Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
24 ദിവസത്തിനുള്ളില്‍ ഭാഗ്യത്തിന്റെ കൊടുമുടിയില്‍ എത്തുന്ന 12 നാളുകാര്‍: കാരണം സൂര്യന്റെ രാശിമാറ്റം
സൂര്യന്റെ രാശി മാറ്റം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നു. ഇതില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നുണ്ട്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യനിലുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഓരോ നക്ഷത്രക്കാരിലും സ്വാധീനിക്കുന്നു. ജ്യോതിഷപ്രകാരം നേതൃത്വം, ബഹുമാനം, അച്ഛന്റെ സ്ഥാനം, ജോലികള്‍, ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ എന്നിവയെല്ലാം സൂര്യനെ പ്രതിനിധീകരിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുകൂലമായും പ്രതികൂലമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ സൂര്യന് കൊണ്ട് വരുന്നുണ്ട്. മെയ് 15 മുതല്‍ സൂര്യന് ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. ജൂണ്‍ 14 വരെ സൂര്യന് ഇടവം രാശിയില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഈ രാശിമാറ്റത്തില്‍ നിരവധി അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവരുടെ കാര്യത്തില്‍ പല ഗുണഫലമായ മാറ്റങ്ങളും ഉണ്ടാവുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് സൂര്യന് ഇത്തരം മാറ്റം കൊണ്ട് വരുന്നത് എന്ന് നോക്കാം.

സൂര്യന്റെ അധിപന്
ചിങ്ങം രാശിക്കാരുടെ അധിപനാണ് സൂര്യന്. അതുകൊണ്ട് തന്നെ പല അനുകൂല മാറ്റങ്ങളും ചിങ്ങം രാശിയില്‍ ഉണ്ടാവുന്നു. മേടം രാശിയില്‍ അനുകൂലഫലങ്ങള്‍ നല്കുന്ന സൂര്യന് പക്ഷേ തുലാം രാശിയില്‍ അധമ ഫലം നല്കുന്നു. എന്നാല്‍ ഈ രാശിമാറ്റം കൊണ്ട് ഗുണഫലങ്ങള്‍ ധാരാളമുണ്ടാവുന്ന നക്ഷത്രക്കാരുണ്ട്. 27 നക്ഷത്രക്കാരില്‍ 12 നക്ഷത്രക്കാര്‍ക്ക് വരുന്ന 24 ദിവസത്തോളം അവരുടെ ഭാഗ്യം സൂര്യനെപ്പോലെ കത്തി ജ്വലിച്ച് നില്ക്കുന്നു. ഇത് ഏതൊക്കെ നക്ഷത്രക്കാരാണെന്ന് നോക്കാം. അതില്‍ നിങ്ങളുണ്ടോ എന്നും അറിയാം.
കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ ഇടവം രാശി സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ശുഭകരമായ പല ഫലങ്ങളും ഇതിന്റെ ഫലമായി നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും എല്ലാ വിധത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള സന്തോഷവും ഇടവം രാശിയിലെ സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലി ഏറ്റെടുത്താല്‍ അത് കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാം കൊണ്ടും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ആഗ്രഹ പൂര്‍ത്തീകരണത്തിന് ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും സാധിക്കുന്നു. വാഹനയോഗവും സഫലീകരിക്കപ്പെടുന്നു. സമൂഹത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് വരുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നു. ചിലവുകള്‍ ചുരുങ്ങുകയും സാമ്പത്തികം മികച്ചതായി മാറുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷം സൂര്യന് നല്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കാരണം ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഏറ്റവും കൂടുതല്‍ വരുന്നത് ഈ വരുന്ന 24 ദിവസങ്ങളിലാണ്. ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗംഭീരമായി മുന്നോട്ട് പോവുന്നു. ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിനും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതം മുന്നോട്ട് നയിക്കുന്നതിനും നിങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാവുന്നത്.
സമൂഹത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റത്തിലേക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്നു. മറ്റുള്ളവരെ നിങ്ങള്‍ ബഹുമാനിക്കുന്ന അവസ്ഥയുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തിലും പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും അനുയോജ്യമായ കാലയളവാണ് സൂര്യന്റെ ഇടവം രാശി സംക്രമണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ആറാം ഭാവത്തിലാണ് സൂര്യന് പ്രവേശിച്ചിരിക്കുന്നത്. ഇത് ജൂണ്‍ 14 വരെ ഭാഗ്യത്തിന്റെ പല ഭാഗങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ സാമ്പത്തികമായി മികച്ച ഫലം നല്കുന്നു. ഒരിടത്തും നിങ്ങള്‍ക്ക് പരാജയപ്പെടേണ്ടി വരുന്നില്ല. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതാവുന്നു. കടങ്ങള്‍ പൂര്‍ണമായും വീട്ടുന്നതിനും ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നതിനും സാധ്യത കാണുന്നു. ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യത കാണുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ മൂന്നാം ഭാവത്തില്‍ ആണ് സൂര്യന് പ്രവേശിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് ജൂണ്‍ 14 വരെ.



Click it and Unblock the Notifications