Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
Surya Gochar 2023: ഒക്ടോബര്‍ 18 മുതല്‍ എല്ലാ തടസ്സവും നീങ്ങും; സൂര്യശോഭയാല്‍ രാജയോഗം 4 രാശിക്ക്
ജ്യോതിഷത്തില്‍ സൂര്യദേവനെ ആത്മാവിന്റെ ഘടകമായി കണക്കാക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ സൂര്യന് ശക്തനാണെങ്കില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയിലോ ബിസിനസ്സിലോ ആഗ്രഹിച്ച വിജയം ലഭിക്കും. ജ്യോതിഷപ്രകാരം സൂര്യന് ഇപ്പോള്‍ കന്നിരാശിയിലാണ്. നവരാത്രി സമയത്ത് തന്റെ രാശിയെ തുലാം രാശിയിലേക്ക് സൂര്യന് മാറും.
ഒക്ടോബര്‍ 18ന് സൂര്യദേവന് കന്നിരാശി വിട്ട് തുലാം രാശിയില്‍ പ്രവേശിക്കും. എല്ലാ രാശിചിഹ്നങ്ങളിലും സൂര്യസംക്രമണത്തിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ നാല് രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ പ്രത്യേക ഗുണാനുഭവങ്ങള്‍ കൈവരുന്നതായിരിക്കും. അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഇവര്‍ക്ക് ജീവിതത്തില്‍ ലഭിക്കും. സൂര്യന് തുലാം രാശിയിലേക്ക് നീങ്ങുമ്പോള്‍ ഭാഗ്യം മാറിമറിയുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ധനു
സൂര്യന് രാശി മാറുന്ന സമയത്ത് ധനു രാശിക്കാര്‍ക്ക് ചില നല്ല അവസരങ്ങള്‍ വന്നുചേരും. ധനു രാശിയിലുള്ള ആളുകള്‍ക്ക് ബിസിനസ്, പ്രൊഫഷണല്‍ മേഖലകളില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. സൂര്യന് സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് പണം സമ്പാദിക്കാന്‍ ധാരാളം അവസരം കൈവരും.
മകരം
തുലാം രാശിയില്‍ സംക്രമിക്കുമ്പോള്‍, സൂര്യന് മകരം രാശിക്കാരുടെ കരിയര്‍, ബിസിനസ്സ് എന്നിവയെ ബാധിക്കും. ഈ വീട്ടില്‍ സൂര്യന്റെ സഞ്ചാരത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് പലയിടത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കും. നിങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരം കൈവരും. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ബിസിനസുകാര്‍ക്ക് നിങ്ങളുടെ ബിസിനസ്സ് ഈ സമയം അതിവേഗം വളരുന്നത് കാണാനാകും.
കുംഭം
നിലവില്‍, കുംഭ രാശിക്കാര്‍ ഏഴരശനിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം ശനി കുംഭ രാശിയില്‍ പിന്നോക്കാവസ്ഥയിലാണ്. ഇക്കാരണത്താല്‍, കുംഭ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിച്ച വിജയം ലഭിക്കില്ല. രാശി മാറുന്ന സമയത്ത് സൂര്യദേവന്റെ ദൃഷ്ടി കുംഭം രാശിയുടെ സന്തോഷ ഗൃഹത്തില്‍ പതിക്കും. ഈ വീട്ടില്‍ സൂര്യന്റെ സാന്നിധ്യം കുംഭ രാശിക്കാരുടെ വരുമാനവും സന്തോഷവും വര്‍ദ്ധിപ്പിക്കും. ബിസിനസുകാര്‍ക്ക് ഇത് നേട്ടങ്ങളുടെ കാലമായിരിക്കും.
കന്നി
സൂര്യന് തുലാം രാശിയിലേക്ക് കടക്കുമ്പോള്‍, കന്നി രാശിയുടെ വരുമാന ഭവനം ദൃശ്യമാകും. സൂര്യനോ വ്യാഴമോ ഈ ഗൃഹത്തില്‍ സ്ഥിതി ചെയ്താല്‍ ധനലാഭത്തിന് സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയം പുതിയ വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കപ്പെടും. പല സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ജീവിതത്തില്‍ ധാരാളം നല്ല നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് വന്നുചേരും.
സൂര്യദോഷത്തിന് പ്രതിവിധി
* വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം.
* ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക. ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും.
* സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുന്നതും ഉപയോഗപ്രദമാണ്.
* ദിവസവും വിഷ്ണുവിനെ ആരാധിക്കുക. സന്യാസിമാര്‍ക്കും പശുക്കള്‍ക്കും സ്ഥിരമായി ഭക്ഷണം നല്‍കുക.
* രാവിലെ സൂര്യന് വെള്ളം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഞായറാഴ്ച ദിവസം ഉപവസിക്കുക.
* വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മധുരം കഴിക്കുക, വെള്ളം കുടിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications