Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യദേവന്റെ സ്ഥാനചലനം; നാളെമുതല്‍ ഭാഗ്യം തിളങ്ങും, 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹമാറ്റം മൂലം രാശികളില് പ്രത്യേക ഫലം കാണുന്നു. രാശിചക്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍, സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. നേതൃഗുണം, അര്‍പ്പണബോധം, പേര്, പ്രശസ്തി എന്നിവ നിയന്ത്രിക്കുന്നത് സൂര്യനാണ്.
സൂര്യന്റെ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തുന്നു. ഓഗസ്റ്റ് മാസത്തില്‍ സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തില് പ്രവേശിക്കാന്‍ പോകുന്നു. ഓഗസ്റ്റ് 17ന് 13:23ന് സൂര്യന് ചിങ്ങം രാശിയില്‍ സംക്രമിക്കും. ഇതിനെ ചിങ്ങ സംക്രാന്തി എന്നും വിളിക്കുന്നു. സൂര്യന്റെ ചിങ്ങം രാശി സംക്രമണം 12 രാശിക്കാരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് നമുക്ക് നോക്കാം.

മേടം
ഈ സംക്രമണം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം വളരെ ഫലപ്രദമായിരിക്കും. പ്രണയ കാര്യങ്ങളില്‍ ഈ സമയം അനുകൂലമായിരിക്കില്ല. പ്രണയ ജീവിതത്തില്‍ കോപത്തിന്റെയും അഹംഭാവത്തിന്റെയും പ്രശ്നങ്ങള്‍ അനുഭവപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ജോലിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.
ഇടവം
തൊഴില്‍ രഹിതരായ ആളുകള്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തില്‍ പിതാവുമായി തര്‍ക്കമുണ്ടാകാം, ജാഗ്രത പാലിക്കുക. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വസ്തുവില്‍ നിന്ന് ലാഭം ലഭിക്കും.
മിഥുനം
ഈ സംക്രമണം നിങ്ങള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കും. നിങ്ങളുടെ ആശയവിനിമയ കഴിവിനില് നിങ്ങളെ അങ്ങേയറ്റം മെച്ചപ്പെടും. നിങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ പിതാവുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. ബിസിനസില്‍ പുതിയ ഡീലുകള്‍ വരും. കടം കൊടുത്ത പണം തിരികെ കിട്ടും. ഈ സമയം നിങ്ങള്‍ക്ക് കണ്ണിന് അസ്വസ്ഥതയും തൊണ്ടയില്‍ അണുബാധയും ഉണ്ടായേക്കാം, ജാഗ്രത പാലിക്കുക.

കര്‍ക്കിടകം
സൂര്യന് കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് നീങ്ങും. അത് നിങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കുകയും സ്വയം പരിരക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബവും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. ഗവേഷണവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവരുടെ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാം. പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വരും. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവ് പ്രയോജനകരമാണെന്ന് തെളിയും.
ചിങ്ങം
സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഈ രാശിക്കാരുടെ ഊര്‍ജം വര്‍ദ്ധിക്കും. ഇതോടൊപ്പം നിങ്ങളുടെ ആത്മവിശ്വാസവും വളരും. അതിന്റെ ഫലമായി നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ വിജയിക്കുന്നതായി കാണും. നിങ്ങളുടെ ആരോഗ്യനിലയും മെച്ചപ്പെടും. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കരുത്.
കന്നി
ചിങ്ങത്തിലെ സൂര്യന്റെ സംക്രമണം കന്നി രാശിക്കാരെ സാമ്പത്തികമായി ശക്തരാക്കും. അപ്രതീക്ഷിത ലാഭവും ബിസിനസ്സില്‍ പുതിയ അവസരങ്ങളും ഉണ്ടാകും. ഈ കാലയളവില്‍, ഞങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കും. അതില്‍ നമുക്ക് പ്രയോജനം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം ഗുണകരമല്ല. നിങ്ങള്‍ക്ക് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
തുലാം
സൂര്യദേവന്റെ സംക്രമണം മൂലം തുലാം രാശിക്കാര്‍ക്ക് ധാരളം ബിസിനസ് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സ് ശക്തി പ്രാപിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിക്കും. നിലവില്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന് സാധ്യതകളുണ്ട്.

വൃശ്ചികം
ചിങ്ങം രാശിയിലെ സൂര്യന് വൃശ്ചിക രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ജോലിയിലും ബിസിനസ്സിലും വിജയം ഉണ്ടാകും, പിതാവില്‍ നിന്ന് സ്വത്ത് ലഭിക്കും. സൂര്യന് നിങ്ങളുടെ പ്രവര്‍ത്തന ഭവനത്തില്‍ സഞ്ചരിക്കും. തൊഴിലിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാകും.
ധനു
ചിങ്ങത്തിലെ സൂര്യന്റെ സംക്രമം ധനു രാശിക്കാര്‍ക്ക് വളരെ സവിശേഷമായിരിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും ധാരാളം നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സിലും വ്യാപാരത്തിലും ലാഭം ഉണ്ടാകും. നിങ്ങള്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നിങ്ങളുടെ ആഗ്രഹം സഫലമാകും.
മകരം
ഈ സംക്രമണം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ ജീവിത പങ്കാളിയെ അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. കുടുംബത്തോടൊപ്പം ഒരു ചെറിയ യാത്ര പോകാനുമാകും. ബിസിനസ്സിലെ സാമ്പത്തിക നേട്ടം മൂലം മനസ്സ് സന്തോഷിക്കും. സന്താനങ്ങളുടെ ആഗ്രഹം നിറവേറ്റാനാകും. ദേഷ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. ആരോഗ്യം സാധാരണ നിലയിലായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം ശത്രുക്കളെ പരാജയപ്പെടുത്താനാകും. സാമ്പത്തികമായി ഈ സമയം സാധാരണമായിരിക്കും, എന്നാല്‍ ഉയര്‍ന്ന ചെലവുകള്‍ കാരണം, നിങ്ങള്‍ക്ക് ചെറിയ സമ്മര്‍ദ്ദം അനുഭവപ്പെടാം. ജീവിതപങ്കാളിയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകയേക്കാം. അതുമൂലം വീട്ടില്‍ അഭിപ്രായവ്യത്യാസത്തിന്റെ അന്തരീക്ഷമുണ്ടാകും.
ഇണയുടെ ആരോഗ്യം മോശമായേക്കാം, ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ഉയര്‍ച്ച ലഭിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം ദൃഢമായിരിക്കും. ഈ കാലയളവില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. തലവേദന, കണ്ണുകളില്‍ അസ്വസ്ഥത എന്നിവ ഈ സമയം നിങ്ങളെ അലട്ടിയേക്കാം.
മീനം
സൂര്യന്റെ ഈ സംക്രമത്തിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടും. സൂര്യഭഗവാന്റെ സഹായത്താല്‍ നിങ്ങളുടെ പ്രതിരോധശേഷി ശക്തമാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം ഗുണകരമാകും. ഭരണപരമായ അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ചിങ്ങം രാശിയില്‍ സൂര്യന് സഞ്ചരിക്കുന്നതോടെ, നിങ്ങളുടെ ബന്ധുക്കളുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.



Click it and Unblock the Notifications

