Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
Surya Gochar November 2022: സൂര്യന് വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. സൂര്യന്റെ കൃപയില്ലാതെ ഒരാള്‍ക്ക് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന സ്ഥാനമോ വിജയമോ ലഭിക്കില്ല. നവംബര്‍ 16ന് സൂര്യന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. അത് 12 രാശികളിലും നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തും. ഈ ദിവസം വൃശ്ചിക സംക്രാന്തിയാണ്. അതോടൊപ്പം സൗര കലണ്ടറിന്റെ പുതിയ മാസമായ വൃശ്ചികയും ആരംഭിക്കും. വൃശ്ചികം രാശിയില്‍ സൂര്യന് സംക്രമിക്കുന്നതോടെ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന് അഞ്ചാം ഭാവാധിപനാണ്. അത് നിങ്ങളുടെ എട്ടാം ഭാവത്തില്‍ സംക്രമിക്കും. ജ്യോതിഷമോ മറ്റേതെങ്കിലും ഗൂഢവിദ്യയോ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം ശുഭകരമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ബോധവാനായിരിക്കണം. ഹൃദയം, എല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. പ്രതിവിധിയായി നിങ്ങള്‍ ചുവന്ന നിറത്തിലുള്ള മാവ് ഹനുമാന് സമര്‍പ്പിക്കുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് നാലാം ഭാവത്തിന്റെ അധിപനായ ഇപ്പോള്‍ ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഏഴാം ഭാവം പങ്കാളിത്തത്തെയും ദാമ്പത്യ ജീവിതത്തെയും സൂചിപ്പിക്കുന്നു. ഈ സംക്രമണത്തില്‍ നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കും. നിങ്ങളുടെ അഹംഭാവം നിയന്ത്രിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടേക്കാം. അതിനാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും ശ്രദ്ധിക്കേണ്ട സമയമാണിത്. പ്രതിവിധിയായി ഗായത്രി മന്ത്രം ചൊല്ലുക.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മൂന്നാം ഭാവാധിപനായ സൂര്യന് ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. സൂര്യന്റെ ഏഴാം ഭാവം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് പോകുന്നു. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ശത്രുക്കളെ തോല്‍പ്പിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ മനസിലാക്കാനാകും. സൂര്യന്റെ കൃപയാല്‍ നിങ്ങള്‍ക്ക് നല്ലതും വലുതുമായ ജോലി ലഭിക്കും. ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍ ശുഭകരമായിരിക്കും. വിദേശത്തുനിന്നും നേട്ടങ്ങള്‍ കൈവരും.

കര്‍ക്കിടകം
സൂര്യന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം നിങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുകയും നിങ്ങള്‍ക്ക് വിജയം നേടുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. സാമ്പത്തിക കാര്യത്തിലും ഈ സമയം നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വൃശ്ചികം രാശിയിലെ സൂര്യന്റെ സംക്രമണം ഭൗതിക സന്തോഷം നല്‍കും. ഈ സമയത്ത്, വസ്തുവുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നിക്ഷേപ മൂലധനം വര്‍ദ്ധിപ്പിക്കും. നിക്ഷേപത്തിനും ഈ കാലയളവ് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്ന് നേട്ടം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും സ്ഥാനവും മെച്ചപ്പെടുത്താന്‍ കഴിയും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന് പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ്. ഈ സമയം സൂര്യന് നിങ്ങളുടെ മൂന്നാം ഭാവത്തിലൂടെ സഞ്ചരിക്കും. സൂര്യന്റെ ഏഴാം ദര്‍ശനം നിങ്ങളുടെ വിധിസ്ഥാനത്തേക്ക് പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് യാത്രകളില്‍ നിന്ന് പൂര്‍ണ്ണമായി പ്രയോജനം ലഭിക്കും. മീഡിയ, ടെക്നോളജി മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സംസാരത്തിന്റെ പ്രഭാവം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് പുരോഗതി കൈവരികയും ചെയ്യും. സഹോദരങ്ങളുടെ സഹകരണം പ്രതീക്ഷിക്കാം.

തുലാം
വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. സാമ്പത്തികവുമായി ബന്ധപ്പെട്ട നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ഈ കാലയളവില്‍ സൂര്യന്റെ സംക്രമണം പണം ലാഭിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഈ സമയത്ത് നല്ല ലാഭം നല്‍കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന് പത്താം ഭാവത്തിന്റെ അധിപനാണ്. ഈ സമയം അത് നിങ്ങളുടെ ലഗ്നത്തില്‍ സഞ്ചരിക്കും. സൂര്യന്റെ ഈ സംക്രമണം മൂലം നിങ്ങളുടെ ജാതകത്തില്‍ കേന്ദ്രപതിയായ രാജയോഗം സൃഷ്ടിക്കപ്പെടും. സൂര്യന്റെ ഈ സംക്രമണം മൂലം രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടമുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങള്‍ ബഹുമാനിക്കപ്പെടും. ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താനാകും.

ധനു
ധനു രാശിക്കാര്‍ക്ക് ഒന്‍പതാം ഭാവാധിപനായ സൂര്യന് ഇപ്പോള്‍ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. വൃശ്ചികരാശിയിലെ സൂര്യന് നിങ്ങള്‍ക്ക് വിദേശത്ത് നിന്നോ വിദൂര സ്ഥലങ്ങളില്‍ നിന്നോ നേട്ടങ്ങള്‍ നേടിത്തരും. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭാഗ്യമുണ്ടാകും. ദീര്‍ഘദൂര യാത്രകളോ വിദേശ യാത്രകളോ പ്രയോജനകരമാണെന്ന് തെളിയും.

മകരം
മകരം രാശിക്കാര്‍ക്ക് എട്ടാം ഭാവാധിപനാണ് സൂര്യന്. ഇത് നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കും. സൂര്യന്റെ ഏഴാം ഭാവം നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് പോകുന്നു. സൂര്യന്റെ ഈ സംക്രമത്തിലൂടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ജ്യേഷ്ഠസഹോദരനില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. സൂര്യന്റെ ഈ സംക്രമണത്തില്‍ നിങ്ങള്‍ക്ക് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. സന്താനഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ കുട്ടികളുടെ പ്രകടനത്തില്‍ അഭിമാനം തോന്നും.

കുംഭം
വൃശ്ചികം രാശിയിലെ സൂര്യന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. പ്രൊഫഷണല്‍ മേഖലയിലും നിങ്ങള്‍ക്ക് വളരെ അനുകൂലമായ നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. നിങ്ങളുടെ നേതൃത്വപാടവം ജോലിസ്ഥലത്ത് പ്രശംസിക്കപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണ ലഭിക്കും.

മീനം
സൂര്യന് സംക്രമിക്കുന്ന ഈ സമയം മീനം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ പിതാവിന്റെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ പിതാവിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കും. ഈ സമയത്ത് നിങ്ങളുടെ ആത്മീയ താല്‍പ്പര്യം വര്‍ധിക്കും.



Click it and Unblock the Notifications