്തി നിങ്ങള്‍ക്ക് നല്കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സല്പേര് സമ്പാദിക്കാനാകും. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനവും വര്‍ദ്ധിക്കും. ഈ സമയത്ത്, തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ കൈവരും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. സൂര്യന്റെയും ശനിയുടെയും സംയോജനം മൂലം നിങ്ങള്‍ക്ക് ജോലിപരമായും സാമ്പത്തികപരമായും മികച്ച അവസരങ്ങള്‍ ലഭിക്കും. സമ്പത്ത് നേടാനുള്ള മികച്ച അവസരങ്ങള്‍ മുന്നില്‍ വരും. ഭാവിയിലേക്കുള്ള വരുമാന സ്രോതസ്സുകളും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും.

മിഥുനം
കുംഭം രാശിയിലെ സൂര്യന്റെ സംക്രമണം മിഥുനം രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ ആയിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലവും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സമൂഹത്തില്‍ നല്ല പേര് സമ്പാദിക്കാനാകും. എല്ലാവരില്‍ നിന്നും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും ഉന്മേഷം അനുഭവപ്പെടും. സൂര്യനും ശനിയും ചേര്‍ന്നാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തും. വരുമാനം വര്‍ദ്ധിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ കൂടെനില്‍ക്കും. എന്നാല്‍ കഠിനാധ്വാനത്തില്‍ നിന്ന് പിന്തിരിയരുത്.

ചിങ്ങം
കുംഭം രാശിയില്‍ സൂര്യന്റെ സംക്രമണം ചിങ്ങം രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ആയിരിക്കും. സൂര്യന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നേടിത്തരും. ഈ സമയത്ത് സൂര്യന്റെ നേരിട്ടുള്ള ദര്‍ശനം നിങ്ങളുടെ രാശിയില്‍ നിലനില്ക്കും. നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ സജീവമായിരിക്കും. ജോലിയില്‍ കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ സമയത്ത്, നിങ്ങളുടെ കുടുംബജീവിതം സമ്മിശ്രമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. അവരുടെ പിന്തുണ ലഭിക്കും. ഈ സമയത്ത് ബിസിനസ്സില്‍ ചില വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായി തുടരും.

തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പതിനൊന്നാം ഭാവത്തിലായിരിക്കും. ഈ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ സമയത്ത്, നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള ശക്തമായ അവസരങ്ങള്‍ വന്നുചേരും. നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പുതിയ സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്വയം നന്നായി മനസ്സിലാക്കാന്‍ കഴിയും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വളരെ സഹായകരമാകും. നിങ്ങള്‍ക്ക് പുതിയ ജോലി ഓഫറുകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യവും ഈ സമയം മികച്ചതായിരിക്കും.



Click it and Unblock the Notifications
