Just In
- 1 hr ago
ദിവസം മുഴുവന് ഉന്മേഷം നിലനിര്ത്താന് അഞ്ച് പാനീയങ്ങള്
- 1 hr ago
അളവറ്റ സമ്പത്തും ഐശ്വര്യവും; ജനുവരി 26ന് രാശിപ്രകാരം ഇത് ചെയ്താല് സൗഭാഗ്യം തേടിവരും
- 6 hrs ago
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന് നേട്ടങ്ങള്; ഇന്നത്തെ രാശിഫലം
- 14 hrs ago
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
Don't Miss
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- News
ഉണ്ണി മുകുന്ദന് വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്, പിന്മാറില്ലെന്ന് മറുപടി
- Movies
അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Sports
കോലിയോ ഗില്ലോ അല്ല, ഏകദിനത്തില് അവനാണ് തുറുപ്പുചീട്ട്-ചൂണ്ടിക്കാട്ടി ഇര്ഫാന്
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
Surya Gochar 2022: സൂര്യന്റെ തുലാം രാശി സംക്രമണം; ഈ 5 രാശിക്കാര്ക്ക് മോശം സമയം
ഗ്രഹങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന സൂര്യദേവന് ഒക്ടോബര് 17ന് രാശി മാറാന് പോകുന്നു. ഈ ദിവസം സൂര്യന് കന്നിരാശി വിട്ട് തുലാം രാശിയില് പ്രവേശിക്കും. ഈ സമയം ചൊവ്വയും സൂര്യനു മുന്പ് രാശി മാറും. അത്തരമൊരു സാഹചര്യത്തില്, ദീപാവലിക്ക് മുമ്പ്, രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാര്ക്കും വളരെ പ്രധാനമാണ്.
Most
read:
Surya
Gochar
2022:
സൂര്യന്
തുലാം
രാശിയില്;
12
രാശിക്കും
ഗുണദോഷ
ഫലങ്ങള്
ഏറ്റവും പ്രധാനപ്പെട്ട കാര്യം, തുലാം രാശിയില് സൂര്യന് ദുര്ബലനാകുകയും സൂര്യന്റെ പ്രതികൂല ഫലം പല രാശികളിലും ദൃശ്യമാകുകയും ചെയ്യുമെന്നതാണ്. 5 രാശിക്കാര്ക്ക് ഈ സമയത്ത് വലിയ പ്രശ്നങ്ങള് നേരിടേണ്ടിവരും. അവര് ചെയ്യുന്ന ജോലികള് പരാജയപ്പെടുകയും വീട്ടില് കലഹമുണ്ടാകുകയും ചെയ്യും. സൂര്യന് തുലാം രാശിയില് വരുന്നതോടെ പ്രശ്നത്തിലാകുന്ന 5 രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കുംഭം
സൂര്യന്റെ സംക്രമണം കുംഭം രാശിക്കാര്ക്ക് ഈ സമയം കുടുംബ ജീവിതത്തില് തര്ക്കങ്ങള് നേരിടേണ്ടിവരും. വീട്ടില് അഭിപ്രായവ്യത്യാസങ്ങള് വര്ദ്ധിക്കും. അതുമൂലം നിങ്ങളുടെ മാനസികാരോഗ്യം വഷളാകും. ജോലിസ്ഥലത്ത് വിഷമകരമായ സാഹചര്യങ്ങള് ഉണ്ടാകും. ചര്ച്ചകളിലൂടെ പ്രശ്നങ്ങള് പരിഹരിക്കാന് ശ്രമിക്കുക. ഈ സമയം പുതിയ ജോലികള്ക്കും യാത്രകള്ക്കും നല്ലതല്ല. ദോഷശാന്തിക്കായി സൂര്യനുമായി ബന്ധപ്പെട്ട മന്ത്രങ്ങള് 108 തവണ ജപിക്കുക.

കര്ക്കടകം
കര്ക്കിടകം രാശിക്കാര്ക്ക് ഈ സമയം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരം പരുഷമായിരിക്കും, അതിനാല് മറ്റുള്ളവരുമായി എളുപ്പത്തില് തര്ക്കങ്ങള് ഉണ്ടാകാന് സാധ്യതയുണ്ട്. നിങ്ങളുടെ ജോലികള് നിങ്ങള്ക്ക് സമയബന്ധിതമായി പൂര്ത്തിയാക്കാന് കഴിയില്ല. പ്രവൃത്തികളില് കാലതാമസം നേരിടേണ്ടിവരും. എല്ലാ ദിവസവും വീട്ടില് നിന്ന് ഇറങ്ങുന്നതിന് മുമ്പ് മുതിര്ന്നവരുടെ അനുഗ്രഹം വാങ്ങാന് മറക്കരുത്. നിങ്ങള് ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില് മുതിര്ന്നവരുടെ ഉപദേശം സ്വീകരിക്കുക.
Most
read:സൂര്യഗ്രഹണം;
ഈ
6
രാശിക്ക്
വരുത്തും
പ്രശ്നങ്ങള്

മേടം
ഈ സമയം മേടം രാശിക്കാരായ ബിസിനസ്സുകാര്ക്ക് സമയം അനുകൂലമായിരിക്കില്ല. ബിസിനസ്സില് എന്തെങ്കിലും പുതിയ ഇടപാടുകള് നടത്തുന്നതിന് മുമ്പ്, രണ്ടുവട്ടം ചിന്തിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. നിങ്ങളുടെ ഇമേജിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സംസാരത്തില് കയ്പേറിയ വാക്കുകള് ഉപയോഗിക്കരുത്. വിവാഹിതര്ക്ക് ജീവിതത്തില് പങ്കാളിയുമായി തര്ക്കമുണ്ടായേക്കാം. നിങ്ങളുടെപ്രശ്നങ്ങളില് നിന്ന് മുക്തി നേടുന്നതിന്, രാവിലെ ഉദയ സൂര്യനെ കാണുക.

കന്നി
കന്നി രാശിക്കാര്ക്ക് ഈ സമയം വരുമാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചെലവുകള് വരുമാനത്തേക്കാള് കൂടുതലായിരിക്കും. ജോലികള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതില് പ്രശ്നങ്ങള് ഉണ്ടാകാം. ജോലിസ്ഥലത്ത് സഹപ്രവര്ത്തകരുമായി വഴക്കുകള് ഉണ്ടാകാം. അപകടങ്ങള് ഉണ്ടാകാന് സാധ്യതയുണ്ട്, ശ്രദ്ധിക്കുക. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ഈ സമയം നിങ്ങള് പ്രതിവിധിക്കായി, ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
Most
read:2022
ഒക്ടോബര്
മാസത്തില്
വരുന്ന
പ്രധാന
ദിവസങ്ങള്

മിഥുനം
സൂര്യന്റെ സംക്രമണം മിഥുനം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില് നിരവധി പ്രശ്നങ്ങള് കൊണ്ടുവരും. കഠിനാധ്വാനം ചെയ്താലും, നിങ്ങള് പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരും. നിങ്ങളുടെ കോപം വര്ദ്ധിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും കുടുംബത്തിലും നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കണം. ദേഷ്യപ്പെട്ട് കാര്യങ്ങള് ചെയ്യുന്നത് നിങ്ങളുടെ പ്രതിച്ഛായയെ നശിപ്പിക്കും. ഈ സമയം ദോഷഫലങ്ങള് അകറ്റാന് ഞായറാഴ്ച ദിവസം ചെമ്പ് പാത്രത്തില് വെള്ളമൊഴിച്ച് നിങ്ങള് സൂര്യദേവന് അര്ഘ്യം അര്പ്പിക്കുക.