Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
സൂര്യന് ഇടവത്തില്‍: മെയ് 15 മുതല്‍ ഒരു മാസത്തേക്ക് കരിയര്‍, ധന നേട്ടങ്ങള്‍ നിങ്ങളോടൊപ്പം
സൗരയൂഥത്തിലെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന എല്ലാ രാശിമാറ്റങ്ങളും നിങ്ങളെയും ബാധിക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ സൂര്യന് ഇടവം രാശിയില്‍ സംക്രമിക്കുന്നു. അതായത് മെയ് 15 മുതല്‍ സൂര്യന് ഇടവം രാശിയിലേക്ക് മാറുന്നു. വിവിധ രാശികളില് ഇതിന്റെ സ്വാധീനം ഉണ്ടാവുമെങ്കിലും പലപ്പോഴും അനൂകൂലമായ മാറ്റങ്ങള്‍ ഉണ്ടാവണം എന്നില്ല. ഒരു മാസക്കാലം ഇടവം രാശിയില്‍ സൂര്യന് സ്ഥിതി ചെയ്യുന്നു. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു.
കരിയറിലും ധനത്തിലും ദാമ്പത്യത്തിലേക്കും എല്ലാം ജീവിതത്തില്‍ മാറ്റം വരുന്ന സമയമാണ് ഇടവം രാശിയില്‍ സൂര്യന്റെ രാശി മാറ്റം നല്‍കുന്നത്. ജൂണ്‍ 15-ന് ശേഷം സൂര്യന് കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. സൂര്യന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം നിങ്ങളെ തേടി വരുന്നു. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മെയ് 15 മുതല്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവരില്‍ സൂര്യന്റെ സംക്രമണം മേടത്തിന് ഭാഗ്യത്തിന്റെ വാതില്‍ തുറക്കും എന്നതില്‍ സംശയം വേണ്ട. എല്ലാ ആഗ്രഹങ്ങളും ഇത്തവണ സഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള അനുകൂല സമയമാണ്. നിങ്ങള്‍ പല കാര്യങ്ങളിലും മുടക്കിയ പണം അതുപോലെ തന്നെ തിരിച്ച് പിടിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്തിലൂടെയാണ് കടന്നു പോവുന്നത്. ചിങ്ങത്തിന്റെ ഗ്രഹാധിപനാണ് സൂര്യന്. അതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് സംക്രമിക്കുന്ന സമയത്ത് കരിയറിലെ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നതിന് ഉള്ള സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലുള്ള പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ വിജയത്തിലേക്ക് എത്തുന്നു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

സൂര്യന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഓഫീസിലെ മാറ്റങ്ങളില്‍ മാനേജ്മെന്റ് നിങ്ങളെ അഭിനന്ദിക്കും. പലരുടേയും അഭിനന്ദന പ്രവാഹങ്ങള്‍ നിങ്ങളെ തേടി വരുന്നു. കരിയറിലെ മാറ്റങ്ങള്‍ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അതിന് വേണ്ടി സമയം ചിലവാക്കുന്നതും ലാഭകരമായ പല മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു. ഒരു പുതിയ പദ്ധതിയുടെ ഉത്തരവാദിത്വം പോലും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തികമായി മികച്ച അവസ്ഥയില്‍ ആയിരിക്കും നിങ്ങള്‍. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമായി മാറുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ അനുകൂല മാറ്റങ്ങള്‍ മെയ് 15-ന് ശേഷം കരിയറില്‍ തിളങ്ങി നില്ക്കുന്നു. ഓഫീസില്‍ നിങ്ങളെ ഒരു കാര്യത്തിനും ആര്‍ക്കും പരാജയപ്പെടുത്തുന്നതിന് സാധിക്കുകയില്ല. ഏറെ നാളായി ശ്രമിച്ച് കൊണ്ടിരിക്കുന്ന ജോലി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഓഫീസ് പൊളിറ്റിക്സില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് അടി തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. പുതി. ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതെല്ലാം കൃത്യമായി ചെയ്യാന്‍ സാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ സൂര്യന്റെ സാന്നിധ്യം വളരെയധികം അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. ഇത് കൂടുതല്‍ ഗുണകരമായ പല മാറ്റങ്ങളും നല്കുന്നു. മെഡിക്കല്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. വരുത്തുന്ന പല തെറ്റുകളും കൃത്യമായി പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് തന്നെ സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പല വിധത്തിലാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. പല വിധത്തിലുള്ള സൂര്യന്റെ സ്വാധീനം ജീവിതത്തില്‍ നിങ്ങളെ വിജയിപ്പിക്കുന്നു. പല തരത്തിലും ജോലി ലഭിക്കുന്നതിനും അതിനുള്ള അനുകൂല സാഹചര്യങ്ങളും കൊണ്ട് വരുന്നു. രോഗാവസ്ഥയെ എല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നേറുന്നതിനും സാധിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളേ തേടി എത്തുന്നു. വിദേശത്തേക്ക് യാത്ര നടത്തുന്നതിനും ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications