Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
നവഗ്രഹാധിപന്റെ നക്ഷത്രമാറ്റം; പൂയം നക്ഷത്രത്തില്‍ സൂര്യന്‍; 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷമനുസരിച്ച് നവഗ്രഹങ്ങള്‍ ഓരോ രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കും കാലാകാലങ്ങളില്‍ പ്രവേശിക്കുന്നു. ഓരോ രാശിയിലും ഗ്രഹങ്ങള്‍ പ്രവേശിക്കുന്നതിന്റെ ഫലം ഓരോരുത്തര്‍ക്കും വ്യത്യസ്തമായി ലഭിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന്‍ ഇപ്പോള്‍ ജൂലൈ 20 ന് സൂര്യന്‍ പൂയം നക്ഷത്രത്തില്‍ പ്രവേശിച്ചുകഴിഞ്ഞു.
27 നക്ഷത്രങ്ങളില്‍ എട്ടാമത്തെ നക്ഷത്രമായാണ് പൂയം നക്ഷത്രം അറിയപ്പെടുന്നത്. ഈ നക്ഷത്രത്തെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് ഭരിക്കുന്നത്. സൂര്യന്‍ പൂയം നക്ഷത്രത്തില്‍ പ്രവേശിക്കുന്നതിലൂടെ 12 രാശിക്കും ലഭിക്കുന്ന ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന്‍ അഞ്ചാം ഭാവാധിപനാണ്. സൂര്യന്‍ ഇപ്പോള്‍ നിങ്ങളുടെ നാലാം ഭാവത്തിലായിരിക്കും. വീട്, വീട്ടുപരിസരം, ഗൃഹസൗകര്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നാലാം ഭാവത്തില്‍ സൂര്യനുള്ള വ്യക്തികള്‍ വളരെ സജീവമായിരിക്കും. ഗാര്‍ഹിക ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന്‍ നാലാം ഭാവത്തിന്റെ അധിപനാണ്. പൂയം നക്ഷത്രത്തിലേക്ക് കടക്കുമ്പോള്‍ സൂര്യന്‍ മൂന്നാം ഭാവത്തിലായിരിക്കും. മൂന്നാം ഭാവത്തിലെ സൂര്യന്‍ അവര്‍ക്ക് റിസ്‌ക് എടുക്കാനുള്ള കഴിവും ധൈര്യവും നല്‍കും. ചില പ്രധാനപ്പെട്ട ജോലികള്‍ നിങ്ങള്‍ ഏറ്റെടുക്കും. നിങ്ങളുടെ വാക്കുകളുടെ ശക്തി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. സര്‍ക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയേക്കാനാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് സൂര്യന്‍ മൂന്നാം ഭാവാധിപനാണ്. ഇപ്പോള്‍ നിങ്ങളുടെ രണ്ടാം ഭാവത്തിലൂടെ സൂര്യന്‍ സഞ്ചരിക്കും. നിങ്ങളുടെ കഴിവുകളുടെയും വ്യക്തിത്വത്തിന്റെയും പിന്‍ബലത്തില്‍ സാമ്പത്തിക വിജയം നേടാന്‍ കഴിയും. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടും. നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും. നിങ്ങളുടെ എതിരാളികളെ തകര്‍ക്കാനും നിങ്ങളുടെ ശത്രുക്കളെ ജയിക്കാനും സൂര്യന്‍ നിങ്ങളെ സഹായിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന്‍ 12ാം ഭാവാധിപനാണ്. അതിപ്പോള്‍ ഒന്നാം ഭാവത്തില്‍ നില്‍ക്കും. സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം ഏറെ പ്രയോജനം ലഭിക്കും. രാഷ്ട്രീയക്കാര്‍ക്കും ഈ സംക്രമത്തില്‍ നിന്ന് നേട്ടമുണ്ടാകാം. എന്നാല്‍ സൂര്യന്‍ 12-ാം ഭാവാധിപനായതിനാല്‍ അനാവശ്യമായ ചിലവുകള്‍ വന്നേക്കാം. ആത്മവിശ്വാസം അമിത ആത്മവിശ്വാസമായി മാറിയേക്കാം.
ചിങ്ങം
സൂര്യന്‍ നിങ്ങളുടെ ഒന്നാം ഭാവാധിപനാണ്. നിങ്ങളുടെ ഭരണ ഗ്രഹവും സൂര്യനാണ്. സൂര്യന്‍ ഇപ്പോള്‍ നിങ്ങളുടെ 12ാം ഭാവത്തിലായിരിക്കും. ജീവിതത്തില്‍ പൊതുവെ വളരെയധികം പിരിമുറുക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. നിങ്ങളുടെ മനസ്സ് താറുമാറാകും,ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ഇക്കാലയളവില്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറി താമസിക്കേണ്ടി വരുകയും ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

കന്നി
12-ാം ഭാവാധിപനായ സൂര്യന്‍ കന്നി രാശിക്കാര്‍ക്ക് ഇപ്പോള്‍ 11-ാം ഭാവത്തില്‍ ആയിരിക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കുക. നിങ്ങളുടെ പ്രണയ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയം നിങ്ങള്‍ക്ക് ഒരുപാട് മാനസിക പിരിമുറുക്കങ്ങളും മറ്റും നേരിടേണ്ടിവന്നേക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവാധിപനായ സൂര്യന്‍ ഇപ്പോള്‍ പത്താം ഭാവത്തിലായിരിക്കും. നിങ്ങളുടെ സ്വന്തം പ്രയത്‌നത്തിലൂടെ നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ നേടാനാകും. നിങ്ങളുടെ ലക്ഷ്യത്തിലും ഉദ്ദേശ്യത്തിലും നിങ്ങളുടെ ശ്രദ്ധയും നിശ്ചയദാര്‍ഢ്യവും പ്രതിഫലിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ചയെക്കുറിച്ച് അനാവശ്യമായി വിഷമിക്കേണ്ടതില്ല, കാരണം നിങ്ങള്‍ക്ക് അതിനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചികം
സൂര്യന്‍ പത്താം ഭാവാധിപനാണ്. അത് മതത്തിന്റെയും ഭാഗ്യത്തിന്റെയും ഒന്‍പതാം ഭാവത്തിലേക്ക് സംക്രമിക്കും. ഒമ്പതാം ഭാവത്തിലെ സൂര്യന്റെ നിങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസവും പോസിറ്റിവിറ്റിയും നല്‍കും. സൂര്യന്‍ നിങ്ങള്‍ക്ക് പിതാവില്‍ നിന്നും ആത്മീയ ഗുരുക്കന്മാരില്‍ നിന്നും വലിയ നേട്ടങ്ങള്‍ നേടാന്‍ സഹായിക്കും. വൃശ്ചികം രാശിക്കാര്‍ ഇപ്പോള്‍ ആത്മീയ കാര്യങ്ങളില്‍ ആകൃഷ്ടരാകും. തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് സൂര്യന്‍ ഒന്‍പതാം ഭാവാധിപനാണ്, എട്ടാം ഭാവത്തിലേക്ക് നീങ്ങുന്നു. അനന്തരാവകാശത്തിലൂടെ സ്വത്തുക്കള്‍ നേടാന്‍ സൂര്യന്‍ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങള്‍ക്ക് പണം വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയും. നിങ്ങളുടെ ജീവിത ശൈലി മെച്ചപ്പെടുത്താനാകും. ഈ സമയം നിങ്ങള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന്‍ എട്ടാം ഭാവാധിപനാണ്. ഇപ്പോള്‍ അത് ഏഴാം ഭാവത്തില്‍ നില്‍ക്കും. വിവാഹം, ബിസിനസ് പങ്കാളിത്തം, ലൈംഗിക ബന്ധം തുടങ്ങിയ കാര്യങ്ങളെ ഏഴാം ഭാവം പ്രതിനിധീകരിക്കുന്നു. നിങ്ങള്‍ക്ക് ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജീവിതപങ്കാളി കൂടുതല്‍ അഹംഭാവവും ആക്രമണോത്സുകതയും കാണിക്കും. ചില സമയങ്ങളില്‍ കോപം നിറഞ്ഞവരുമായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം ഒരു കഠിനമായ കാലഘട്ടത്തിലൂടെ കടന്നുപോകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സൂര്യന്‍ ഏഴാം ഭാവാധിപനാണ്. ഇപ്പോള്‍ അത് ആറാം ഭാവത്തില്‍ നില്‍ക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. ചില രഹസ്യ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഈ സമയം ചില പ്രശ്‌നങ്ങള്‍ വരുത്താന്‍ ശ്രമിച്ചേക്കാം. നിങ്ങളുടെ അസൂയാലുക്കള്‍ നിങ്ങളെ ദ്രോഹിക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ആറാം ഭാവത്തിലെ സൂര്യന്‍ നിങ്ങളുടെ ശത്രുക്കളെ ജയിക്കാനുള്ള ശക്തി നല്‍കും.
മീനം
മീനം രാശിക്കാര്‍ക്ക് സൂര്യന്‍ ആറാം ഭാവാധിപനാണ്. ഇത് ഇപ്പോള്‍ അഞ്ചാം ഭാവത്തില്‍ സ്ഥാനം പിടിക്കും. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനും മികച്ച കരിയര്‍ ഉണ്ടാക്കാനും ഭാഗ്യകരമായ ജീവിതം നയിക്കാനും അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രശസ്തിയും സമ്പത്തും നേടാന്‍ കഴിയും.
പൂയം നക്ഷത്രത്തിലെ സൂര്യ സംക്രമണം: പരിഹാരങ്ങള്‍
* ഞായറാഴ്ചകളില്‍ ശര്‍ക്കര, ഗോതമ്പ്, ചെമ്പ് എന്നിവ ദാനം ചെയ്യുക.
* ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും തുളസി ചെടിക്ക് വെള്ളം അര്‍പ്പിക്കുക.
* ദിവസവും ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലുക.
* ചുവപ്പും ഓറഞ്ചും നിറമുള്ള വസ്ത്രം ധരിക്കുക.
* ദിവസവും ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ചുവന്ന റോസാദളങ്ങള്‍ ചേര്‍ത്ത് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക.
* വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക.



Click it and Unblock the Notifications












