Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
കനല്ച്ചൂടില് ഉരുകും പോലെ ജീവിതം; സൂര്യന് വൃശ്ചിക രാശിയില്, ഈ 5 രാശിക്ക് ദോഷഫലം
ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന് നവംബര് 17ന് ധനു രാശിയില് നിന്ന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുന്നു. യഥാര്ത്ഥത്തില്, സൂര്യദേവന്റെ രാശിചക്രം മാറുന്നതിനാല് എല്ലാ രാശിക്കാര്ക്കും ശുഭ, അശുഭകരമായ ഫലങ്ങള് ലഭിക്കുന്നു. എന്നാല് ഈ സംക്രമണം കാരണം, ചില രാശികളിലുള്ളവര് ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
സൂര്യഭഗവാന് ഇക്കൂട്ടരുടെ ജീവിതത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് കൊണ്ടുവരും. അവര്ക്ക് സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വന്നേക്കാം. ജോലിയില് പ്രശ്നങ്ങള് ഉണ്ടാകാം. അതിനാല് സൂര്യന്റെ വൃശ്ചികരാശി സംക്രമണം ഏതൊക്കെ രാശിക്കാരെ ദോഷകരമായി ബാധിക്കുമെന്ന് അറിയാന് ലേഖനം വായിക്കൂ.

മേടം
സൂര്യന്റെ ഈ സംക്രമണ വേളയില് മേടം രാശിക്കാര്ക്ക് ചില പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. ജോലിയില് ചില തടസ്സങ്ങള് നേരിടേണ്ടിവരും. നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള് ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അല്ലാത്തപക്ഷം അത് നിങ്ങള്ക്ക് പ്രശ്നങ്ങള് ഉണ്ടാക്കിയേക്കാം.
ഇടവം
ഇടവം രാശിക്കാര്ക്ക് സൂര്യന് 4ാം ഭവനം ഭരിക്കുന്നു. ഇത് വീട്, മാതാവ്, കാര്, ഗാര്ഹിക സന്തോഷം എന്നിവയെ പ്രതിനിധീകരിക്കുന്നു. വിവാഹത്തെയും പങ്കാളിത്തത്തെയും നിയന്ത്രിക്കുന്ന നിങ്ങളുടെ ഏഴാം ഭാവത്തിലൂടെയാണ് സൂര്യന് ഇപ്പോള് സഞ്ചരിക്കുന്നത്. തല്ഫലമായി, ഏഴാം ഭാവത്തിലെ സൂര്യന്റെ സ്ഥാനം നിങ്ങള്ക്ക് ദാമ്പത്യ സുഖത്തിന് അനുകൂലമല്ലെന്ന് കരുതപ്പെടുന്നു. ദാമ്പത്യ ജീവിതത്തില് ചില പ്രശ്നങ്ങള് നിങ്ങള് കണ്ടേക്കാം. നിങ്ങളുടെ ഇണയുമായി അനാവശ്യമായ ഈഗോ തര്ക്കങ്ങള് ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. കുടുംബ ജീവിതത്തില് അസ്വാരസ്യങ്ങള് ഉണ്ടാകും. ചില ജോലികളില് നിങ്ങള്ക്ക് മികച്ച വിജയം ലഭിക്കും.
മിഥുനം
മിഥുന രാശിയിലുള്ളവര് ഈ സംക്രമണ സമയത്ത് വളരെയധികം ശ്രദ്ധിക്കണം. ഏത് തീരുമാനവും ആലോചിച്ച് മാത്രം എടുക്കുക. ഈ സമയത്ത് വലിയ ചെലവഴിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്ക്ക് പ്രശ്നങ്ങള് നേരിടേണ്ടിവരും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ആരെയും അന്ധമായി വിശ്വസിക്കരുത്.
കര്ക്കിടകം
കര്ക്കടക രാശിക്കാര്ക്ക് സൂര്യന് രണ്ടാം ഭാവത്തില് സഞ്ചരിക്കും. സൂര്യന് അഹംഭാവത്തെ പ്രതിനിധീകരിക്കുന്ന ഒരു അഗ്നി ഗ്രഹമാണ്, അതിനാല് നിങ്ങളുടെ പ്രണയ ഭവനത്തില് സൂര്യന്റെ സംക്രമണം കാരണം ചില ബുദ്ധിമുട്ടുകള് ഉണ്ടായേക്കാം. ഈഗോ പ്രശ്നങ്ങള് നിങ്ങളുടെ പ്രണയ ജീവിതത്തെ ബാധിക്കും. അതിനാല് പങ്കാളിയുമായി വഴക്കുകള് ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്ക്ക് പല കാര്യങ്ങളിലും പരാജയം നേരിടേണ്ടിവരും. നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ജോലി ചെയ്യുന്നവര്ക്ക് കൂടുതല് അധ്വാനിക്കേണ്ടി വരും.
കന്നി
കന്നി രാശിക്കാര്ക്ക് ഈ സംക്രമണം സമ്മിശ്രമാണെന്ന് തെളിയും. നിങ്ങള് കഠിനാധ്വാനം ചെയ്താല് മാത്രമേ നിങ്ങള്ക്ക് വിജയം ലഭിക്കൂ. വിദ്യാര്ത്ഥികള്ക്ക് ഈ സമയം അനുകൂലമാണ്. സാമ്പത്തികമായി ഈ സമയം ശ്രദ്ധിക്കണം. അനാവശ്യമായി അധികം പണം ചെലവഴിക്കരുത്. നിങ്ങളുടെ പങ്കാളിയില് നിന്ന് നിങ്ങള്ക്ക് പൂര്ണ്ണ പിന്തുണ ലഭിക്കും.
വൃശ്ചിക രാശിയിലെ സൂര്യ സംക്രമണം: പ്രതിവിധികള്
ഞായറാഴ്ചകളില് ശര്ക്കര, ഗോതമ്പ്, ചെമ്പ് എന്നിവ ദാനം ചെയ്യുക. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും തുളസി ചെടിക്ക് വെള്ളം സമര്പ്പിച്ച് ആരാധിക്കുക. ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക. ചുവപ്പും ഓറഞ്ചും വസ്ത്രം ധരിക്കുക. ദിവസവും ഒരു ചെമ്പ് പാത്രത്തില് വെള്ളമെടുത്ത് അതില് ചുവന്ന റോസാദളങ്ങള് ചേര്ത്ത് സൂര്യന് അര്ഘ്യം അര്പ്പിക്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
