For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്‍ മീനം രാശിയിലേക്ക്; 12 രാശിക്കും കരുതിയിരിക്കാന്‍

|

സൂര്യനെ നവഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്നു. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തമായ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അവര്‍ക്ക് നേതൃത്വപരമായ കഴിവുകള്‍, ജോലികളിലെ കാര്യക്ഷമത എന്നിവ വര്‍ധിക്കുന്നു. പലര്‍ക്കും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നേടാന്‍ സൂര്യന്റെ ഗ്രഹചലനം സഹായിക്കും.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് 1:15 ന് കുഭം രാശിചക്രത്തിലെ യാത്ര അവസാനിപ്പിച്ച് സൂര്യന്‍ മീനം രാശിചക്രത്തിലേക്ക് പ്രവേശിക്കുന്നു. ഈ രാശിചക്രത്തില്‍, ഏപ്രില്‍ 13 വരെ സൂര്യന്‍ തുടരും. അതിനുശേഷം മേടം രാശിയില്‍ പ്രവേശിക്കും. സൂര്യന്റെ ഈ മാറ്റം ഓരോ രാശിചിഹ്നത്തിലും പ്രതിഫലിക്കും. സൂര്യന്റെ മീനം രാശി സംക്രമണം പന്ത്രണ്ട് രാശിചിഹ്നങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

നിങ്ങളുടെ രാശിചിഹ്നത്തില്‍ സൂര്യന്റെ സ്ഥാനം അമിത ഓട്ടവും ചെലവും നേരിടാന്‍ നിങ്ങളെ സഹായിക്കും. ആരോഗ്യം, പ്രത്യേകിച്ച് ഇടത് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നം നിങ്ങള്‍ ശ്രദ്ധിക്കണം. തര്‍ക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. നിയമതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കിയാല്‍ നന്നായിരിക്കും. കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്.

ഇടവം

ഇടവം

പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാനാകും. എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോ മൂത്ത സഹോദരന്മാരോ തമ്മിലുള്ള ബന്ധം അല്‍പം വഷളായേക്കാം. അതിനാല്‍ ഒരു പ്രശ്‌നത്തിന്റെ സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുത്. കുടുംബ അസ്വസ്ഥതകള്‍ മാനസിക അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചില അസുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരാം. നിയമകാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വരാം.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

മിഥുനം

മിഥുനം

ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള പുതിയ കരാറില്‍ ഒപ്പിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവസരം അനുകൂലമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കും. ഭരണത്തിന് പൂര്‍ണ്ണ സന്തോഷവും അധികാരത്തിന്റെ പിന്തുണയും ലഭിക്കും. തിരഞ്ഞെടുപ്പിലൂടെ നിങ്ങള്‍ക്ക് മുന്നേറാന്‍ സമയം നല്ലതാണ്. വിദേശ കമ്പനികളില്‍ സേവനത്തിനുള്ള അപേക്ഷ വിജയിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

സൂര്യന്റെ സ്ഥാനം കര്‍ക്കിടകം രാശിക്കാര്‍ക്ക് പലതരം ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരും. മതത്തിലും ആത്മീയതയിലും അതീവ താല്പര്യം ഉണ്ടാകും. സാമൂഹിക അന്തസ്സ് വര്‍ദ്ധിപ്പിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. എടുത്ത തീരുമാനങ്ങളും സ്വീകരിച്ച നടപടികളും വിലമതിക്കപ്പെടും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. റിയല്‍ എസ്റ്റേറ്റ് അനുബന്ധ ജോലികള്‍ വിജയിക്കും. വഴക്കുകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

ചിങ്ങം

ചിങ്ങം

സൂര്യന്റെ സ്ഥാനം ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ആരോഗ്യം പ്രതികൂലമായി ബാധിക്കും. വഴക്കുകള്‍, തര്‍ക്കങ്ങള്‍, ഗൂഢാലോചനകള്‍ എന്നിവയില്‍ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ സ്വന്തക്കാര്‍ തന്നെ നിങ്ങളെ തരംതാഴ്ത്താന്‍ ശ്രമിക്കും. പക്ഷേ നിങ്ങളുടെ തന്ത്രങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും സഹായത്തോടെ അത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ എളുപ്പത്തില്‍ നിയന്ത്രിക്കും. ആര്‍ക്കും കൂടുതല്‍ പണം നല്‍കരുത്, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജയിക്കാന്‍ കുറച്ച് സമയമെടുക്കും.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

കന്നി

കന്നി

കന്നി രാശിക്കാരുടെ ഏഴാമത്തെ ഭവനത്തില്‍ സൂര്യന്‍ യാത്ര ചെയ്യുമ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്‍പ്പം വൈകും. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പര വ്യത്യാസങ്ങള്‍ വളരാന്‍ അനുവദിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം വ്യാപാരികള്‍ക്ക് ഒരു കടുത്ത പരീക്ഷണമായിരിക്കും, പ്രത്യേകിച്ചും ഈ കാലയളവ് അത്ര അനുയോജ്യമല്ല. മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

തുലാം

തുലാം

തുലാം രാശിചക്രത്തില്‍ സൂര്യന്‍ ആറാമത്തെ ഭവനത്തിലേക്ക് കടക്കുമ്പോള്‍ സൂര്യന്റെ സ്വാധീനം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. വലിയ പ്രവര്‍ത്തികള്‍ ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ചിന്തിക്കുകയാണെങ്കില്‍ ഫലം അനുകൂലമായിരിക്കും. നിയമതര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വളരെക്കാലമായി കുടുങ്ങിയ പണവും തിരികെ ലഭിക്കാം. മുതിര്‍ന്ന കുടുംബാംഗങ്ങളും സഹോദരങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ അനുവദിക്കരുത്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിചിഹ്നത്തില്‍ അഞ്ചാമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് ഗവേഷണത്തിലും കണ്ടുപിടിത്ത പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നല്‍കും. നിങ്ങളുടെ ചിന്തയുടെ ഫലമായി പുതിയ പുതിയ ആശയങ്ങള്‍ പിറവിയെടുക്കും. വ്യാപാരികള്‍ക്ക് വരുമാന മാര്‍ഗ്ഗങ്ങളില്‍ വര്‍ധനയുണ്ടാകും. വളരെക്കാലമായി കുടങ്ങിയ പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിസ്സംഗത ഉണ്ടാകും. കുട്ടികളുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടും.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ധനു

ധനു

ധനു രാശിക്കാരുടെ നാലാമത്തെ ഭവനത്തില്‍ സൂര്യന്റെ സ്വാധീനം വളരെ മിശ്രിതമായിരിക്കും. ചില കാരണങ്ങളാല്‍ കുടുംബ കലഹങ്ങളും മാനസിക സംഘര്‍ഷങ്ങളും നേരിടേണ്ടിവരും. ജോലിസ്ഥലത്തെ പോരാട്ടങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. നിങ്ങളുടെ അടുപ്പക്കാര്‍ തന്നെ നിങ്ങളെ അപമാനിക്കാന്‍ ശ്രമിക്കും. നിയമതര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. എല്ലാ തീരുമാനങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് സൂര്യന്റെ സ്ഥാനത്താല്‍ ഊര്‍ജ്ജം വര്‍ധിക്കും. വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ വിജയിക്കും. ഈ സമയം വളരെ അനുകൂലമാണ്, ഏതെങ്കിലും വലിയ ജോലികള്‍ ആരംഭിക്കാനോ കരാര്‍ ഒപ്പിടാനോ ആണെങ്കില്‍ അവസരങ്ങള്‍ വിജയിക്കും. നിങ്ങളുടെ ധാര്‍ഷ്ട്യം മറ്റുള്ളവര്‍ക്ക് പ്രശ്‌നമാകുന്ന രീതിയില്‍ വളര്‍ത്താതിരിക്കുക. ആത്മീയതയോട് താല്‍പര്യം വര്‍ദ്ധിക്കും.

കുംഭം

കുംഭം

സൂര്യന്റെ സ്ഥാനം നിങ്ങള്‍ക്ക് സമ്മിശ്ര ഫലം നല്‍കും. നിങ്ങളുടെ പദ്ധതികള്‍ രഹസ്യമായി സൂക്ഷിച്ചാല്‍ മാത്രമേ കൂടുതല്‍ വിജയിക്കൂ. ആരോഗ്യം, പ്രത്യേകിച്ച് വലത് കണ്ണ് സൂക്ഷിക്കുക. ജോലി, ബിസിനസ് എന്നിവയെ സംബന്ധിച്ചിടത്തോളം സമയം മോശമായിരിക്കില്ല. സാമ്പത്തിക വശങ്ങള്‍ ശക്തമായിരിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

മീനം

മീനം

മീനം രാശിക്കാരുടെ സാമൂഹിക നില വര്‍ദ്ധിക്കും. കഴിവുറ്റ നേതൃത്വത്തിന്റെയും പ്രവര്‍ത്തന കാര്യക്ഷമതയുടെയും അടിസ്ഥാനത്തില്‍, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെപ്പോലും നിങ്ങള്‍ എളുപ്പത്തില്‍ ജയിക്കും. അതിന്റെ ഫലമായി തീരുമാനമെടുക്കുകയും ചെയ്ത ജോലികളില്‍ വിജയം ലഭിക്കുകയും ചെയ്യും. ഈ കാലയളവിന്റെ മധ്യത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനമെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. അവസരം അനുകൂലമായിരിക്കും. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരിയ കാലതാമസമുണ്ടാകും. കഴിയുന്നിടത്തോളം തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

English summary

Sun Transit in Pisces on 14 March 2021 Effects on Zodiac Signs in Malayalam

Sun Transit in Pisces Effects on Zodiac Signs in Malayalam : The Sun Transit in Pisces will take place on 14 March 2021. Learn about remedies to perform in Malayalam.
X
Desktop Bottom Promotion