Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
സൂര്യന്‍ ഇടവത്തില്‍: ജോലിനഷ്ടം, മാനഹാനി, ദാരിദ്ര്യയോഗം ഒരുമാസം 5 രാശിക്ക് കഷ്ടകാലം
Sun transit 2023: സൂര്യന്റെ രാശി മാറ്റം പലവിധത്തിലുള്ള അനുകൂല പ്രതികൂല ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ തന്നെ പ്രതികൂല മാറ്റങ്ങളിലേക്കാണ് പലരുടേയും കണ്ണ് ആദ്യം പോവുന്നതും. മേടം രാശിയില്‍ നിന്ന് ഇടവ മാസത്തിലേക്ക് സൂര്യന്‍ രാശിമാറി. ഇതിന്റെ ഫലമായി പലപ്പോഴും ഒരു മാസത്തോളം കഠിന ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. ഓരോ ഗ്രഹത്തിനും ഓരോ സമയം കൃത്യമായ രാശിമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍.
മെയ് 14-നാണ് സൂര്യന്‍ ഇടവം രാശിയില്‍ പ്രവേശിച്ചത്. ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അനുകൂല മാറ്റങ്ങളേക്കാള്‍ പ്രതികൂല ഫലങ്ങള്‍ ചില രാശിക്കാരെ പെടാപാടിലാക്കുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് സൂര്യന്‍ ഇടവം രാശിയില്‍ വരുന്നത്. ഈ സമയം അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് നിര്‍ണായകമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട.

സൂര്യന്റെ ഇടവം രാശി സംക്രമണത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലൂടെ കടന്നു പോവുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ സൂര്യന്റെ ഈ രാശിമാറ്റത്തില്‍ അല്‍പം കരുതിയിരിക്കേണ്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഒരു മാസം ഇവര്‍ ദു:ഖദുരിതങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
മേടം രാശി
മേടം രാശിയില്‍ നിന്നാണ് സൂര്യന്‍ ഇടവത്തിലേക്ക് പ്രവേശിക്കുന്നത്. അത് തന്നെ ഈ രാശിക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് കാരണമാകുന്നു. പലപ്പോഴും സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുടുംബത്തില്‍ നിന്നും നിങ്ങളെ തേടി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സമാധാനക്കേടും വഴക്കും പ്രശ്‌നങ്ങളും സ്ഥിരമാവുന്നു. സാമ്പത്തിക ഞെരുക്കം നിങ്ങളുടേയും കുടുംബത്തിന്റേയും സമാധാനം തകര്‍ക്കുന്നു.
ആരോഗ്യം അല്‍പം ശ്രദ്ധിക്കണം, ചെറിയ രോഗങ്ങളാണെങ്കില്‍ പോലും അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒരു മാസത്തോളം കാര്യങ്ങള്‍ ഇപ്രകാരം തന്നെ തുടര്‍ന്ന് പോവുന്ന. വലിയ മാറ്റങ്ങള്‍ ഈ രാശിക്കാര്‍ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ മാസാവസാനത്തോട് അടുക്കുമ്പോള്‍ ചെറിയ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഇല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്ന ഒരു സമയമായിരിക്കും. തലവേദന വര്‍ദ്ധിക്കുകയും അതിന് ചികിത്സ തേടേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ താളം തെറ്റിക്കുന്നു. സാമ്പത്തികം തകര്‍ന്നടിയുന്നു. ഇതുവരേ അനുഭവിച്ചതിനേക്കാള്‍ പ്രതിസന്ധികളാണ് ഈ മാസം വരാന്‍ പോവുന്നത് എന്ന തിരിച്ചറിവുണ്ടാവുന്നു. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ഒരു തരത്തിലും ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല. അതെല്ലാം കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
പ്രണയിക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ വിള്ളല്‍ വീഴാം. ജോലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളൊന്നും തന്നെ കൃത്യമല്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം അല്‍പം കരുതലോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നായി മാറുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാവാതെ ഓരോ നിമിഷവും ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. പലപ്പോഴും സൗഹൃദങ്ങളുടെ കാര്യത്തില്‍ ഉണ്ടാവുന്ന തെറ്റിദ്ധാരണ കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജോലിയിലെ തടസ്സം നീണ്ട് നില്‍ക്കുന്നത് ജോലി നഷ്ടത്തിന് വരെ കാരണമാകുന്നു. അതൂകൂടാതെ നിരവധി നേട്ടങ്ങള്‍ നിങ്ങളുടെ തൊട്ടടുത്ത് നിന്ന് നഷ്ടപ്പെടുന്നു. ജോലിയിലെ മാറ്റങ്ങളെ അനുസരിച്ച് വേണം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ബാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. അതിനെല്ലാം ഒരു മാസത്തെ ആയുസ്സുണ്ടെന്നതാണ് സത്യം. സാമ്പത്തിക കാര്യങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ നിങ്ങള്‍ ബിസിനസ് ആരംഭിക്കുന്നതിന് തീരുമാനിക്കുന്നത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. സാമ്പത്തികമായി വളരെയധികം തകര്‍ച്ചകള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തികമായുള്ള പ്രതിസന്ധികളെ നിങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടങ്ങളിലേക്ക് എത്തിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമല്ലാത്ത നിരവധി ഫലങ്ങള്‍ നല്‍കുന്നു. മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങള്‍ തകരുന്നതിനും ബന്ധുക്കള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് മകരം രാശിക്കാര്‍ കടന്നു പോവുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications









