Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
കന്നി സംക്രാന്തി; ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യവും സമ്പത്തും
ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യദേവന് ഓരോ മാസവും അതിന്റെ രാശി മാറ്റിക്കൊണ്ടിരിക്കും. സൂര്യദേവന് ഇപ്പോള്‍ ചിങ്ങം രാശിയിലാണ് ഇരിക്കുന്നത്, സെപ്റ്റംബര്‍ 17 ന് രാശി മാറിക്കൊണ്ട് സൂര്യന് കന്നിയില്‍ പ്രവേശിക്കും. സൂര്യദേവന് തന്റെ രാശി മാറ്റുന്ന ദിവസം സംക്രാന്തി എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ സെപ്റ്റംബര്‍ 17ന് കന്നി സംക്രാന്തിയായി ആഘോഷിക്കും. സെപ്റ്റംബര്‍ 17ന് ശേഷം സൂര്യദേവന്റെ ശുഭയോഗം നിലനില്‍ക്കുന്ന 6 രാശിചിഹ്നങ്ങള്‍ ഏതെന്ന് നമുക്ക് നോക്കാം. ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ശുഭകരമായ നിരവധി ഫലങ്ങള്‍ ജീവിതത്തില്‍ കൈവരുന്നതായിരിക്കും. ഈ 6 രാശിക്കാരില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

വൃശ്ചികം - ജോലിക്കായുള്ള പരിശ്രമം വിജയിക്കും
ഏതെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്കും ഇടപാടുകള്‍ക്കും സമയം അനുകൂലമാണ്. ജോലിക്കായുള്ള നിങ്ങളുടെ തിരച്ചില്‍ അവസാനിക്കും. സ്ഥാനക്കയറ്റത്തിനോ സാമ്പത്തിക നേട്ടങ്ങള്‍ക്കോ സാധ്യതയുണ്ട്.

ധനു - സാമ്പത്തിക വശം ശക്തമാകും
വിവാഹ ജീവിതം സന്തോഷകരമായിരിക്കും. കുട്ടികളുടെ പുരോഗതിലൂടെ മാനസിക സമാധാനവും ലഭ്യമാകും. അനുകൂല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക വശം ശക്തമായിരിക്കും. നിക്ഷേപത്തിന് പറ്റിയ സമയമാണ്.

തുലാം - ഇടപാടുകള്‍ക്ക് ശരിയായ സമയം
ഈ സമയം നിങ്ങള്‍ക്ക് ഒരു അനുഗ്രഹത്തിന് കുറവില്ല. ഇടപാടിന് പറ്റിയ സമയം. നിക്ഷേപങ്ങള്‍ നടത്താം. നിങ്ങള്‍ക്ക് ഒരു പുതിയ വാഹനമോ വീടോ വാങ്ങാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കും. സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

മേടം - കുട്ടികളില്‍ നിന്ന് സന്തോഷം
മേടം രാശിക്കാരില്‍ സൂര്യദേവന്റെ കൃപ നിലനില്ക്കുന്നു. ഈ രാശിയിലെ ആളുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. ഇത്തരം ആളുകളുടെ ദാമ്പത്യജീവിതവും സന്തോഷകരമാകും കൂടാതെ കുടുംബാംഗങ്ങളുടെ പിന്തുണ ലഭ്യമാകും. നിങ്ങളുടെ കുട്ടികളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

മിഥുനം - ബഹുമാനം വര്‍ദ്ധിക്കും
ഈ രാശിക്കാര്‍ക്ക് ഇണയോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ബിസിനസില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. സ്ഥാനമാനങ്ങളില്‍ വര്‍ദ്ധനവുണ്ടാകും.

ചിങ്ങം - കുടുംബന്റെ പിന്തുണ ലഭിക്കും
നിക്ഷേപത്തിന് നല്ല സമയം. ഇടപാടില്‍ നിന്ന് ലാഭം ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും, നിങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും.



Click it and Unblock the Notifications
