Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
സൂര്യന് മീനം രാശിയില്‍: അതിഗംഭീര നേട്ടങ്ങള്‍ കയറുന്ന രണ്ടേ രണ്ട് രാശിക്കാര്‍
സൂര്യന്റെ മീനം രാശി സംക്രമണമാണ് മാര്‍ച്ച് 15-ന് സംഭവിക്കുന്നത്. ഈ രാശി മാറ്റത്തില്‍ പല അനുകൂല പ്രതികൂല മാറ്റങ്ങളും ഉണ്ടായേക്കാം. വിവിധ ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ മാസവും നടക്കുന്നുണ്ട്. ഇതില്‍ തന്നെ വിവിധ തരത്തിലുള്ള ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഈ മാര്‍ച്ചില്‍ സൂര്യന്‍ മീനം രാശിയിലേക്കാണ് മാറുന്നത്. എന്നാല്‍ മീനം രാശിയില്‍ സൂര്യന്റെ സംക്രമണം നടക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. 12 രാശിക്കാരില്‍ അനുകൂല മാറ്റങ്ങളിലേക്ക് നയിക്കുന്ന ചില രാശിക്കാരുണ്ട്. വ്യാഴത്തിന്റെ രാശിയാണ് മീനം രാശി. മാര്‍ച്ച് 15-ന് സൂര്യന്‍ കുംഭം രാശി വിട്ട് മീനം രാശിയിലേക്ക് പ്രവേശിക്കുന്നു എന്നാണ്.

രാശിചക്രത്തിന്റെ പന്ത്രണ്ടാമത്തെ ഭാവമാണ് മീനം എന്ന് നമുക്കറിയാം. മീനം രാശിയുടെ അധിപന്‍ എന്ന് പറയുന്നത് വ്യാഴമാണ്. അതിനാല്‍ മീനം രാശിക്ക് സമ്മിശ്രഗുണങ്ങള്‍ ലഭിക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. മാത്രമല്ല ജലരാശിയായതിനാല്‍ മീനം രാശിക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം തന്നെയാണ്. മീനം രാശിയിലെ സൂര്യ സംക്രമണം എപ്പോഴും നിങ്ങളില്‍ അനാവശ്യമായ ദേഷ്യം, നിഷേധാത്മക സ്വഭാവം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചില മേഖലയില്‍ ഉള്ള ആളുകളില്‍ അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജാതകത്തിലെ സൂര്യന്റെ സ്ഥാനം നോക്കിയാണ് കൃത്യമായ ഫലങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എങ്കിലും 12 രാശിയില്‍ രണ്ട് രാശിക്കാര്‍ക്ക് സൂര്യന്റെ മീനം രാശി സംക്രമണം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് ആരൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാരിലാണ് സൂര്യന്റെ രാശി മാറ്റം അനുകൂല ഫലങ്ങള്‍ നല്‍കുന്നത്. മൂന്നാം ഭാവാധിപനാണ് മിഥുനം എന്ന് നമുക്കറിയാം. എന്നാല്‍ ഇത് തൊഴില്‍, പ്രശസ്തി എന്നിവയുടെ പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നു. പത്താമത്തെ ഭാവത്തില്‍ സൂര്യന്‍ ശക്തമായതിനാല്‍ നിങ്ങള്‍ക്ക് വളരെ മികച്ച ഫലങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. അതിനാല്‍ പത്താം ഭാവത്തില്‍ നടക്കുന്ന ഈ രാശിസംക്രമണം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. മികച്ച നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

മിഥുനം രാശി
ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയും നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് മാത്രമല്ല പുതിയ തൊഴില്‍ തസ്തികകള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പ്രത്യേകിച്ച് അധ്യാപകര്‍, പ്രൊഫസര്‍മാര്‍ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലെ തസ്തികയിലുള്ളവര്‍ക്കെല്ലാം ഇവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിലും അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു.

മിഥുനം രാശി
പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചെറിയ ചില അസ്വസ്ഥതകളും ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നുണ്ട് എന്നതാണ് സത്യം. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥകള്‍ ഇവരെ ബാധിക്കുന്നു. കൂടാതെ കുടുംബത്തിന്റെ കാര്യത്തില്‍ ചെറിയ സമ്മര്‍ദ്ദവും ഉണ്ടാവാം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പരിഹാരമായി ദിവസവും ചെമ്പ് പാത്രത്തില്‍ സൂര്യന് ജലം അര്‍പ്പിക്കുക.

കര്‍ക്കടകം രാശി
സൂര്യന്റെ സംക്രമണത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഇടയുള്ള രാശിക്കാരില്‍ കര്‍ക്കിടകം രാശിക്കാര്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. ഇവരില്‍ രണ്ടാം ഭാവാധിപനാണ് സൂര്യന്‍. എന്നാല്‍ ഇപ്പോള്‍ ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നതും സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് സാധിക്കുന്നു. അച്ഛന്റെ പിന്തുണ ഏത് കാര്യത്തിനും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുന്നു.

കര്‍ക്കടകം രാശി
ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ചെറിയ ശ്രദ്ധ വേണം. അതൊഴികേ ബാക്കി കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ എപ്പോഴും ഉണ്ടാവുന്നത് കൊണ്ട് തന്നെ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നില്ല എന്നതാണ് സത്യം. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ഇതിന്റെ ഫലമായി ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.

കര്‍ക്കടകം രാശി
നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ നിങ്ങള്‍ അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല നിങ്ങള്‍ക്ക് മറ്റുള്ളവരുമായി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പിന്തുണയും സ്‌നേഹവും ലഭിക്കുന്നു. അത് മാത്രമല്ല എതിരാളികളും ശത്രുക്കളും നിഷ്പ്രഭമാക്കപ്പെടുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള വളര്‍ച്ചയും ആരംഭിക്കുന്നത് സൂര്യന്റെ മീനം രാശി സംക്രമത്തോടെയാണ് എന്നതാണ് സത്യം.. അനുകൂലമായ പല വളര്‍ച്ചകളും ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ ഇളയ സഹോദരങ്ങളുടെ പിന്തുണയും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. പരിഹാരമായി വീട്ടില്‍ നിന്ന് പോകുന്നതിന് മുമ്പ് നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്യുക
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











