Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
സൂര്യന്റെ രാശിമാറ്റം; നല്ലകാലം കൈവരുന്ന രാശിക്കാര്‍ ഇവര്‍
മെയ് 14 ന് എല്ലാ ഗ്രഹങ്ങളുടെയും രാജാവായ സൂര്യന് മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തില്‍ ഈ പ്രതിഭാസത്തെ ഇടവ സംക്രാന്തി എന്ന് വിളിക്കുന്നു. 2021 മെയ് 14 മുതല്‍ ജൂണ്‍ 15 വരെ സൂര്യന് ഇടവം രാശിയില്‍ സ്ഥിതിചെയ്യും. സൂര്യന്റെ ഈ രാശിമാറ്റത്തില്‍, അതിന്റെ ശുഭവും ദോഷകരവുമായ ഫലങ്ങള്‍ എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടും. ഈ കാലയളവില്‍ ഏത് രാശിചിഹ്നങ്ങള്ക്കാണ് പ്രയോജനം കൈവരുന്നതെന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് ശ്രദ്ധിക്കേണ്ടതെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിചക്രത്തിലെ ആളുകള്‍ക്ക് ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിന് ഇത് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ഫലങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ജോലിസ്ഥലത്ത് ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

ഇടവം
ഇടവം രാശിചിഹ്നത്തില്‍ സൂര്യന്റെ സംക്രമണം നടക്കും. ഇത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു വിചിത്രമായ ഊര്‍ജ്ജം അനുഭവപ്പെടും. നിങ്ങളുടെ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകരുത്.

മിഥുനം
മിഥുനം രാശിക്കാര്‍ അവരുടെ ചെലവുകള്‍ ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ ഒരു നല്ല സ്ഥലത്ത് നിക്ഷേപിക്കാന്‍ ശ്രമിക്കുക. കുടുംബജീവിതത്തില്‍ ജാഗ്രത പാലിക്കുക. ഈ സമയം നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഒരു ആരോഗ്യ പ്രശ്നം ചിലപ്പോള്‍ നിങ്ങളെ അലട്ടാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യാത്രാമാര്‍ഗം ഫലപ്രദമാകും. നിങ്ങള്‍ക്ക് ചില വലിയ ആനുകൂല്യവും ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ പഴയ ആഗ്രഹങ്ങള്‍ നിറവേറ്റാനാകും. നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. പ്രണയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം, വിവേകത്തോടെ പ്രവര്‍ത്തിക്കുക.

ചിങ്ങം
തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കരിയറിന് ഒരു പുതിയ ദിശ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി അനുഭവപ്പെടുകയും ചെയ്യും. കുടുംബജീവിതം സന്തോഷകരമാകും. സൂര്യന്റെ സ്വാധീനം കാരണം നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

കന്നി
സൂര്യന്റെ ഈ യാത്രാമാര്‍ഗത്തില്‍ കന്നി രാശിക്കാര്‍ക്ക് ആത്മീയതയിലേക്കുള്ള പ്രവണത വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക. വിദേശത്ത് ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തുലാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ചില ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം. വൈറല്‍ അണുബാധയും ഉണ്ടാകാം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ അടുപ്പക്കാരുമായുള്ള ബന്ധത്തില്‍ ചില പിരിമുറുക്കങ്ങളുണ്ടാകാം.

വൃശ്ചികം
ഈ സമയം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ പതിവിലും മികച്ച അവസ്ഥയിലായിരിക്കും. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാനും നിങ്ങള്‍ക്ക് ലാഭിക്കാനും കഴിയും. ദാമ്പത്യ ജീവിതത്തില്‍ പ്രണയം നിലനില്ക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

ധനു
ധനു രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ചില ആനുകൂല്യം ലഭിക്കും. ഈ കാലയളവില്‍ ശത്രുവിഭാഗം സജീവമായി തുടരും, പക്ഷേ നിങ്ങള്‍ അവരെ ജയിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. നേട്ടങ്ങള്‍ ലഭിക്കുന്നതിന് വ്യാപാരികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. ദാമ്പത്യ ജീവിതത്തില്‍ സ്ഥിതി പ്രതികൂലമായിരിക്കും.

മകരം
നല്ല ഫലങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. നിങ്ങള്‍ സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ ഉറവിടത്തില്‍ നിന്ന് പണം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ ശക്തമായിരിക്കും. നിങ്ങളുടെ ഇണയില്‍ വിശ്വാസം നിലനിര്‍ത്തുക.

കുംഭം
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണത്തിന്റെ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഈ സമയം പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അനുകൂലമായിരിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കുടുംബത്തില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷമുണ്ടാകാം. ആരോഗ്യത്തോടുള്ള അശ്രദ്ധ ഒഴിവാക്കുക.

മീനം
ഈ കാലയളവില്‍ മീനം രാശിക്കാര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. ക്ഷമയോടും ധൈര്യത്തോടും കൂടി നിങ്ങള്‍ എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കും. ആത്മീയ താല്പര്യം വര്‍ദ്ധിക്കും. ദാമ്പത്യജീവിതത്തില്‍ അനുയോജ്യത വര്‍ദ്ധിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളെയും കുടുംബത്തെയും പരിപാലിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications