Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാജയോഗങ്ങളില്‍ കേമന്‍ ബുധാദിത്യയോഗം; ഭാഗ്യകാലം വന്നെത്തി, 3 രാശിക്ക് രാജാവിന് തുല്യ ജീവിതം
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം രാശിചക്രം മാറുന്നു. അതുമൂലം അനേകം മംഗളകരമായ യോഗങ്ങള്‍ ഉണ്ടാകുന്നു. എല്ലാ രാശിക്കാരിലും ഇതിന്റെ പ്രഭാവം തെളിഞ്ഞുകാണും. അത്തരത്തില്‍ ഈ സമയം ഇടവം രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തി രാജാവിനെപ്പോലെയാണ് ജീവിക്കുന്നത്. അവര്‍ക്ക് ധാരാളം സമ്പത്തും സന്തോഷവും ലഭിക്കുന്നു.
മെയ് 15ന് സൂര്യന് ഇടവം രാശിയിലേക്ക് കടക്കാന്‍ പോകുന്നു. ഇതിനുശേഷം ജൂണ്‍ ഏഴിന് ബുധനും ഇടവം രാശിയില്‍ സംക്രമിക്കും. ഇതുമൂലം ഇടവ രാശിയില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടുത്തും. ഈ രാജയോഗം മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ഇടവം
ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും, വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യക്തിത്വവും മെച്ചപ്പെടും. അവിവാഹിതര്‍ക്ക് പുതിയ ബന്ധം ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെയും ബുധന്റെയും സംയോജനത്തില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള നല്ല സമയമാണിത്. തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്സ് രംഗത്ത് പുരോഗതിക്ക് അവസരമുണ്ടാകും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ സഹകരണം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും നല്ല ഓഫറുകള്‍ ലഭിക്കും. രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും നേട്ടങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ ഗുണം ലഭിക്കും. ഈ സമയത്ത് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകളും ലഭ്യമാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. ജോലിയില്‍ വിജയത്തിന്റെ സൂചനകളുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും. ഇതോടൊപ്പം, നിങ്ങള്‍ക്ക് ഈ സമയം ചില ശുഭകരമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ബന്ധങ്ങള്‍ ശക്തമാവുകയും ചെയ്യും.

എന്താണ് ബുധാദിത്യ യോഗം
ജ്യോതിഷമനുസരിച്ച്, ആദിത്യ എന്നാല്‍ സൂര്യന് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ രീതിയില്‍, സൂര്യനും ബുധനും രണ്ട് ഗ്രഹങ്ങളും ജാതകത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍, ബുധാദിത്യയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തില്‍ ഉള്ള വീടിനെ ശക്തിപ്പെടുത്തുന്നു.
ജാതകത്തില്‍ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോള്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കും. സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ബുധന്‍. അത്തരമൊരു സാഹചര്യത്തില്‍, ജാതകത്തില്‍ ഭൂരിഭാഗം സമയവും ബുധനും സൂര്യനും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുമ്പോള്‍ അയാള്‍ക്ക് സമ്പത്തും സന്തോഷവും മഹത്വവും ബഹുമാനവും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

