For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്‍ ചിങ്ങം രാശിയില്‍; ശുഭകാലം മുന്നില്‍വരുന്നത് ഈ രാശിക്കാര്‍ക്ക്

|

എല്ലാ മാസവും സൂര്യന്‍ തന്റെ രാശി മാറുന്നു. അതുപ്രകാരം, ഓഗസ്റ്റ് 17ന് സൂര്യന്‍ കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങ രാശിയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 17 വരെ സൂര്യന്‍ ഈ രാശിയില്‍ തുടരും, തുടര്‍ന്ന് കന്നിരാശിയിലേക്ക് നീങ്ങും. ചിങ്ങം രാശിചക്രത്തിന്റെ അധിപനായി സൂര്യനെ കണക്കാക്കുന്നു. ഒരു വര്‍ഷത്തിനുശേഷം സൂര്യന്‍ ചിങ്ങം രാശിയില്‍ എത്തുന്നത് പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. സൂര്യനും വ്യാഴവും പരസ്പരം അഭിമുഖീകരിച്ച് ഒരു ശുഭകരമായ സാഹചര്യം സൃഷ്ടിക്കും.

Most read: ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read: ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

തന്റെ സ്വന്തം രാശിയില്‍ എത്തുമ്പോള്‍, ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ വളരെ ശക്തമായ സ്ഥാനത്തായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, സൂര്യന്റെ ചിങ്ങം രാശി സംക്രമണം 12 രാശിക്കാരെയും പലവിധത്തില്‍ സ്വാധീനിക്കും. ഈ കാലയളവില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തില്‍ സൂര്യന്‍ സംക്രമിക്കും. ഇത് നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും കുടുംബജീവിതത്തിലും നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, കുട്ടിയുടെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മറുവശത്ത്, ഈ സംക്രമണം വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായിരിക്കും. എന്നിരുന്നാലും, അഞ്ചാമത്തെ ഭവനത്തെ സ്‌നേഹത്തിന്റെ ഭവനം എന്നും വിളിക്കുന്നു, ഈ ഭവനത്തില്‍ സൂര്യന്റെ സാന്നിധ്യം കാരണം, നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ഈ കാലയളവില്‍ പ്രണയജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ നാലാം ഭാവത്തില്‍ സൂര്യന്‍ സംക്രമിക്കും. ഈ ഭവനം ഭൂമി, ആഡംബരം, വാഹനം, സ്ഥാവര സ്വത്ത്, അമ്മ എന്നിവയെ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കാം. നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ പ്രണയപങ്കാളിയുമായേ ജീവിതപങ്കാളിയുമായോ നിങ്ങള്‍ സമയം ആസ്വദിക്കും. വിലയേറിയ വസ്തുവകകളും വാഹനങ്ങളും വാങ്ങാന്‍ സമയം അനുകൂലമാണ്. ജോലിസ്ഥലത്ത് പ്രയോജനകരമായ ഫലങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യാം.

Most read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കുംMost read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും

മിഥുനം

മിഥുനം

നിങ്ങളുടെ മൂന്നാം ഭാവത്തില്‍ അതായത് ധൈര്യത്തിന്റെയും വീര്യത്തിന്റെയും ഭവനത്തില്‍ അഗ്‌നി മൂലകമായ സൂര്യന്‍ ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമാണ്. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. കരിയറിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. അത് അവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും. ജോലിസ്ഥലത്ത് നിങ്ങളുടെ എല്ലാ പ്രവൃത്തികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും, ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടകം രാശിക്കാരുടെ രണ്ടാമത്തെ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഈ വീട് പണം, ധനകാര്യം, സ്വത്ത്, നിക്ഷേപം എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ സന്തോഷകരമായ സമയത്തിലൂടെ കടന്നുപോകും. നിങ്ങളുടെ കുടുംബത്തില്‍ നിങ്ങള്‍ വിലമതിക്കപ്പെടുകയും അവരില്‍ നിന്ന് അനുകൂലതയും പിന്തുണയും ലഭിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. സൂര്യന്റെ ഊര്‍ജ്ജം ഉപയോഗിച്ച് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ചതായി പ്രവര്‍ത്തിക്കും. നിങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ധനകാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. ഇപ്പോള്‍ സൂര്യന്‍ ചിങ്ങം രാശിയില്‍ നിലനില്‍ക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം തഴച്ചുവളരുകയും സാമൂഹിക ജീവിതത്തിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയത്ത്, യോഗ ധ്യാനം എന്നിവ ചെയ്യുന്നത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. അത് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിക്ഷേപത്തിന് പദ്ധതിയിടുകയാണെങ്കില്‍ ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും.

കന്നി

കന്നി

സൂര്യന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കും. ഈ ഭവനം നിങ്ങളുടെ ചെലവ്, വിദേശ ഭൂമി, മനസ്സാക്ഷി എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് പുതിയ വെല്ലുവിളികള്‍ കൊണ്ടുവരും. നിങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു വിദഗ്ദ്ധരായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ വിഷമിക്കേണ്ടതില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയം ജങ്ക് ഫുഡുകള്‍ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായ ചെലവ് തടയേണ്ടതുണ്ട്.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

തുലാം

തുലാം

സൂര്യന്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ ഇരിക്കും, അത് നിങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് നേട്ടങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ജോലികള്‍, മത്സര പരീക്ഷകള്‍ എന്നിവയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ വിജയിക്കാനുള്ള നല്ല സാധ്യതയുണ്ട്. ഇതോടൊപ്പം, ഈ രാശിക്കാര്‍ക്ക് രാഷ്ട്രീയ മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പുരോഗതി സാധ്യമാണ്. ഇതോടൊപ്പം, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നതിനും സമയം അനുകൂലമായിരിക്കും.

വൃശ്ചികം

വൃശ്ചികം

സൂര്യന്റെ ഈ സംക്രമണത്തിലൂടെ നിങ്ങള്‍ക്ക് കരിയര്‍ മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ തേടുന്നവര്‍ക്ക് വിജയം നേടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടു. അവരില്‍ നിന്നുള്ള ഏത് ഉപദേശവും നിങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാകുകയും ചെയ്യും. വൃശ്ചികം രാശിയിലെ ചില ആളുകള്‍ക്ക് സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

ധനു

ധനു

സൂര്യന്റെ ഈ സംക്രമണത്തിലൂടെ, നിങ്ങള്‍ക്ക് മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളിലേക്ക് ചായ്വ് അനുഭവപ്പെടും. ചില മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സൂര്യന്റെ ഈ സംക്രമണത്തില്‍ നിന്ന് അനുകൂല ഫലങ്ങള്‍ ലഭിക്കും. സംക്രമണ കാലഘട്ടത്തില്‍ കുട്ടികളുടെ ഭാഗത്ത് പുരോഗതി ഉണ്ടാകും. കൂടാതെ, നിങ്ങള്‍ക്ക് ഒരു തീര്‍ത്ഥാടനത്തിന് പോകാനുള്ള പദ്ധതി തയ്യാറാക്കാം. സൂര്യന്റെ സംക്രമണ സമയത്ത്, എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ ശാന്തത പാലിക്കും, അത് നിങ്ങള്‍ക്ക് മനസ്സമാധാനം നല്‍കും. ഇതിനൊപ്പം, മാതാപിതാക്കളില്‍ നിന്ന് സ്‌നേഹവും അനുഗ്രഹവും ലഭിക്കും.

മകരം

മകരം

മകരം രാശിക്കാരുടെ എട്ടാം ഭാവത്തില്‍ സൂര്യന്‍ സംക്രമിക്കും. ഈ വീട് നിങ്ങളുടെ ആയുസ്സിനെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ഈ ഭാവം ആയുര്‍ ഭാവം എന്നും അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, മരണം, പെട്ടെന്നുള്ള ലാഭം, ലോട്ടറി, പെട്ടെന്നുള്ള നഷ്ടം എന്നിവയെ നിയന്ത്രിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ ശത്രുക്കളെയും വരാനിരിക്കുന്ന പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിരവധി മാറ്റങ്ങള്‍ ഉണ്ടാകും, പക്ഷേ അവ നിങ്ങള്‍ക്ക് അനുകൂലമാകില്ല. നിങ്ങളുടെ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നതോടെ, നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ മാനസിക സമാധാനത്തിനായി നിങ്ങള്‍ യോഗയും ധ്യാനവും പരിശീലിക്കണം.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

കുംഭം

കുംഭം

കുംഭ രാശിക്കാരുടെ ഏഴാം ഭാവത്തില്‍ സൂര്യന്‍ സംക്രമിക്കും. ഇതാണ് പങ്കാളിത്തത്തിന്റെ ഭവനം. ഈ ഭവനത്തില്‍ വ്യക്തിപരമായതോ തൊഴില്‍പരമായതോ ആയ എല്ലാ തരത്തിലുള്ള സഹകരണവും ഉള്‍പ്പെടുന്നു. ഏഴാമത്തെ വീട് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെയും നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും നിയന്ത്രിക്കുന്നു. ഈ കാലയളവില്‍ കുടുംബത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങള്‍ ചില തര്‍ക്കങ്ങളില്‍ അകപ്പെട്ടേക്കാം. അതിനാല്‍ നിങ്ങള്‍ ശാന്തത പാലിക്കുകയും ബുദ്ധിയോടെ ചുവടുകള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നതാണ് നല്ലത്. വ്യക്തിപരമായ ജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നേരിയ പുരോഗതി അനുഭവപ്പെടും.

മീനം

മീനം

മീനം രാശിക്കാരുടെ ആറാം ഭാവത്തില്‍ സൂര്യന്‍ സംക്രമിക്കും. ആറാം ഭാവം ക്ഷേമം, രോഗം, ശത്രുക്കള്‍, കടങ്ങള്‍, തടസ്സങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഈ സംക്രമണം മീനം രാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും. നിങ്ങള്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാനാകും. ആത്മീയതിലേക്ക് ഒരു ചായ്‌വ് ഉണ്ടാകും. നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പ്രയോജനകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

Most read:ശുക്രന്റെ സംക്രമണത്തില്‍ ഒരുമാസക്കാലം രാജയോഗം ഈ രാശിക്കാര്‍ക്കൊപ്പംMost read:ശുക്രന്റെ സംക്രമണത്തില്‍ ഒരുമാസക്കാലം രാജയോഗം ഈ രാശിക്കാര്‍ക്കൊപ്പം

English summary

Sun Transit in Leo On 17 August 2021 Effects on Zodiac Signs in Malayalam

Sun Transit in Leo Effects on Zodiac Signs in Malayalam : The Sun Transit in Leo will take place on 17 August 2021. Learn about remedies to perform in Malayalam
X
Desktop Bottom Promotion