Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഇടവമാസത്തിലെ ഗ്രഹസംയോഗം: അളവറ്റ സമ്പത്തിനുടമകള് ഈ നക്ഷത്രക്കാര്‍
ഗ്രഹസംയോഗങ്ങള്‍ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഓരോ നക്ഷത്രക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ അനുകൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ് പലപ്പോഴും ബുധാദിത്യോഗം. സൂര്യന്റേയും ബുധന്റേയും സംയോജനം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. ഇത് ശുഭകരമായ രാജയോഗമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് അത്ഭുതപ്പെടുത്തുന്നു.
ശുഭകരമായ രാജയോഗമായത് കൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. 9 നക്ഷത്രക്കാര്‍ക്ക് ഈ യോഗം പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. വളരെ ശക്തമായ ശുഭയോഗമായത് കൊണ്ട് തന്നെ നിങ്ങളില്‍ ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. ഏതൊക്കെ കൂറുകാരില്‍ ആണ് ബുധാദിത്യ യോഗം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

ബുധാദിത്യ യോഗം എപ്പോള്‍?
മെയ് 15-നാണ് സൂര്യന് ഇടവം രാശിയില്‍ സംക്രമിച്ചത്. ജൂണ്‍ 7-നാകട്ടെ ബുധനും ഇടവത്തില്‍ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി ശുഭയോഗമായ ബുധാദിത്യ യോഗം രൂപം കൊള്ളുന്നു. ഏറ്റവും ശക്തിയേറിയ രാജയോഗഫലമാണ് ബുധാദിത്യ യോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന രാജയോഗമായത് കൊണ്ട് തന്നെ അത് ചില നക്ഷത്രക്കാരില്‍ അല്പം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധാദിത്യ യോഗം രൂപം കൊള്ളുന്നത് തന്നെ ഇടവം രാശിയില്‍ ആണ്. ഇതുണ്ടാക്കുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ അകലുന്നു. സാമ്പത്തികം വളരെയധികം ശക്തമായിരിക്കും. പല കോണില്‍ നിന്നും നിങ്ങളെ തേടി വരുമാനം വരുന്നു. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് നല്കുന്നു.

വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അവിവാഹിതര്‍ പലപ്പോഴും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തീരുമാനം എടുക്കുന്നു. വ്യക്തി ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതം മാറി മറിയുകയും ചെയ്യുന്നു. കുടുംബത്തിലെ സന്തോഷം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതിനാല്‍ അത് ജീവിതത്തിലും സന്തോഷത്തിലും വര്‍ദ്ധനവുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. തൊഴിലിലും ബിസിനസിലും ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഒരു തരത്തിലും ജീവിതം സന്തോഷത്തില്‍ നിന്ന് വ്യതിചലിക്കുകയില്ല. സഹപ്രവര്‍ത്തകരുടെ പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു. ജോലിയില്‍ നിങ്ങളെ തേടി അംഗീകാരങ്ങള്‍ ധാരാളം വരുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് പറ്റിയ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

ഒരു തരത്തിലും അവസരങ്ങള്‍ പാഴാക്കി കളയരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിയില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നു. അതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. രാഷ്ട്രീയ രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന ചുമതല ചെയ്ത് തീര്‍ക്കുന്നതിനും അതിന് അഭിനന്ദനം ലഭിക്കുന്നതിനും സാധിക്കുന്നു. ബിസിനസിനെ വിജയം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. നേട്ടങ്ങള്‍ അത്രയധികം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധാതിദ്യ രാജയോഗം നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തികമായി വളരെയധികം പുരോഗതി നിങ്ങളെ തേടി എത്തുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. നിക്ഷേപം വര്‍ദ്ധിക്കുകയും അതില്‍ നിന്നെല്ലാം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധനവും നിങ്ങളെ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ബുധാദിത്യ യോഗം നല്കുന്ന മാറ്റങ്ങള്‍ ജീവിതത്തെ സന്തോഷപ്പെടുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
