Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
സൂര്യന് വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം
നമുക്കെല്ലാവര്‍ക്കും ജീവന് നല്കുന്ന സൂര്യദേവന് രാശി മാറ്റാന്‍ പോകുന്നു. 2021 നവംബര്‍ 16ന്, സൂര്യന് അതിന്റെ ദുര്‍ബലമായ തുലാം രാശിയില്‍ നിന്ന് മാറി സൗഹൃദ രാശിയായ വൃശ്ചിക രാശിയിലേക്ക് കടക്കും. ജ്യോതിഷത്തില്‍ ഇതിനെ വൃശ്ചിക സംക്രാന്തി എന്ന് വിളിക്കുന്നു. രാഷ്ട്രീയം, സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നെങ്കില്‍, സൂര്യന്റെ സംക്രമത്തിലൂടെ ആ പ്രശ്നങ്ങളും മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍, സൂര്യന്റെ ഈ സംക്രമണം ചില രാശിയിലുള്ള ആളുകള്‍ക്ക് സുഖകരമായ ഫലങ്ങള്‍ നല്‍കും. അത്തരം രാശിക്കാര്‍ ഏതൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കര്‍ക്കിടകം
നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സൂര്യന് സഞ്ചരിക്കും. വിദ്യാഭ്യാസം, സ്പോര്‍ട്സ്, പ്രണയം തുടങ്ങിയവയുടെ വീടായാണ് ഈ വീട് കണക്കാക്കപ്പെടുന്നത്. ഈ ഗൃഹത്തിലെ സൂര്യന് സംക്രമിക്കുന്നത് ഈ രാശിക്കാരുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും, അതുവഴി വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. അതേസമയം വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങളും ഈ കാലയളവില്‍ പൂവണിയാന്‍ സാധ്യതയുണ്ട്. പ്രണയത്തിലായിരിക്കുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയത്ത് തങ്ങളുടെ ഇണയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. എന്നിരുന്നാലും, ഈ സമയത്ത് തെറ്റിദ്ധാരണകള്‍ ഒഴിവാക്കുക. സ്പോര്‍ട്സില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഈ കാലയളവ് ഗുണകരമാകും. നിങ്ങള്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ചിങ്ങം
നിങ്ങളുടെ നാലാം ഭാവത്തില്‍ നിങ്ങളുടെ രാശിയുടെ അധിപനായ സൂര്യന്റെ സാന്നിദ്ധ്യം നിങ്ങള്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷകരമായ അനുഭവം നല്‍കും. ഈ സമയത്ത്, വീട്ടിലെ ആളുകളുടെ ആവശ്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കും, ഇത് വീട്ടില്‍ നിങ്ങളുടെ സ്ഥാനം വര്‍ദ്ധിപ്പിക്കും. വീട്ടില്‍ നിന്ന് മാറി താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ കുറച്ച് സമയത്തേക്ക് വീട്ടില്‍ വരാം. ചിങ്ങം രാശിക്കാര്‍ക്കും ഈ കാലയളവില്‍ വാഹനങ്ങള്‍ വാങ്ങാം. എന്നിരുന്നാലും, ഈ രാശിക്കാര്‍ അവരുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി
നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സൂര്യന് സഞ്ചരിക്കും. പ്രകാശത്തിന്റെ കാരണദൈവമായും സൂര്യനെ കണക്കാക്കപ്പെടുന്നു, മൂന്നാം ഭാവം ധൈര്യവും ശക്തിയും ഉള്ളതാണ്, അതിനാല്‍ മൂന്നാം ഭാവത്തില്‍ സൂര്യന്റെ സംക്രമണം സാമൂഹിക തലത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പോകുന്നവര്‍ക്കും ഈ കാലയളവില്‍ നേട്ടം ലഭിക്കും. കന്നി രാശിയിലുള്ള ചിലര്‍ക്ക് ഈ സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര പോകാനാകും.

മകരം
നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സൂര്യഗ്രഹത്തിന്റെ സംക്രമണം ഉണ്ടാകും, ഈ കാലയളവില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് പ്രയോജനം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുന്ന മകരം രാശിക്കാര്‍ക്കും ഈ സമയത്ത് ലാഭകരമായ ഒരു ഇടപാട് നടത്താന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങളുടെ ചിന്താഗതിയില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. സൂര്യന്റെ ഈ സംക്രമത്തില്‍ ഈ രാശിക്കാര്‍ക്ക് മൂത്ത സഹോദരന്മാരുടെ പിന്തുണയും ലഭിക്കും.

കുംഭം
സൂര്യന് നിങ്ങളുടെ പത്താം ഭാവത്തില്‍ തുടരുന്നതിനാല്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്ന ഈ രാശിക്കാര്‍ക്ക് ഈ സംക്രമണ കാലയളവില്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന കുംഭം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കും, അതിനാല്‍ ബിസിനസ്സ് മേഖലയിലെ പ്രശ്നങ്ങള്‍ നീങ്ങാന്‍ തുടങ്ങും. എന്നിരുന്നാലും, ഈ കാലയളവില്‍ പിതാവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
