For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്‍ ധനു രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് നല്ല സമയം

|

ഡിസംബര്‍ 16-ന് പുലര്‍ച്ചെ 3:42-ന് സൂര്യദേവന്‍ വൃശ്ചിക രാശിയില്‍ നിന്ന് പുറപ്പെട്ട് ധനു രാശിയില്‍ പ്രവേശിക്കുകയും 2022 ജനുവരി 14-ന് ഉച്ചയ്ക്ക് 2.30 വരെ ധനു രാശിയില്‍ സംക്രമിക്കുകയും ചെയ്യും. അതിനുശേഷം മകരരാശിയില്‍ പ്രവേശിക്കും. സൂര്യദേവന്‍ ഏതെങ്കിലും രാശിയില്‍ പ്രവേശിക്കുമ്പോള്‍, ആ ദിവസം സംക്രാന്തിയാണെന്ന് നമുക്ക് പറയാം. സൂര്യ സംക്രാന്തിയില്‍ പുണ്യ കാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സൂര്യന്റെ ധനു സംക്രാന്തിയുടെ അനുകൂല സമയം ഡിസംബര്‍ 16 ന് സൂര്യോദയത്തില്‍ നിന്ന് ആരംഭിച്ച് രാത്രി 11:42 വരെ നീണ്ടുനില്‍ക്കും.

Most read: ധനു മാസം: അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ നക്ഷത്രഫലംMost read: ധനു മാസം: അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ നക്ഷത്രഫലം

ഈ സമയത്ത്, ഗോദാവരി നദിയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതിനും വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ ഗോദാവരി നദിയില്‍ പോയി കുളിക്കാന്‍ പറ്റിയില്ലെങ്കില്‍ കുഴപ്പമില്ല. വീട്ടില്‍, കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഗംഗാജലം കലര്‍ത്തി ഗോദാവരി നദിയെ ധ്യാനിച്ച് കുളിക്കുക. നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ശുഭകരമായ ഫലങ്ങളും ലഭിക്കും. ധനു രാശിയില്‍ സൂര്യന്റെ സംക്രമണ കാലത്ത് ചില രാശിക്കാര്‍ക്ക് പ്രത്യേകമായ നേട്ടങ്ങളുണ്ടാകും. ഈ സമയം നല്ലകാലം കൈവരുന്ന 5 രാശിക്കാര്‍ ഇവരാണ്.

മേടം

മേടം

നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് സൂര്യന്‍ ഈ സമയം മാറുന്നു, അതായത്, രാശി പ്രകാരം, സൂര്യന്‍ നിങ്ങളുടെ ഭാഗ്യ സ്ഥലത്ത് ആയിരിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ധാരാളം ഭാഗ്യങ്ങള്‍ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. സൂര്യന്റെ സംക്രമണം മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് മതപരമായ പരിപാടികളില്‍ പങ്കെടുക്കാം. ഈ കാലയളവില്‍ പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും കുടുംബജീവിതത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ജോലി മേഖലയില്‍ നിങ്ങളുടെ വ്യക്തിത്വം ഉണ്ടാക്കുകയും ചെയ്യാം.

ചിങ്ങം

ചിങ്ങം

സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. ഉന്നത വിദ്യാഭ്യാസത്തിനും വിദേശ വിദ്യാഭ്യാസത്തിനും ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കുട്ടിയുടെ ഭാഗത്തുനിന്നും സന്തോഷം ലഭിക്കും. സാമ്പത്തിക വശവും ശക്തമാകാന്‍ സാധ്യതയുണ്ട്, ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളുടെ നേട്ടം ലഭിക്കും. മാനസിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവുമായി സംസാരിക്കാം, അതില്‍ നിന്ന് പ്രയോജനം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

Most read:Chinese Horoscope 2022 : ചൈനീസ് ജാതകം: 2022 വര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്Most read:Chinese Horoscope 2022 : ചൈനീസ് ജാതകം: 2022 വര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്

ധനു

ധനു

ധനു രാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങളില്‍ ഊര്‍ജ്ജം പകരും. ഇതുവരെ മുടങ്ങിക്കിടന്ന ജോലികളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാനാകും. തീരുമാനങ്ങള്‍ എടുക്കാനുള്ള നിങ്ങളുടെ കഴിവ് നല്ലതായിരിക്കും, അതുവഴി നിങ്ങള്‍ക്ക് ജോലി മേഖലയിലും അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ സംസാരത്തിലും വ്യക്തിത്വത്തിലും ആകര്‍ഷണം വര്‍ദ്ധിക്കും, ഇത് സാമൂഹിക തലത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കും. മാധ്യമം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ട്.

കുംഭം

കുംഭം

സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ ഈ രാശിക്കാര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് പണ നേട്ടങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരും ജോലിയില്‍ സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നവരും നല്ല മാറ്റങ്ങള്‍ ദൃശ്യമാകും. ഈ സമയത്ത് നിക്ഷേപവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുടുംബ ജീവിതത്തില്‍ മൂത്ത സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടാം, അവരിലൂടെ നേട്ടങ്ങള്‍ സൃഷ്ടിക്കപ്പെടും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനവും നല്ല ഫലങ്ങള്‍ നല്‍കും.

Most read:പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്Most read:പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്

മീനം

മീനം

മീനരാശിക്കാരുടെ കര്‍മ്മ ഭവനത്തില്‍ സൂര്യദേവന്‍ സംക്രമിക്കും, ഈ വീട്ടില്‍ സൂര്യന് ദിശ ലഭിക്കുന്നു, അത്തരമൊരു സാഹചര്യത്തില്‍, സൂര്യന്റെ സംക്രമണത്തില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. പ്രത്യേകിച്ച് കരിയറിന്റെ കാര്യത്തില്‍ സൂര്യന്റെ സംക്രമം അനുകൂലമായിരിക്കും. ഈ സമയത്ത്, ദീര്‍ഘകാലമായി തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും. അതേസമയം വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹവും സഫലമാകും. നിങ്ങളുടെ പിതാവ് ജോലിക്കാരനാണെങ്കില്‍ അവര്‍ക്കും ആനുകൂല്യം ലഭിക്കും. നിങ്ങളുടെ വ്യക്തമായ സംസാരത്തിലൂടെ നിങ്ങള്‍ക്ക് സാമൂഹിക തലത്തില്‍ സ്വാധീനം ചെലുത്താനാകും.

English summary

Sun Transit in Sagittarius On 16 December 2021: These Zodiac Signs Will Get Benefits

dhanu sankramana 2021: Surya Rashi Parivartan 2021 in Dhanu Rashi; Sun Transit in Sagittarius On 16 November 2021: Know which zodiac sign will have auspicious results of this transit.
Story first published: Thursday, December 16, 2021, 9:52 [IST]
X
Desktop Bottom Promotion