Latest Updates
-
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
സൂര്യന് തുലാത്തില്‍; ജീവിതം കഠിനം ഈ 5 രാശിക്ക്, ദുരിതങ്ങളും സാമ്പത്തിക നഷ്ടവും
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ അധിപനാണ് സൂര്യന്. ഒരു നിശ്ചിത കാലയളവിനുശേഷം സൂര്യന് രാശിചിഹ്നം മാറ്റുന്നു. ഇപ്പോള്‍ സമയത്ത് സൂര്യന് കന്നി രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 18-ന് ഉച്ചയ്ക്ക് 01:18-ന് സൂര്യന് തുലാം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. തുലാം രാശിയില്‍ സൂര്യന് അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്.
സൂര്യന് തുലാം രാശിയില്‍ പ്രവേശിക്കുന്നത് മൂലം പല രാശിക്കാരുടെയും ഭാഗ്യം പ്രകാശിച്ചേക്കാം, അതേസമയം പല രാശിക്കാരുടെയും ജീവിതത്തില്‍ പ്രശ്നങ്ങളും ഉണ്ടാകാം. ഇവര്‍ക്ക് ദുരിതങ്ങളും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം. സൂര്യന് തുലാം രാശിയിലേക്ക് നീങ്ങുന്നതിനാല്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ സൂര്യന് ഏഴാം ഭാവത്തില്‍ ശോഷിച്ച അവസ്ഥയില്‍ പ്രവേശിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ സമയം മേടം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ അവസരങ്ങള്‍ കുറവായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ മാനസികമായി അല്‍പ്പം വിഷമിച്ചേക്കാം. ജോലിയിലുള്ളവരും അല്പം ശ്രദ്ധിക്കണം.
കാരണം മേലുദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നഷ്ടത്തിന് സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് അനാവശ്യ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം.
ഇടവം
ഇടവം രാശിയിലെ ആറാം ഭാവത്തിലാണ് സൂര്യന് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനം പാഴായേക്കാം. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ചില മോശം അന്തരീക്ഷം ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. നിങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ മറ്റാരോടും പറയാതിരിക്കുക. കാരണം മറ്റുള്ളവര്‍ ഈ സമയം നിങ്ങളുടെ രഹസ്യങ്ങള്‍ പ്രയോജനപ്പെടുത്തിയേക്കാം.
മിഥുനം
മിഥുനം രാശിയില്‍ സൂര്യന് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തും ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളെ ദോഷകരമായി ബാധിക്കും. ബിസിനസുകാര്‍ക്കും ഈ സമയം ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയം അല്‍പ്പം ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് നഷ്ടം വരുത്തിയേക്കാം.
ചിങ്ങം
സൂര്യന് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഈ സമയം ധൈര്യവും നിശ്ചയദാര്‍ഢ്യവും നശിച്ചേക്കാം. ഇത് നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. നിങ്ങള്‍ക്ക് ജോലി മാറ്റവും അപ്രതീക്ഷിത യാത്രയും നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ഒരു ബിസിനസ്സുകാരനാണെങ്കില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. കാര്യമായ ലാഭം നേടാന്‍ നിങ്ങള്‍ പാടുപെടേണ്ടി വന്നേക്കാം.
തുലാം
സൂര്യന് തുലാം രാശിയില്‍ പ്രവേശിക്കുന്നതോടെ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബപ്രശ്നങ്ങളും വര്‍ദ്ധിക്കും. പ്രൊഫഷണല്‍ തലത്തില്‍ നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. വെല്ലുവിളികളും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള അതൃപ്തിയും ഉണ്ടാകാം. നിങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങളുടെ ജോലികള്‍ക്ക് അര്‍ഹിച്ച അഭിനന്ദനം ലഭിച്ചേക്കില്ല. അത് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കും. ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് ലാഭനഷ്ടത്തിന്റെ സാഹചര്യം ഉണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications