Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
പുതുവര്‍ഷത്തില്‍ സൂര്യ-ശനി സംയോഗം: വര്‍ഷാരംഭത്തില്‍ 3 രാശിക്കാര്‍ക്ക് ശുക്രനുദിക്കും
പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ ജ്യോതിഷപരമായും പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാര പാത മാറുകയും രാശികളില്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. പുതുവര്‍ഷത്തിലെ ചില രാശിക്കാരില്‍ ഈ രാശിമാറ്റവും ഗ്രഹമാറ്റവും അനുകൂല ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചില രാശിക്കാരെ അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയമായാണ് കണക്കാക്കുന്നത്. ജനുവരി 17-ന് ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിക്കുന്നു. ഈ സമയം ഫെബ്രുവരി 13-ന് സൂര്യനും കുംഭം രാശിയില്‍ പ്രവേശിക്കുന്നു. ഈ സമയം സൂര്യ-ശനി യുതി രൂപപ്പെടുന്നു. ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാരില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സൂര്യ- ശനി സംയോഗം നടക്കുന്നതിലൂടെ സര്‍വ്വൈശ്വര്യം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്,

മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന ഇത്തരം ഗ്രഹമാറ്റവും സംക്രമണങ്ങളും എല്ലാം ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജനുവരിയില്‍ നടക്കുന്ന ശനിമാറ്റവും ഫെബ്രുവരിയിലെ സൂര്യമാറ്റവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളില്‍ പലപ്പോഴും അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ഭാഗ്യഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. ഇവരില്‍ സൂര്യശനിയോഗം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലം നല്‍കുന്നു. ശുഭകരമായ പല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനും സാമ്പത്തികാടിത്തറ ശക്തമാകുന്നതിനും ഉള്ള യോഗം കാണുന്നു. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നല്‍കുകുയും ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്നു.

മേടം രാശി
മേടം രാശിക്കാരില്‍ പത്താം ഭാവാധിപന്‍ ശനിയും അഞ്ചാം ഭാവാധിപന്‍ സൂര്യനുമാണ്. അതുകൊണ്ട് തന്നെയാണ് ഇവരില്‍ ശുഭഫലം ഉണ്ടാവുന്നത്. സമൂഹത്തില്‍ ഇവര്‍ അര്‍ഹിക്കുന്ന സ്ഥാനം ഈ രാശിക്ക് ലഭിക്കുന്നു. കൂടാതെ ബഹുമാനം വര്‍ദ്ധിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായി വളരെ അടുപ്പം കാത്തു സൂക്ഷിക്കുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്ന ഒരു സമയമാണ് എന്നതാണ് സത്യം. കരിയറിലും അപ്രതീക്ഷിത പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. ജീവിത സാഹചര്യങ്ങള്‍ ഇവര്‍ക്ക് എപ്പോഴും അനുകൂലമായിരിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ അഞ്ച്- ആറ് ഭാവങ്ങളിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ സംയോഗം ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി മികച്ച ഫലം ലഭിക്കുന്നു. ശനി ഇവരില്‍ അപൂര്‍വ്വമായി നേട്ടങ്ങള്‍ ചൊരിയുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിരവധി അവസരങ്ങളും ഇവര്‍ക്കുണ്ടാവുന്നു. ഒരിക്കലും കിട്ടുന്ന അവസരങ്ങള്‍ ഒഴിവാക്കരുത്. ഇതില്‍ നിങ്ങള്‍ പിന്നീട് ദു:ഖിക്കും.

കന്നി രാശി
മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ് ഈ ശനിസൂര്യ സംയോഗം. ഇവര്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ എല്ലാം തന്നെ വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ ഐശ്വര്യവും ധനനേട്ടവും ഇവരെ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നില്ല. എല്ലാ തരത്തിലും ഇവരുടെ ജീവിതവും ഭാഗ്യവും തെളിയുന്ന ഒരു സമയം തന്നെയാണ് ശനി -സൂര്യ സംയോഗം. ഒരിക്കലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് ഈ സമയത്തെ പ്രത്യേകതയും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാത്തിന്റെ അധിപനാണ് സൂര്യന്‍. ശനിയാകട്ടെ രണ്ടും മൂന്നും ഭാവങ്ങളുടെ അധിപനാണ്. ഈ രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന അനുകൂല സമയമാണ്. ധനു രാശിയില്‍ എന്ത് നെഗറ്റീവ് കാര്യങ്ങളും പോസിറ്റീവ് ഫലം നല്‍കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തില്‍ എത്തുന്നു. ഒരു തരത്തിലും ജീവിതത്തില്‍ നഷ്ടബോധമോ പ്രശ്‌നമോ തോന്നേണ്ടതില്ലാത്ത ഒരു അവസ്ഥയാണ് ധനു രാശിക്കാര്‍ക്ക്. ഇവരുടെ ധൈര്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ എന്തിനേയും നേരിടാം എന്ന ചിന്തയുണ്ടാവുകയും ചെയ്യുന്ന സമയമാണ്.

ധനു രാശി
കുടംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം ലഭിക്കുന്നു. അത് കൂടാതെ സംസാരിക്കുന്നതിലൂടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളേയും ഒഴിവാകക്കാന്‍ സാധിക്കുന്നു. ഭാഗ്യം ഏത് സമയത്തും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ജോലിയില്‍ നിങ്ങളുടെ വൈദഗ്ധ്യവും കഴിവും തെളിയിക്കുന്നതിനുള്ള അനുകൂല സമയമാണ്. ഭാഗ്യം പല ദിക്കില്‍ നിന്നും നിങ്ങളെ പിന്തുണക്കുന്നു. സുഹൃത്തുക്കളെ സഹായിക്കുന്നതിനും അവരുടെ ജീവിതത്തില്‍ പ്രധാന വഴിത്തിരാവാവാനും നിങ്ങള്‍ക്ക് സാധിക്കുന്നു. പൊതുവേ നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. സൂര്യ-ശനി യുതി ഇത്തരത്തില്‍ മികച്ച മാറ്റങ്ങള്‍ ഈ മൂന്ന് രാശിക്കാര്‍ക്കും നല്‍കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











