Latest Updates
-
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും!
സൂര്യന് കന്നി രാശിയിലേക്ക്; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍
ജ്യോതിഷത്തില്‍ അധികാരത്തെയും ശക്തിയെയും സൂചിപ്പിക്കുന്ന സൂര്യന് സെപ്റ്റംബര്‍ 17 ന് കന്നി രാശിയിലേക്ക് സംക്രമിക്കും. ഒക്ടോബര്‍ 17 വരെ ഈ രാശിയില്‍ തുടരുകയും തുടര്‍ന്ന് തുലാം രാശിയില്‍ പ്രവേശിക്കുകയും ചെയ്യും. സൂര്യന് ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോള്‍, ഈ പ്രക്രിയയെ സംക്രാന്തി എന്നു വിളിക്കുന്നു. ഹിന്ദുമതത്തില്‍ മകര സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കന്നിരാശിയില്‍ സൂര്യന്റെ പ്രവേശനത്തെ കന്നി സംക്രാന്തി എന്നു വിളിക്കുന്നു.
സെപ്റ്റംബര്‍ 17 ന്, സൂര്യന് കന്നി രാശിയില്‍ സംക്രമിക്കും. ഈ ദിവസം ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ഏകാദശി ദിവസമാണ്. സൂര്യന്റെ ഈ രാശി പരിവര്‍ത്തനത്തില്‍ 12 രാശിക്കും ഫലങ്ങള്‍ എന്താണെന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
സൂര്യന്റെ രാശി മാറ്റം കാരണം മേടം രാശിയിലെ ആളുകള്‍ക്ക് പണത്തിന്റെയും മറ്റും പ്രശ്നങ്ങളില്‍ നിന്നും വലിയ തോതില്‍ ആശ്വാസം ലഭിക്കും. കടത്തിന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുവെങ്കില്‍, ഈ സംക്രമണം പ്രയോജനകരമാകും. നിങ്ങളുടെ ശത്രുക്കളെ അല്ലെങ്കില്‍ എതിരാളികളെ പരാജയപ്പെടുത്താനാകും. ജോലിയിലും ബിസിനസ്സിലും ലാഭകരമായ സാഹചര്യം ഉണ്ടാകും. സുഹൃത്തുക്കള്‍, പ്രണയ പങ്കാളികള്‍, ബന്ധുക്കള്‍ എന്നിവരുമായുള്ള ബന്ധം തകരാറിലായേക്കാം, അതിനാല്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം കഠിനാധ്വാനത്തിന്റെ പ്രയോജനം ലഭിക്കും.

ഇടവം
ജോലിയുടെ കാര്യത്തില്‍, സൂര്യന്റെ രാശി മാറ്റം ഇടവം രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ നല്‍കും, അതിനാല്‍ ക്ഷമയോടെയിരിക്കുക. അനാവശ്യ തര്‍ക്ക സാഹചര്യങ്ങള്‍ ഒഴിവാക്കുക. മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. ഈ സമയം നിങ്ങളുടെ കുട്ടിയെക്കുറിച്ച് ആശങ്കയുണ്ടാകാം. അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ക്ക് ആശങ്കയുണ്ടാകും. പ്രണയ ബന്ധങ്ങളിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കും.

മിഥുനം
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമയം ചിലവഴിക്കാന്‍ നല്ല അവസരം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ ആഗ്രഹിച്ചേക്കാം. മനസ്സ് സന്തോഷിക്കും, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായേക്കും. നിര്‍ത്തിവച്ച ജോലികള്‍ ആരംഭിക്കാനാകും. പണം സമ്പാദിക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിക്ഷേപങ്ങള്‍ ശ്രദ്ധിച്ചുമതി, വഞ്ചനയും നഷ്ടവും ഉണ്ടായേക്കാം.

കര്‍ക്കടകം
സൂര്യന്റെ സംക്രമണം നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കും. പണ നേട്ടങ്ങളുടെ ഒരു സാഹചര്യവും ഈ കാലയളവില്‍ സൃഷ്ടിക്കപ്പെടും. ഇതിനിടയില്‍, യാത്ര ചെയ്യാനുള്ള അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ സാമ്പത്തിക കാര്യത്തില്‍ വിവേകപൂര്‍ണ്ണമായ തീരുമാനം എടുക്കുക. ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

ചിങ്ങം
നിങ്ങളുടെ രാശിചക്രത്തിന്റെ അധിപനായ സൂര്യന് ഇപ്പോള്‍ കന്നിരാശിയിലേക്ക് മാറാന്‍ പോകുന്നു. ഇത് നിങ്ങളുടെ പണത്തിലും സംസാരത്തിലും പ്രതിഫലിക്കും. സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് പെട്ടെന്നുള്ള ലാഭത്തിന്റെ ഒരു ഘടകമായി മാറിയേക്കാം. ഈ സമയം നിങ്ങള്‍ക്ക് നിക്ഷേപങ്ങള്‍, വിപണികള്‍ മുതലായവയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ സമയത്ത്, ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിലും വിജയം കൈവരിക്കാനാകും. അമിത ആത്മവിശ്വാസം ഒഴിവാക്കുക.

കന്നി
നിങ്ങളുടെ രാശിയില്‍ സൂര്യന്റെ സംക്രമണം നടക്കുന്നു, അതിനാല്‍ ഇതിന്റെ പ്രതിഫലനം കന്നി രാശിക്കാരില്‍ കാണും. രാശിചക്രത്തിലെ സൂര്യന്റെ മാറ്റം പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വളരെ ബുദ്ധിപൂര്‍വ്വം പണം ചെലവഴിക്കുക. ജോലിയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാം. ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഇണയുമായി തര്‍ക്കത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കരുത്.

തുലാം
സൂര്യന്റെ സംക്രമണം ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ധനലാഭത്തിന്റെ സാഹചര്യം ഉണ്ടാകും. ബഹുമാനവും ആദരവും വര്‍ദ്ധിക്കും. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടാകാം, മുതിര്‍ന്നവരുടെയും അറിവുള്ളവരുടെയും സഹായം സ്വീകരിക്കേണ്ടതായി വന്നേക്കാം. അതില്‍ മടി കാണിക്കരുത്. വാഹനം മുതലായവ ജാഗ്രതയോടെ ഉപയോഗിക്കുക. എതിരാളികള്‍ നിങ്ങള്‍ക്ക് നാശമുണ്ടാക്കിയേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം
സൂര്യന്റെ രാശി മാറ്റം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. പെട്ടെന്നുള്ള ലാഭ സാഹചര്യവും ഉണ്ടാകും. ധൈര്യം വര്‍ദ്ധിക്കുകയും ആത്മവിശ്വാസം നിലനില്ക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകരുത്. അഹംഭാവത്തില്‍ നിന്ന് അകന്നു നില്ക്കുക.

ധനു
ഈ സമയം നിങ്ങള്‍ ലക്ഷ്യങ്ങള്‍ വെക്കുകയും അവ നേടാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ ധാരാളം നിക്ഷേപങ്ങള്‍ നടത്തും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക, സാധ്യമെങ്കില്‍, ഈ കാലയളവില്‍ വായ്പ എടുക്കുന്നത് ഒഴിവാക്കുക. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ഒരു കരിയര്‍ ഉണ്ടാക്കാനുള്ള അവസരവും ലഭിക്കും. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് സ്ഥാനക്കയറ്റത്തിനായി നല്ല അവസരം ലഭിക്കും. വ്യക്തിപരമായ ജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം കരിയറില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ശരിയായ സമയമല്ല. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും, എന്നാല്‍ ഈ സമയം ശാന്തമായി കടന്നുപോകാനും നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുക. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്പര്യം കാണിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. ഉന്നത പഠനത്തിന് അനുകൂലമായ സമയമാണ്.

കുംഭം
ഇത് പരിവര്‍ത്തനത്തിന്റെ സമയമാണ്. പഠനത്തില്‍ ശ്രദ്ധ വളരും, അതിനാല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സമയം ഗുണം ചെയ്യും. ചില അനാവശ്യ ചെലവുകള്‍ ഈ സമയം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് മിതമായ രീതിയില്‍ ചെലവഴിക്കുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള ചില അനാവശ്യ കാര്യങ്ങള്‍ കാരണം നിങ്ങള്‍ നിരന്തരമായി ഭയപ്പെടും. നിങ്ങളുടെ ഇണയുടെ ആരോഗ്യം പ്രശ്നം സൃഷ്ടിച്ചേക്കാം. അവരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.

മീനം
ഈ കാലയളവില്‍ ദമ്പതികള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വാക്കുകളും വികാരങ്ങളും മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. തെറ്റായ അനുമാനങ്ങളിലും അഹന്തയിലും ജീവിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് നല്ലത്. ഈ കാലയളവില്‍ ഫലപ്രദവും സമാധാനപരവുമായ ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ പരിശ്രമിച്ചാല്‍ നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. അതിനാല്‍ ഈ സമയം ശാന്തമായി കടന്നുപോകുന്നതാണ് നല്ലത്.



Click it and Unblock the Notifications