Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Surya Gochar March 2023 Effects : സൂര്യന് മീനം രാശിയില്‍ : 12 രാശിക്കും ഗുണദോഷഫലങ്ങള്‍
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍, അതുകൊണ്ട് തന്നെ സൂര്യന്റെ ഓരോ മാറ്റവും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. ആത്മാഭിമാനം, അന്തസ്സ്, കരിയര്‍ എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹമാണ് സൂര്യന്‍. അതുകൊണ്ട് തന്നെ സൂര്യനുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പല മാറ്റങ്ങളും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. 2023 മാര്‍ച്ച 15-നാണ് സൂര്യന്‍ മീനം രാശിയില്‍ പ്രവേശിക്കുന്നത്. രാശിചക്രത്തില്‍ പന്ത്രണ്ടാമത്തെ രാശിയാണ് മീനം എന്ന് നമുക്കറിയാം. ഇതില്‍ വരുന്ന മാറ്റം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായും പ്രതികൂലമായും പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

സൂര്യന്റെ രാശിമാറ്റം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും സൂര്യന്റെ മീനം രാശി സംക്രമണം സഹായിക്കുന്നു. 12 രാശിക്കാരിലും സൂര്യന്റെ രാശിമാറ്റം എപ്രകാരം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നല്‍കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

മേടം രാശി
മേടം രാശിയില്‍ സൂര്യന്റെ രാശി സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും പ്രണയത്തേയും വിദ്യാഭ്യാസത്തേയും ഇത് ബാധിക്കുന്നു. അതു മാത്രമല്ല പെട്ടെന്നുള്ള തെറ്റിദ്ധാരണയും പ്രശ്‌നങ്ങളും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നതും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയാമായിരിക്കില്ല, മാത്രമല്ല അത് പല വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. കുട്ടികള്‍ക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു. കൂടാതെ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാവും. എങ്കിലും ചെറിയ ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസമാധാനം കളയുന്നു.
ദോഷ പരിഹാരം- ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ്

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മീനം രാശിയിലെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ആണ് ഇതിലൂടെ ഉണ്ടാവുന്നത്. മാത്രമല്ല റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് ഈ സംക്രമണം. എങ്കിലും സാമ്പത്തികമായി മികച്ച അവസ്ഥയില്‍ ആയിരിക്കും. പ്രൊഫഷണലായി വളരെ മികച്ച ബന്ധം ഉണ്ടാവുന്നു. സന്താനസൗഭാഗ്യം ഇടവം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. അവിവാഹിതര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും വിവാഹത്തിലേക്ക് എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഒരിക്കലും പരീക്ഷകളില്‍ തോറ്റുപോവുന്നില്ല എന്നതാണ് സത്യം.
ദോഷ പരിഹാരം: സൂര്യന് ജലം അര്‍പ്പിക്കുക

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നമികച്ച ഫലം ലഭിക്കുന്നു. സൂര്യന്റെ മീനം രാശിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. അതിനാല്‍ പത്താം ഭാവത്തിലാണ് ഇവര്‍ക്ക് സംക്രമണം നടക്കുന്നത്. ആഗ്രഹിക്കുന്ന ജോലി മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. പുതിയ തസ്തികകളിലേക്ക് നിങ്ങള്‍ നിയമിക്കപ്പെടുന്നു. അധ്യാപകര്‍, പ്രൊഫസര്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. സഹോദരന്‍മാരോടൊപ്പം ബിസിനസ് ചെയ്യുന്നതിന് സാധിക്കുന്നു, സ്വത്ത് സംബന്ധമായി അനുകൂലമായ മാറ്റങ്ങള്‍ ജീവിത്തതില്‍ ഉണ്ടാവുന്നു. എന്നാല്‍ അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളില്‍ മാനസിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ദോഷ പരിഹാരം - ദിവസവും ഒരു ചെമ്പ് പാത്രത്തില്‍ സൂര്യന് ജലം അര്‍പ്പിക്കുക

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ മീനം രാശി സംക്രമണം ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ആണ് നല്‍കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാത്രമല്ല മതപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും തീര്‍ത്ഥയാത്ര പോവുന്നതിനും അനുകൂല സമയമാണ്. അച്ഛന്റെ പിന്തുണ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും ലഭിക്കുന്നു. എന്നാല്‍ ഈ സമയം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. തൊഴില്‍ പ്രതിസന്ധി ഇല്ലാതാവുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നമുക്ക് സാദിക്കുന്നു. കലാരംഗത്തുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ്.
ദോഷ പരിഹാരം: അച്ഛന്റെ അനുഗ്രഹം എപ്പോഴും സ്വീകരിക്കുക

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങള്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികളും ഒരേ സമയം തന്നെ നേരിടേണ്ടി വരുന്നു. സൂര്യന്‍ വളരെയധികം അനുകൂലമായ പല മാറ്റങ്ങളും നല്‍കുമെങ്കിലും അതിന്റെയെല്ലാം വിപരീത ഫലത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. സൂര്യന്റെ പരിവര്‍ത്തനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചെറിയ രീതിയില്‍ അത് നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും നിങ്ങള്‍ അലസത കാണിക്കരുത്. ഇത് കൂടാതെ അനാവശ്യമായ അഹങ്കാരവും ദേഷ്യവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളും നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. പഠന കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ദോഷ പരിഹാരം: റൂബിരത്‌നം പതിച്ച മോതിരം ധരിക്കുക

കന്നി രാശി
കന്നി രാശിക്കാര്‍ അവരുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഈ സമയം കടന്നു പോവുന്നത്. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് നേരിടേണ്ടതായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കൂടുതല്‍ നിങ്ങളെ ബാധിക്കുന്ന ഒരു സമയം കൂടിയാണ്. ഇത് കൂടാതെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ പ്രതിസന്ധികള്‍ തേടി വരുന്നു. അനാവശ്യമായ ഈഗോയും പ്രശ്‌നങ്ങളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അഹംഭാവം ഒഴിവാക്കുകയും മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കുകയും വേണം. നിങ്ങളില്‍ അഹങ്കാരം വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ പല തരത്തില്‍ നിങ്ങളെ ബാധിക്കാം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്. വിദേശ യാത്ര ആരംഭിക്കുന്നതിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നില്ല.
ദോഷ പരിഹാരം: ദിവസവും ശര്‍ക്കരയും ഗോതമ്പും പശുക്കള്‍ക്ക് നല്‍കുക.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സമയമാണ്. നിരവധി സുഹൃത്തുക്കള്‍ നിങ്ങളെ തേടി വരുന്നതിനും സാധ്യതയുണ്ട്. ഇത് കൂടാതെ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും എന്നാല്‍ ശത്രുക്കളെ നിങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. എപ്പോഴും ഏത് കാര്യത്തിനും അതീവ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. നിരവധി സുഹൃത്തുക്കള്‍ നിങ്ങളോടൊപ്പം ഏത് കാര്യത്തിനും ഉണ്ടായിരിക്കും. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കുമെങ്കിലും പലപ്പോഴും അത് ധനനഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സമയവും പണവും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഭാവിയില്‍ ധനനഷ്ടം സംഭവിക്കാതിരിക്കാന്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മീനം രാശിയിലേക്കുള്ള സൂര്യന്റെ മാറ്റം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിയേക്കാം. നിങ്ങള്‍ക്ക് വിദേശ രാജ്യത്തേക്ക് പോവുന്നതിനുള്ള സാധ്യത കാണുന്നു. ജോലി സ്ഥലത്തോ ജോലിയിലോ മാറ്റങ്ങള്‍ സംഭവിക്കാം. എനനാല്‍ ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക നേട്ടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സമയം ശമ്പള വര്‍ദ്ധനവ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റുകളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല.
ദോഷ പരിഹാരം: സൂര്യനെ ആരാധിക്കുകയും ദിവസവും സൂര്യനമസ്‌കാരം ചെയ്യുകയും ചെയ്യുക.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ വീട്ടില്‍ സമാധാനവും സന്തോഷവും നിറയുന്നു. ആത്മീയപരമായ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ സൂര്യന്റെ രാശി മാറ്റം അത്ര നല്ലഫലങ്ങള്‍ ധനു രാശിക്കാര്‍ക്ക് നല്‍കുന്നില്ല. ഇവര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും പിന്തുണ ലഭിക്കാതെ വരുന്നു. അമ്മയുമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും അത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. മീനം രാശിയിലെ സൂര്യന്റെ സംക്രമണം പ്രൊഫഷണല്‍ ജീവിത്തതില്‍ പക്ഷേ നല്ല ഫലങ്ങളാണ് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നത്. ജീവിതത്തില്‍ കരിയര്‍ വളര്‍ച്ചക്ക് അനുകൂലമായ സമയമാണ് ഇത് നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. ജോലിയുടെ ആവശ്യത്തിന് വേണ്ടി നിരവധി യാത്രകള്‍ നടത്തേണ്ടി വന്നേക്കാം.
ദോഷ പരിഹാരം: ദിവസവും വീട്ടില്‍ വിളക്ക് വെച്ച ശേഷം സത്യനാരായണ കഥ പാരായണം ചെയ്യുക

മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്‍ അവരുടെ എട്ടാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് ഇവരുടെ ആശയവിനിമയത്തെ സ്വാധീനിക്കുന്നു. പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മീനം രാശിയില്‍ സൂര്യന്‍ ആത്മവിശ്വാസവും ധൈര്യവും നിങ്ങള്‍ക്ക് നല്‍കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ധൈര്യത്തിന് കുറവ് വരുത്തുന്നു. ഇതിന്റെ ഫലമായി ആളുകള്‍ തെറ്റായ വഴികള്‍ തിരഞ്ഞെടുക്കുന്ന ഘട്ടത്തിലേക്ക് എത്താം. നിങ്ങളുടെ ഇളയ സഹോദരങ്ങളുമായും നിങ്ങള്‍ക്ക് വഴക്കുണ്ടാക്കേണ്ട അവസരം വന്നു ചേരാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ ഏറ്റവും മോശകരമായ സമയം നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.
ദോഷ പരിഹാരം: ഞായറാഴ്ചകളില്‍ ക്ഷേത്രത്തില്‍ കദളിപ്പഴം ദാനം ചെയ്യുക.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ നിങ്ങള്‍ നേരിടുന്ന ഒരു സമയം കൂടിയാണ് കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ മീനം രാശി സംക്രമണം നല്‍കുന്നത്. സ്ഥലം മാറ്റത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. പങ്കാളിയുടെ ആരോഗ്യം എന്നത് പലപ്പോഴും ഒരു വെല്ലുവിളിയായി മാറുന്നു. അതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അമിത ദേഷ്യം കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അനാവശ്യ വഴക്കുകള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.
ദോഷ പരിഹാരം: ദിവസവും ചുവന്ന ഉറുമ്പുകള്‍ക്ക് ഗോതമ്പ് പൊടി നല്‍കുക

മീനം രാശി
മീനം രാശിയില്‍ സംഭവിക്കുന്ന സൂര്യന്റെ രാശി മാറ്റത്തിലല്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ഏത് കാര്യത്തിനും തീരുമാനം എടുക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്നു. അനുകൂലമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. നിങ്ങളുടെ അഹങ്കാരം വര്‍ദ്ധിക്കുന്നു. ആരുടേയും ഉപദേശങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുകയില്ല. ഇത് പലപ്പോഴും ചെറിയ രീതിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാം. വിവാഹിതരായ ആളുകള്‍ക്ക് അവരുടെ പങ്കാളിയോടുള്ള സ്‌നേഹം വിവരിക്കാനാവാത്തതായിരിക്കും.
ദോഷ പരിഹാരം: ദിവസവും രാവിലെ ഹൃദ്യ ആദിത്യ സ്‌തോത്രം ചൊല്ലുക
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications










