സൂര്യന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങളുടെയും അധിപന്‍ സൂര്യനാണെന്നു പറയപ്പെടുന്നു. 2021 ഒക്ടോബര്‍ 17ന് ഞായറാഴ്ച, സൂര്യന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയില്‍ പ്രവേശിക്കും. സൂര്യന്റെ ഈ രാശി മാറ്റം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെയും പലവിധത്തില്‍ ബാധിക്കും. ഈ രാശി മാറ്റത്തെ തുലാം സംക്രാന്തി എന്നും വിളിക്കുന്നു.

സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. തുലാം രാശിയില്‍ സൂര്യന്റെ സംക്രമണം നവംബര്‍ 16 വരെ തുടരും. ഇതിനുശേഷം സൂര്യന്‍ വൃശ്ചികരാശിയില്‍ പ്രവേശിക്കും. തുലാം രാശിയിലെ സൂര്യന്റെ സംക്രമണത്തില്‍ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്താണ് എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

സൂര്യന്റെ സംക്രമണം നിങ്ങളുടെ ഏഴാം ഭാവത്തില്‍ സംഭവിക്കാന്‍ പോകുന്നു. ഈ സമയത്ത് ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകാം. ഈ സംക്രമണ കാലഘട്ടത്തില്‍ അഹങ്കാരവും കോപവും ഒഴിവാക്കണം. നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സൂര്യന്റെ രാശി മാറ്റം ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുക. ഇത് മുന്നോട്ട് പോകുന്നതിലും മറ്റുള്ളവരില്‍ നിന്ന് സഹകരണം നേടുന്നതിലും വിജയത്തിലേക്കും നയിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന്റെ സാഹചര്യവും ഉണ്ടായേക്കാം. മറ്റുള്ളവരെ വിമര്‍ശിക്കുന്നത് ഒഴിവാക്കുക.

ഇടവം

ഇടവം

സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, ഭൂമി, കെട്ടിടം തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ആശയക്കുഴപ്പം ഒഴിവാക്കേണ്ടതുണ്ട്. അല്ലെങ്കില്‍, പണനഷ്ടം ഉണ്ടായേക്കാം. എതിരാളികളെ സൂക്ഷിക്കുക, അവര്‍ നിങ്ങളുടെ ജോലികള്‍ തടസ്സപ്പെടുത്തിയേക്കാം. സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ലക്ഷ്യം നേടുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ക്ഷമയോടെയിരിക്കുക, പോസിറ്റീവായിരിക്കുക. വായ്പ എടുക്കുന്നത് ഒഴിവാക്കുക.

മിഥുനം

മിഥുനം

സൂര്യന്റെ സംക്രമണം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ മറ്റുള്ളവരെ സ്വാധീനിക്കുന്നതില്‍ വിജയിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുടെ സാഹചര്യം ഉണ്ടാകും. പ്രണയ ബന്ധങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാനാകും. തെറ്റായ കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് കുഴപ്പമുണ്ടാകും. ലക്ഷ്യങ്ങള്‍ നേടാന്‍ കൂടുതല്‍ പരിശ്രമം വേണ്ടി വന്നേക്കാം. സമയം നന്നായി ഉപയോഗിക്കുക. അലസതയില്‍ നിന്ന് അകന്നുനില്‍ക്കുക.

കര്‍ക്കടകം

കര്‍ക്കടകം

സൂര്യന്റെ സംക്രമണം നിങ്ങളുടെ സംസാരത്തെ ബാധിക്കുന്നു. അതിനാല്‍, മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. അഹങ്കാരം കാരണം ഈ സമയത്ത്, ആളുകള്‍ക്ക് നിങ്ങളില്‍ നിന്ന് അകലം പാലിച്ചേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം ജോലി, കരിയര്‍, ബിസിനസ്സ് മുതലായവയെ മോശമായി ബാധിക്കും. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. പുതിയ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പണം ലാഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും.

ചിങ്ങം

ചിങ്ങം

സൂര്യന്റെ സംക്രമണം നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കും. പണത്തിന്റെ കാര്യത്തിലും, സൂര്യന്റെ രാശിമാറ്റം ഒരു പരിധിവരെ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. വിജയം നേടാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. കഠിനാധ്വാനമനുസരിച്ച് ഫലങ്ങള്‍ കൈവരിക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ക്ഷമയോടെ തുടരുക. അഹംബോധം, മോശം സംസാരം എന്നിവ ഒഴിവാക്കുക. ഈ സമയം എതിരാളികളും സജീവമായിരിക്കും. അവര്‍ നിങ്ങളുടെ പ്രവൃത്തികളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക, ദിനചര്യയില്‍ അച്ചടക്കം കൊണ്ടുവരിക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം സാമ്പത്തിക കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നല്‍കും. ഇതുവരെ നിങ്ങളുടെ രാശിചക്രത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ സൂര്യന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പുറത്തുവരുന്നു. നിങ്ങളുടെ രണ്ടാമത്തെ ഭാവത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ജ്യോതിഷത്തില്‍, ഈ വീട് സംസാരത്തിന്റെയും പണത്തിന്റെയും വീടായി കണക്കാക്കപ്പെടുന്നു. അതിനാല്‍, പണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വായ്പയും മറ്റും എടുക്കുന്ന സാഹചര്യം ഒഴിവാക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും പഴയ കടം ഉണ്ടെങ്കില്‍, അത് കൃത്യസമയത്ത് തീര്‍ക്കാന്‍ ശ്രമിക്കുക. നിക്ഷേപ മൂലധനത്തെയും ബാധിച്ചേക്കാം. സംസാരത്തിന്റെ മാധുര്യം നിലനിര്‍ത്തുക. യാത്രയ്ക്കുള്ള സാധ്യതയുമുണ്ട്. വിദേശ സമ്പര്‍ക്കങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

തുലാം

തുലാം

നിങ്ങളുടെ രാശിചക്രത്തിലാണ് സൂര്യന്‍ വരുന്നത്. അതിനാല്‍, കന്നി രാശിക്കാര്‍ക്ക് പരമാവധി ഫലം കാണപ്പെടുന്നു. ജ്യോതിഷ പ്രകാരം, തുലാം രാശിയില്‍ സൂര്യന്‍ ദുര്‍ബലനായി കണക്കാക്കപ്പെടുന്നു. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നല്ല ഫലങ്ങള്‍ നല്‍കാന്‍ കഴിയും. ഈ സംക്രമണ കാലയളവില്‍ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നല്ല സമയം ചെലവഴിക്കാന്‍ കഴിയും. മനസ്സ് സന്തോഷിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. ശത്രുക്കളെ സൂക്ഷിക്കുക. തെറ്റായ ജോലിയില്‍ നിന്നും തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്നും അകലം പാലിക്കുക.

വൃശ്ചികം

വൃശ്ചികം

സൂര്യന്റെ രാശിമാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയിലും കരിയറിലും ലാഭകരമായ സാഹചര്യം സൃഷ്ടിക്കും. വിദേശ കമ്പനികളുമായി ബന്ധമുള്ളവര്‍ക്ക് നല്ല ലാഭ അവസരങ്ങള്‍ ലഭിക്കും. ബിസിനസില്‍ ലാഭം നേടുന്നതിന് നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാം. സമ്മര്‍ദ്ദം കുറയും. നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, ബഹുമാനം തുടങ്ങിയ സാഹചര്യങ്ങളും കാണാനാകും. തര്‍ക്കങ്ങളും അനാവശ്യ വാദങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക. അഹങ്കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. സഹപ്രവര്‍ത്തകരോട് മാന്യമായി പെരുമാറാനും ശ്രമിക്കുക.

ധനു

ധനു

സൂര്യന്‍ നിങ്ങളുടെ രാശിചക്രത്തിന്റെ പതിനൊന്നാം ഭാവത്തില്‍ പ്രവേശിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. സാമൂഹികമായി നിങ്ങള്‍ ഈ സമയം സജീവമായിരിക്കും. ഇതിനൊപ്പം, വീടിന്റെ പ്രധാനപ്പെട്ട ജോലികളും നിങ്ങള്‍ ശ്രദ്ധിക്കും. മാതാപിതാക്കളുമായുള്ള അകല്‍ച്ച അവസാനിക്കും. കുടുംബജീവിതത്തില്‍ പുതിയ ഊര്‍ജ്ജം കൈവരും. വിദ്യാര്‍ത്ഥികള്‍ ഭാവി പദ്ധതികളെക്കുറിച്ച് ചിന്തിക്കുകയും ജീവിതത്തില്‍ പുതിയ ദിശ കണ്ടെത്തുകയും ചെയ്യും.

മകരം

മകരം

നിങ്ങളുടെ രാശിചക്രത്തിന്റെ പത്താം ഭാവത്തില്‍ സൂര്യന്‍ പ്രവേശിക്കും. ഈ സമയത്ത്, നിങ്ങള്‍ ജോലിസ്ഥലത്ത് പൂര്‍ണമായും സജീവമായി പ്രവര്‍ത്തിക്കും. സാമൂഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഓഫീസില്‍ നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. ഒരു പുതിയ ഉത്തരവാദിത്തം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഇണയോടൊപ്പം നിങ്ങള്‍ നല്ല സമയം ചെലവഴിക്കുകയും ഇളയ അംഗവുമായുള്ള നിങ്ങളുടെ ബന്ധം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയജീവിതം മെച്ചപ്പെടും.

കുംഭം

കുംഭം

സൂര്യന്‍ നിങ്ങളുടെ രാശിചക്രത്തിന്റെ ഒന്‍പതാം ഭവനത്തില്‍ പ്രവേശിക്കും. ഈ സമയത്ത്, ഇണയുമായുള്ള ബന്ധത്തെ ബാധിക്കും. അവരുടെ ഉപദേശം സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുകയും പുരോഗതിയുടെ പാത തുറക്കുകയും ചെയ്യും. ബിസിനസ്സ് യാത്ര ഗുണം ചെയ്യും. ബിസിനസില്‍ നല്ല ശ്രമങ്ങള്‍ നടത്തുകയും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനങ്ങളില്‍ താല്‍പര്യം വളരും. ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തിലെ എല്ലാ അംഗങ്ങളോടും നന്നായി പെരുമാറുക, അല്ലാത്തപക്ഷം ബന്ധത്തില്‍ അകല്‍ച്ച ഉണ്ടായേക്കാം.

മീനം

മീനം

സൂര്യന്‍ നിങ്ങളുടെ രാശിചക്രത്തിന്റെ എട്ടാം ഭാവത്തില്‍ പ്രവേശിക്കും. ഈ സമയത്ത് നിങ്ങള്‍ ശത്രുക്കളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരും. ജോലിയില്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്. വരുമാനവും വര്‍ദ്ധിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. മരുമക്കളുമായുള്ള ബന്ധം മെച്ചപ്പെടും. സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള ശ്രമങ്ങള്‍ വിജയിക്കും, വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്വപ്നങ്ങള്‍ സഫലമാകും. കുടുംബ ബിസിനസില്‍ പിതാവിന്റെ ഉപദേശം സഹായകരമാകും.

Story first published: Thursday, October 14, 2021, 16:55 [IST]
X
Desktop Bottom Promotion