Latest Updates
-
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം
നല്ലകാലം പറന്നുവരും, ഉത്രം നക്ഷത്രത്തില്‍ സൂര്യന്; ഭാഗ്യംകൊണ്ട് ജീവിതം മാറുന്ന 3 രാശി
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജാവും ആത്മാവിന്റെ ഘടകവുമാണ് സൂര്യന്. ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം സൂര്യന് ഒരു രാശിയില്‍ മറ്റൊരു രാശിയിലേക്കോ നക്ഷത്രങ്ങളിലേക്കോ മാറുന്നു. സൂര്യന്റെ നക്ഷത്രസമൂഹത്തിലെ മാറ്റം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെയും പലവിധത്തില്‍ ബാധിക്കുന്നു. സൂര്യന് സെപ്റ്റംബര്‍ 14 ന് പുലര്‍ച്ചെ 03:38 ന് ഉത്രം നക്ഷത്രത്തില്‍ സംക്രമിക്കും. ഉത്രം നക്ഷത്രത്തില്‍ സൂര്യന് പ്രവേശിക്കുന്നത് കൊണ്ട് പല രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
27 നക്ഷത്രങ്ങളുടെ പട്ടികയിലെ 12ാമത്തെ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ജ്യോതിഷ പ്രകാരം, സൂര്യദേവന്റെ ഈ മാറ്റം പല രാശികളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ആകര്‍ഷണീയമായ വ്യക്തിത്വം കൊണ്ട് നിങ്ങള്‍ക്ക് എല്ലാവരുടെയും പ്രിയപ്പെട്ടവരാകാന്‍ കഴിയും. സൂര്യന് ഉത്രം നക്ഷത്രത്തില്‍ എത്തുന്നത് ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം.

മിഥുനം
സൂര്യന് ഉത്രം നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് മൂലം മിഥുന രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഈ സമയംം അതിവേഗം വര്‍ദ്ധിക്കും. തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനും ഒരു വലിയ ഇടപാട് നടത്താനും കഴിയും. ജോലിസ്ഥലത്തും നിങ്ങളുടെ സമയം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും.
പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. നിക്ഷേപങ്ങളും ഗുണം ചെയ്യും. നല്ല വരുമാനം ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളുമുണ്ട്. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. മറ്റെന്തെങ്കിലും തരത്തില്‍ സാമ്പത്തിക നേട്ടങ്ങളും നേടിയെടുക്കാനാകും. സൂര്യദേവന്റെ കൃപയാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. ജോലി സംബന്ധമായുള്ള യാത്രകള്‍ ഗുണം ചെയ്യും.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്. അത്തരമൊരു സാഹചര്യത്തില്‍, സൂര്യന്റെ നക്ഷത്രം മാറ്റുന്നത് ഈ രാശിക്കാര്‍ക്കും ഗുണം ചെയ്യും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. ചിങ്ങം രാശിക്കാര്‍ നേതൃപാടവം കൊണ്ടും ആകര്‍ഷകമായ വ്യക്തിത്വം കൊണ്ടും ഈ സമയം മറ്റുള്ളവരെ ആകര്‍ഷിക്കാനാകും. നിങ്ങള്‍ക്ക് സാമൂഹിക ബഹുമാനവും അന്തസ്സും ലഭിക്കും.
നിങ്ങള്‍ സമാധാനപരമായി എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ എല്ലാവരും പ്രശംസിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നേക്കാം. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ ഒരു വിജയിയായി ഉയര്‍ന്നുവരും. ജോലിയില്‍ വിജയം കൈവരിക്കും.

ധനു
ധനു രാശിയില്‍ ഒന്‍പതാം ഭാവാധിപന് സൂര്യനാണ്. അത്തരമൊരു സാഹചര്യത്തില്‍, ധനു രാശിക്കാര്‍ക്ക് ഈ സമയം സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങള്‍ മറ്റുള്ളവരോട് അനുകമ്പയും വൈകാരികതയും ഉള്ളവരായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളെ എല്ലാവരും സ്നേഹിക്കും. എല്ലാവരും നിങ്ങളെ പ്രശംസിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ഈ സമയം പെട്ടെന്ന് നേട്ടങ്ങള്‍ ലഭിച്ചേക്കാം.
ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി പലമടങ്ങ് വര്‍ദ്ധിക്കും. ഓഫീസര്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിജയം കൈവരിക്കാനാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ വളരെയധികം മുന്നേറും. നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഒരു പ്രധാന സ്ഥാനവും ലഭിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications