Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Surya Gochar 2022: കന്നി രാശിയില്‍ സൂര്യന്; ഈ 5 രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ ജാഗ്രത വേണം
ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന് കന്നി രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഒരു മാസം മുഴുവന്‍ സൂര്യന് കന്നി രാശിയില്‍ തുടരും. സെപ്റ്റംബര്‍ 17ന് സൂര്യന് ചിങ്ങം രാശി വിട്ട് കന്നി രാശിയില്‍ പ്രവേശിക്കും. സൂര്യന്റെ രാശിയിലെ മാറ്റത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. അതിനാല്‍ ഇത് കന്നി സംക്രാന്തി എന്നറിയപ്പെടും. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് നല്ല സ്ഥാനത്ത് നിന്നാല്‍ സ്ഥാനമാനങ്ങളും പദവികളും ലഭിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു.
അതേസമയം, ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് എതിര്‍സ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില്, അയാള്‍ക്ക് നിരവധി പ്രശ്നങ്ങളും നേരിടേണ്ടിവരും. സൂര്യന് കന്നി രാശിയില്‍ സംക്രമിക്കുന്നതു കാരണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
സൂര്യന്റെ സംക്രമണ സമയത്ത് ഇടവം രാശിക്കാര്‍ക്ക് അല്പം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചില സമയത്ത് നിങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥത തോന്നിയേക്കാം. അകാരണമായി കുടുംബാംഗങ്ങളുമായി തര്‍ക്കങ്ങളും ഉണ്ടാകാം. നിങ്ങളും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച ഉണ്ടായേക്കാം. ഈ സമയത്ത് ശാന്തമായിരിക്കാന്‍ ശ്രമിക്കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണ കാലത്ത് ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്. ഈ സമയത്ത് നിങ്ങളുടെ എതിരാളികളും ശത്രുക്കളും നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. അതിനാല്‍ നിങ്ങള്‍ അത്തരക്കാരോട് ജാഗ്രത പാലിക്കണം. സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം മോശമായേക്കാം. സുഹൃത്തുക്കളുമായി ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.

മകരം
ഈ സമയം മകരം രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ കാണും. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുന്നത്ര ശാന്തത പാലിക്കുക. നിങ്ങളുടെ ഇമേജ് തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. ആരോഗ്യവും മോശമായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും. ഈ സമയത്ത്, നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധവും അല്‍പ്പം പ്രശ്നത്തിലായിരിക്കും.

കുംഭം
ഗ്രഹങ്ങളുടെ ചലനം കാരണം കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഈ സമയത്ത് ഇത് രണ്ടും കാരണം നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ആരോടും തര്‍ക്കിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സമയം നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് തലയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക രംഗത്ത്, നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങളെ ആശങ്കപ്പെടുത്തും. അതിനാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക.

മീനം
സൂര്യന്റെ സ്ഥാനം കാരണം മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ബന്ധങ്ങളില്‍ ചില പ്രശ്നമുണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയുടെയും കുട്ടികളുടെയും ആരോഗ്യത്തില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലഘട്ടം വളരെ പ്രതികൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ തൊഴില്‍ മേഖലയിലും നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കില്ല. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങളും ഉണ്ടാകാം.



Click it and Unblock the Notifications
