Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
Surya Gochar 2022: സൂര്യന് കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യം കൂടെനില്‍ക്കും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് അതിന്റെ രാശിചക്രം മാറാന്‍ പോകുന്നു. സെപ്തംബര്‍ 17ന് സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തില് നിന്ന് മാറി കന്നി രാശിയില്‍ പ്രവേശിക്കും. അടുത്ത ഒരു മാസത്തേക്ക് സൂര്യന് ഇവിടെ ഉണ്ടാകും. ഇതിനുശേഷം ഒക്ടോബര്‍ 16 വരെ സൂര്യന് കന്നി രാശിയില്‍ തുടരും. ഈ സമയത്ത് കന്നി രാശിയില്‍ സൂര്യനോടൊപ്പം, ബുധനും ഉണ്ടാകും.
ബുധന്‍ സൂര്യനുമായി ചേര്‍ന്ന് ബുദ്ധാദിത്യയോഗം ഉണ്ടാക്കും. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള സമയം ചില രാശിക്കാര്‍ക്ക് പുരോഗതിയുടെയും ലാഭത്തിന്റെയും കാര്യത്തില്‍ വളരെ അനുകൂലമാണ്. കന്നി രാശിയില്‍ സൂര്യന്റെ സംക്രമണം കാരണം നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
സൂര്യന് മിഥുന രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ സഞ്ചരിക്കും. കന്നി രാശിയില്‍ സൂര്യന് ബുധനുമായി ചേര്‍ന്ന് ബുദ്ധാദിത്യയോഗം രൂപീകരിക്കും. ഇതുമൂലം സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് നേട്ടങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലിക്കായി തയ്യാറെടുക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും, വീട്ടുകാര്‍ക്കിടയില്‍ പരസ്പര ധാരണ വര്‍ദ്ധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇത് നല്ല സമയമായിരിക്കും, ആത്മവിശ്വാസം വര്‍ദ്ധിക്കും, നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. മിഥുനം രാശിക്കാര്‍ ഈ സംക്രമണ സമയത്ത് വസ്തുവകകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

ചിങ്ങം
സൂര്യന് നിങ്ങളുടെ രാശിചക്രത്തിന്റെ അധിപനാണ്, അത് നിങ്ങളുടെ രാശിയില്‍ നിന്ന് രണ്ടാം ഭാവത്തില്‍ സഞ്ചരിക്കും. അതിനാല്‍, ചിങ്ങം രാശിക്കാരുടെ സമ്പാദ്യം ഈ കാലയളവില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കും ഈ കാലയളവില്‍ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ രണ്ടാം ഭാവത്തില്‍ ബുധനുമായി ചേര്‍ന്ന് സൂര്യന് ബുദ്ധാദിത്യ യോഗമുണ്ടാക്കും. ഇത് സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ഏതെങ്കിലും വിദേശ ബിസിനസ്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. എന്നിരുന്നാലും, കുടുംബ ജീവിതത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി
സൂര്യന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് വളരെ സവിശേഷമാണെന്ന് തെളിയും. സൂര്യന് നിങ്ങളുടെ സ്വന്തം രാശിയില്‍ സഞ്ചരിക്കും, ഇത് ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും, ഈ സമയത്ത് ചിലര്‍ക്ക് അധിക ഉത്തരവാദിത്തവും ലഭിച്ചേക്കാം. കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ ഇണയുമായുള്ള സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ നല്ല മാറ്റങ്ങള്‍ വരാം. കന്നി രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.

വൃശ്ചികം
കന്നി രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയിക്കും. സൂര്യന് നിങ്ങളുടെ ലാഭത്തിന്റെ വീട്ടില്‍ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ ശക്തമാകും. നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ ലഭിക്കും. സൂര്യന് സംക്രമിക്കുന്ന സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. എന്നിരുന്നാലും, അമിത ആത്മവിശ്വാസത്തില്‍ ഒരു തീരുമാനവും എടുക്കരുത്. കുടുംബ ജീവിതത്തില്‍ ഈ കാലയളവില്‍ മുതിര്‍ന്ന സഹോദരങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും. വൃശ്ചിക രാശിക്കാരുടെ നിറവേറാതിരുന്ന ചില ആഗ്രഹങ്ങളും ഈ സമയം സാധ്യമാകും.

ധനു
ഈ സമയം ധനു രാശിക്കാരുടെ ഒമ്പതാം ഭാവത്തില്‍ അതായത് ഭാഗ്യ ഗൃഹത്തില്‍ സൂര്യന് സഞ്ചരിക്കും. സൂര്യന്റെ സംക്രമത്തോടെ, ധനു രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ നിങ്ങള്‍ വലിയ പ്രാധാന്യം നല്‍കും. നിങ്ങളുടെ പിതാവിന്റെ പിന്തുണയും ലഭിക്കും. സാമ്പത്തികമായി ഈ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും ചെലവുകള്‍ കുറയുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കും. ധനു രാശിക്കാര്‍ക്ക് ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലുള്ള താല്പര്യവും ഈ സമയത്ത് വര്‍ദ്ധിക്കും. ആരോഗ്യവും മാനസികാവസ്ഥയും മികച്ചതായിരിക്കും.



Click it and Unblock the Notifications