Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗം
ഊര്‍ജ്ജത്തിന്റെ സ്രോതസ്സായ സൂര്യദേവന് ഓഗസ്റ്റ് 17ന് ചിങ്ങം രാശിയില്‍ സംക്രമിക്കുന്നു. ചന്ദ്രന്റെ ചിഹ്നമായ കര്‍ക്കടകത്തില്‍ നിന്ന് വിട്ട് സ്വന്തം രാശിചിഹ്നമായ ചിങ്ങത്തില് സൂര്യന് ഒരുമാസക്കാലം സ്ഥാനം പിടിക്കും. ജ്യോതിഷപരമായി, സൂര്യന്റെ ഈ സ്ഥാനം പല ആളുകള്‍ക്കും ഉത്സാഹവും ഊര്‍ജ്ജവും ശക്തിയും നല്‍കും. ഈ കാലയളവില്‍, സൂര്യന്റെ ഊര്‍ജ്ജവും ശക്തിയും കാരണം നിങ്ങളില്‍ പലര്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിക്കും, അതിനാല്‍ എല്ലാ ജോലികളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങള്‍ വിജയിക്കും.
2021 ഓഗസ്റ്റ് 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 01:05 ന് സൂര്യന് കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 17, വെള്ളിയാഴ്ച വരെ സൂര്യന് ഇവിടെ തുടരുകയും തുടര്‍ന്ന് കന്നിരാശിയില്‍ പ്രവേശിക്കുകയും ചെയ്യും. സൂര്യന്റെ ചിങ്ങം രാശി സംക്രമണം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാരില്‍ സൂര്യന് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കും. ഈ സംക്രമണ കാലത്ത് രാജയോഗം കൈവരുന്ന 6 രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തില്‍ സൂര്യന് സംക്രമിക്കും. ഇത് നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും കുടുംബജീവിതത്തിലും നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, കുട്ടിയുടെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മറുവശത്ത്, ഈ സംക്രമണം വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായിരിക്കും. എന്നിരുന്നാലും, അഞ്ചാമത്തെ ഭവനത്തെ സ്നേഹത്തിന്റെ ഭവനം എന്നും വിളിക്കുന്നു, ഈ ഭവനത്തില്‍ സൂര്യന്റെ സാന്നിധ്യം കാരണം, നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ഈ കാലയളവില്‍ പ്രണയജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും.

മിഥുനം
നിങ്ങളുടെ മൂന്നാം ഭാവത്തില്‍ അതായത് ധൈര്യത്തിന്റെയും വീര്യത്തിന്റെയും ഭവനത്തില്‍ അഗ്നി മൂലകമായ സൂര്യന് ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമാണ്. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. കരിയറിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. അത് അവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും. ജോലിസ്ഥലത്ത് നിങ്ങളുടെ എല്ലാ പ്രവൃത്തികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും, ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും.

ചിങ്ങം
ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്. ഇപ്പോള്‍ സൂര്യന് ചിങ്ങം രാശിയില്‍ നിലനില്ക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം തഴച്ചുവളരുകയും സാമൂഹിക ജീവിതത്തിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയത്ത്, യോഗ ധ്യാനം എന്നിവ ചെയ്യുന്നത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. അത് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിക്ഷേപത്തിന് പദ്ധതിയിടുകയാണെങ്കില്‍ ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും.

തുലാം
സൂര്യന് നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ ഇരിക്കും, അത് നിങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് നേട്ടങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ജോലികള്‍, മത്സര പരീക്ഷകള്‍ എന്നിവയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ വിജയിക്കാനുള്ള നല്ല സാധ്യതയുണ്ട്. ഇതോടൊപ്പം, ഈ രാശിക്കാര്‍ക്ക് രാഷ്ട്രീയ മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പുരോഗതി സാധ്യമാണ്. ഇതോടൊപ്പം, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നതിനും സമയം അനുകൂലമായിരിക്കും.

വൃശ്ചികം
സൂര്യന്റെ ഈ സംക്രമണത്തിലൂടെ നിങ്ങള്‍ക്ക് കരിയര്‍ മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ തേടുന്നവര്‍ക്ക് വിജയം നേടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടു. അവരില്‍ നിന്നുള്ള ഏത് ഉപദേശവും നിങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാകുകയും ചെയ്യും. വൃശ്ചികം രാശിയിലെ ചില ആളുകള്‍ക്ക് സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും.

ധനു
സൂര്യന്റെ ഈ സംക്രമണത്തിലൂടെ, നിങ്ങള്‍ക്ക് മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളിലേക്ക് ചായ്വ് അനുഭവപ്പെടും. ചില മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സൂര്യന്റെ ഈ സംക്രമണത്തില്‍ നിന്ന് അനുകൂല ഫലങ്ങള്‍ ലഭിക്കും. സംക്രമണ കാലഘട്ടത്തില്‍ കുട്ടികളുടെ ഭാഗത്ത് പുരോഗതി ഉണ്ടാകും. കൂടാതെ, നിങ്ങള്‍ക്ക് ഒരു തീര്‍ത്ഥാടനത്തിന് പോകാനുള്ള പദ്ധതി തയ്യാറാക്കാം. സൂര്യന്റെ സംക്രമണ സമയത്ത്, എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ ശാന്തത പാലിക്കും, അത് നിങ്ങള്‍ക്ക് മനസ്സമാധാനം നല്‍കും. ഇതിനൊപ്പം, മാതാപിതാക്കളില്‍ നിന്ന് സ്നേഹവും അനുഗ്രഹവും ലഭിക്കും.



Click it and Unblock the Notifications
