For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Sun Transit 2022: മീനം രാശിയിലെ സൂര്യ സംക്രമണം: ഈ 4 രാശിക്കാര്‍ പ്രത്യേകം സൂക്ഷിക്കണം

|

മീനം രാശിയിലെ സൂര്യ രാശി സംക്രമണത്തിന് ഇന്ന് തുടക്കം കുറിക്കും. ഈ ദിനത്തില്‍ സൂര്യദേവന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. രാത്രി 12:16-നാണ് ഇത് സംഭവിക്കുന്നത്. ഏപ്രില്‍ 14 വരെ രാവിലെ 8:43 വരെ സൂര്യന്‍ മീനം രാശിയില്‍ ആണ് വസിക്കുന്നത്. എന്നാല്‍ ചില രാശിക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ രാശി സംക്രമണത്തിന്റെ സമയത്ത് ചില രാശിക്കാര്‍ക്ക് നെഗറ്റീവ് പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

Sun Transit In Pisces 2022:

എപ്പോഴാണോ സൂര്യന്‍ വ്യാഴത്തിന്റെ രാശിയില്‍ ധനുരാശിയിലോ മീനത്തിലോ പ്രവേശിക്കുന്നത്, അപ്പോഴാണ് നിങ്ങളുടെ രാശിപ്രകാരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. നിങ്ങളുടെ രാശിയില്‍ സൂര്യന്‍ മീനരാശിയില്‍ പ്രവേശിക്കുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ഈ കാലയളവില്‍ നെഗറ്റീവ് ഇഫക്റ്റുകള്‍ ഒഴിവാക്കാനും നല്ല ഫലങ്ങള്‍ക്ക് വേണ്ടിയും ചില പരിഹാരങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. ഗ്രഹമാറ്റത്തിന്റെ സമയം കൂടിയാണ് മാര്‍ച്ച് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂര്യന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് നീങ്ങുമ്പോള്‍ ഉണ്ടാവുന്ന രാശിക്കാരുടെ ഫലങ്ങള്‍ നമുക്ക് നോക്കാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് ആത്മധൈര്യം വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ഏത് കഠിനാധ്വാനത്തിലൂടേയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. എന്തും നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനവും സ്‌നേഹവും വര്‍ദ്ധിക്കുന്നു. ജോലിയിലും ബിസിനസ്സിലും മുന്നേറാനുള്ള അവസരമാണ് പുതിയ രാശിമാറ്റത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ അവസരങ്ങള്‍ തള്ളിക്കളയാതെ മികച്ചരീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ജോലിയിലും ബിസിനസിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൂര്യ രാശിമാറ്റം ചില സന്ദര്‍ഭങ്ങളില്‍ കര്‍ക്കടക രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോഴും മറ്റുള്ളവര്‍ക്ക് നല്‍കുമ്പോഴും വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. ജോലിയില്‍ തടസ്സങ്ങളും വെല്ലുവിളികളും നിരവധിയുണ്ടാവുന്നുണ്ട്. ഏത് കാര്യത്തിനും വളരെയധികം ക്ഷമയോടെ കാത്തിരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് പറ്റിയ സമയമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഈ രാശിമാറ്റം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ദീര്‍ഘകാലമായി നടക്കുന്ന ജോലികള്‍ വേഗത്തിലാക്കാനോ പൂര്‍ത്തിയാക്കാനോ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മേലുദ്യോഗസ്ഥരില്‍ അല്‍പം അനിഷ്ടം ഉണ്ടാക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് ആവശ്യമായ പ്രയോജനം ലഭിക്കും. നിങ്ങളുടെ ജോലിയും ശ്രദ്ധിക്കപ്പെടും. നിങ്ങളുടെ ബിസിനസ്സിലും കഠിനാധ്വാനം ഉണ്ടാവുന്നതിനും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പൊതുവേ ഈ മീനം രാശിയിലെ സൂര്യസംക്രമണം മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ സമയം മികച്ചതായിരിക്കും. സൂര്യ രാശി സംക്രമണത്തിന്റെ കാര്യത്തില്‍ മികച്ച ഫമാണ് ധനു രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ഈ സംക്രമണ സമയം. ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനും അതിന് ഫലപ്രദമായ ഫലങ്ങള്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ബിസിനസ്സില്‍ ലാഭകരമായ സാഹചര്യം ഉണ്ടാകാം. ഇതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. കുടുംബത്തോടൊപ്പം അല്‍പ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ശ്രദ്ധിക്കണം.

Weekly Horoscope: 12 രാശിക്കും പ്രശ്‌നവും പ്രതിസന്ധിയും ഭാഗ്യവും നിര്‍ഭാഗ്യവും അറിയും ആഴ്ചWeekly Horoscope: 12 രാശിക്കും പ്രശ്‌നവും പ്രതിസന്ധിയും ഭാഗ്യവും നിര്‍ഭാഗ്യവും അറിയും ആഴ്ച

രാശിപ്രകാരം നിങ്ങളുടെ പങ്കാളിയെ കണ്ട് മുട്ടാന്‍ ഭാഗ്യം ഇവിടെയാണ്രാശിപ്രകാരം നിങ്ങളുടെ പങ്കാളിയെ കണ്ട് മുട്ടാന്‍ ഭാഗ്യം ഇവിടെയാണ്

English summary

Sun Transit In Pisces 2022: Positive And Negative Effects Of These Zodiac Sign In Malayalam

Here in this article we are sharing some positive and negative effects of these zodiac sign on sun transit in malayalam.
X
Desktop Bottom Promotion