Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം -
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം
സൂര്യന് മിഥുനത്തില്: അപൂര്‍വ്വയോഗങ്ങള്‍ തെളിയും 5 രാശി: വിധി മാറ്റും അത്യപൂര്‍വ്വ സൗഭാഗ്യം
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ സൂര്യന്റെ ഗ്രഹമാറ്റം നമ്മളെ ഓരോരുത്തരേയും സ്വാധീനിക്കുന്നതും. ജൂണ്‍ 15-ന് സൂര്യന് മിഥുനം രാശിയില്‍ പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും മിഥുനം രാശിയിലെ സൂര്യന്റെ രാശിമാറ്റം പലര്‍ക്കും അനുകൂല ഫലങ്ങള്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്. മെയ് 24-ന് ബുധനും മിഥുനം രാശിയില്‍ ഉണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ പലപ്പോഴും ചില പ്രത്യേകയോഗങ്ങള്‍ രൂപം കൊള്ളുന്നു.
അതില്‍ ഒന്നാണ് ബുധനും സൂര്യനും ചേരുന്ന ബുധാദിത്യ യോഗം അതി കൂടാതെ ശനിയുമായി സൂര്യന് ചേരുന്നതിന്റെ ഫലമായി നവപഞ്ചമരാജയോഗവും രൂപം കഒള്ളുന്നു. ഈ രണ്ട് യോഗങ്ങളും വളരെയധികം ശുഭകരമായി മാറുന്നതാണ്. ഇത്തരം അവസരങ്ങളില്‍ രണ്ട് യോഗങ്ങളും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ഈ രണ്ട് രാജയോഗങ്ങളും അഞ്ച് രാശിക്കാരെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ മിഥുനം രാശിസംക്രമണം അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. രൂപം കൊള്ളുന്ന രണ്ട് യോഗങ്ങളും ശുഭഫലങ്ങള്‍ കൊണ്ട് നിങ്ങളെ വീര്‍പ്പ് മുട്ടിക്കുന്നു. കര്‍മ്മരംഗത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കുന്നു. ബിസിനസിലെ ഉയര്‍ച്ച മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിക്ഷേപം അനുകൂലമായി മാറുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ അധിപനാണ് സൂര്യന് എന്ന് നമുക്കറിയാം. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന രാശിമാറ്റം നിങ്ങളില്‍ അനുകൂലമായി മാറുന്നു. അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ സ്ഥാനമാറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടാവുന്നു. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനമാറ്റവും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. ധനലാഭം അനുകൂലമായി മാറുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിരവധി അനുകൂലമായ മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്.. രണ്ട് രാജയോഗങ്ങളും നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. പലപ്പോഴും നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. തൊഴില്‍ രംഗം പുഷ്ടിപ്പെടുന്നതിന്റെ ഫലമായി സാമ്പത്തികം ശക്തമാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അനുകൂലമായ പല മാറ്റങ്ങള്‍ക്കും വിധേയമാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരുന്നില്ല. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി വരുന്നു. ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തികം ശക്തമായി മാറുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത കാണുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഐശ്വര്യവും സമൃദ്ധിയും കുടുംബത്തില്‍ നിറക്കുന്നു. ഈ രണ്ട് രാജയോഗങ്ങളും സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും. ഒരു തരത്തിലും തോല്‍വി ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടി വരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഈ രാജയോഗ സമയം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
