For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ രാശിമാറ്റം; ജൂണ്‍ 15 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം

|

ജ്യോതിഷത്തില്‍ സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവായി വിശേഷിപ്പിച്ചിരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണ് സൂര്യന്‍. ചിങ്ങം രാശിചക്രത്തിന്റെ ഭരണാധിപനാണ് സൂര്യദേവന്‍. ഒരു രാശിയില്‍ ഉന്നതമായ ഭവനത്തില്‍ തുടരുന്ന ഗ്രഹങ്ങള്‍ കൂടുതല്‍ ശക്തവുമാണ്. രാശിചക്രത്തില്‍ കുറഞ്ഞ ഗൃഹസ്ഥാനത്ത് തുടരുമ്പോള്‍ അവ ദുര്‍ബലമാകും. ജൂണ്‍ 10 ന് സൂര്യഗ്രഹണത്തിന് ശേഷം ജൂണ്‍ 15 ന് സൂര്യന്‍ ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു.

Most read: ഏഴരശനി ദോഷം ഇപ്പോള്‍ ഈ രാശിക്കാരില്‍; പ്രശ്‌നങ്ങള്‍ വിട്ടുമാറില്ലMost read: ഏഴരശനി ദോഷം ഇപ്പോള്‍ ഈ രാശിക്കാരില്‍; പ്രശ്‌നങ്ങള്‍ വിട്ടുമാറില്ല

സൂര്യന്റെ സംക്രമണം ജൂണ്‍ 15 ന് രാവിലെ 6.17 ന് നടക്കും. ഈ രാശിചക്രത്തില്‍ ജൂലൈ 16 വരെ സൂര്യന്‍ തുടരും, അതിനുശേഷം കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളിലും നല്ലതും ദോഷകരവുമായ ഫലങ്ങള്‍ ഉണ്ടാക്കും. 12 രാശിക്കാര്‍ക്കും സൂര്യന്റെ മിഥുനം രാശി സംക്രമണത്തിന്റെ ഫലങ്ങള്‍ എങ്ങനെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

സൂര്യന്‍ നിങ്ങളുടെ മൂന്നാമത്തെ ഭവനത്തില്‍ തുടരും. അത് നല്ല ഫലങ്ങള്‍ ഉളവാക്കും. നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടുകയും ജോലിയില്‍ നിങ്ങളുടെ അധികാരം മെച്ചപ്പെടുകയും ചെയ്യും. മറ്റുള്ളവരുടെ മേലുള്ള നിങ്ങളുടെ മൊത്തത്തിലുള്ള സ്വാധീനവും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്, മാത്രമല്ല ഇത് ചില സവിശേഷ നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ ജോലികളില്‍ നിങ്ങള്‍ വളരെ ധൈര്യത്തോടെ പ്രവര്‍ത്തിക്കും, അതിനാല്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അനുകൂല സമയമായി ഇത് മാറും. മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. നിങ്ങളുടെ പിതാവുമായുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടാകും.

ഇടവം

ഇടവം

ഈ സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്താനാകും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാന്‍ ശക്തമായ അവസരങ്ങളുണ്ട്. നിങ്ങളുടെ സംസാരം ശ്രദ്ധിക്കേണ്ടതായുണ്ട്. അടുത്ത ആളുകളുമായി വഴക്കുണ്ടായേക്കാം. ഈ രാശിചക്രത്തിലെ ജോലിക്കാര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ബഹുമാനവും സഹകരണവും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് കരാറുകളില്‍ നിന്നോ മറ്റോ നല്ല ലാഭം നേടാന്‍ കഴിയും.

Most read:ശനിദോഷം അടുക്കില്ല; ഈ 5ല്‍ ഏതെങ്കിലും ഒരു പരിഹാരം ചെയ്യൂMost read:ശനിദോഷം അടുക്കില്ല; ഈ 5ല്‍ ഏതെങ്കിലും ഒരു പരിഹാരം ചെയ്യൂ

മിഥുനം

മിഥുനം

മിഥുനം രാശിയിലാണ് സൂര്യന്‍ ഈ സമയം സഞ്ചരിക്കുന്നത്. ഇത് സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ പ്രശംസനീയമാകും. പക്ഷേ നിങ്ങളുടെ എതിരാളികളും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കും. സംക്രമണ സമയത്ത്, ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് ശരീരത്തില്‍ സന്ധി വേദന ഒഴിവാക്കുക. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന മികച്ചതാണ്, അതിനാല്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാന്‍ കൂടുതല്‍ ശ്രമിക്കുക. കുട്ടികളെ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് അതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

സൂര്യന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭവനത്തില്‍ തുടരും. ഇത് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ സഹായകരമാകും. നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങളുടെ പ്രശസ്തിയെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചേക്കാം, അതിനാല്‍ അത്തരക്കാരെ കരുതിയിരിക്കുക. കുറ്റകരമായ രീതിയില്‍ ഒരു പ്രവര്‍ത്തികളും ചെയ്യാതിരിക്കുക. ബിസിനസ്സ് കാര്യങ്ങളില്‍ ചില നല്ല മുന്നേറ്റങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ നിങ്ങളുടെ ഭക്ഷണശീലം ശ്രദ്ധിക്കുക. ആരോഗ്യത്തെക്കുറിച്ച് കരുതല്‍ വേണം.

Most read:ശനിദോഷം പമ്പകടക്കും; 12 രാശിക്കും പരിഹാരം ഇതെങ്കില്‍Most read:ശനിദോഷം പമ്പകടക്കും; 12 രാശിക്കും പരിഹാരം ഇതെങ്കില്‍

ചിങ്ങം

ചിങ്ങം

സൂര്യന്റെ ഈ യാത്രാമാര്‍ഗം ചിങ്ങം രാശിക്കാര്‍ക്ക് പ്രയോജനകരമാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കുറച്ച് വലിയ ലാഭം നേടാന്‍ കഴിയും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് മുക്തരാകും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ സമയം അനുയോജ്യമല്ല. നിങ്ങള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. വീട്, വാഹനം എന്നിവ വാങ്ങാന്‍ പദ്ധിതിയിടാം. കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും.

കന്നി

കന്നി

ഈ സമയം നിങ്ങളുടെ തൊഴില്‍ മേഖല വിപുലീകരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ജോലി രംഗത്ത് മികച്ച നേട്ടങ്ങള്‍ നേടാന്‍ കഴിയും. കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ തീര്‍പ്പാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം നല്ലതാണ്. വിദേശ വ്യക്തികളില്‍ നിന്നോ കമ്പനികളില്‍ നിന്നോ ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഒരു പുതിയ കരാറില്‍ പ്രവര്‍ത്തിക്കാന്‍ സമയം അനുകൂലമാണ്. ഈ കാലയളവ് ബിസിനസ്സുകാര്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയും. എന്നിരുന്നാലും, മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read:യമരാജനെപ്പോലും മുട്ടുകുത്തിച്ച സ്‌നേഹം; സത്യവാന്‍ സാവിത്രിയുടെ കഥMost read:യമരാജനെപ്പോലും മുട്ടുകുത്തിച്ച സ്‌നേഹം; സത്യവാന്‍ സാവിത്രിയുടെ കഥ

തുലാം

തുലാം

ഈ സമയം സൂര്യന്‍ നിങ്ങളുടെ ഒന്‍പതാം ഭവനത്തില്‍ തുടരും, ഇത് നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ മൊത്തത്തിലുള്ള ഭാഗ്യ ഘടകം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വരുമാനം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ജോലി മികച്ചതാകാനും നിങ്ങള്‍ക്ക് പൂര്‍ണ്ണതയോടെ പ്രവര്‍ത്തിക്കാനും കഴിയും. നിങ്ങളുടെ പിതാവിനും ഇത് ഒരു നല്ല സമയമായിരിക്കണം. അതിനാല്‍ അവരോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഈ സമയം നിര്‍ഭയമായി പ്രവര്‍ത്തിക്കും.

Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ എട്ടാമത്തെ ഭവനത്തിലേക്ക് സൂര്യന്‍ നീങ്ങുകയും അത് ചില നെഗറ്റീവ് ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങള്‍ക്ക് നിഗൂഢ ശാസ്ത്രത്തില്‍ താല്‍പ്പര്യം വളര്‍ത്തിയെടുക്കാനാകും. ഈ സമയം വിജയത്തിലേക്കുള്ള കുറുക്കുവഴികള്‍ ഒഴിവാക്കി ധാര്‍മ്മിക സ്വഭാവം നിലനിര്‍ത്താന്‍ ശ്രമിക്കുക. അപകീര്‍ത്തികരമായ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും നിങ്ങളുടെ പേരിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്നതിനാല്‍ ഈ സമയം അത്തരം പ്രവൃത്തികളില്‍ വീഴാതിരിക്കുക. നിങ്ങളുടെ പതിവ് ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ധനു

ധനു

സൂര്യന്‍ ഈ സമയം നിങ്ങളുടെ ഏഴാമത്തെ ഭവനത്തില്‍ തുടരുകയും അത് ചില നെഗറ്റീവ് ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. അതിനാല്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ വിനയം നിലനിര്‍ത്തുന്നത് ശ്രദ്ധിക്കുക. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം അത്ര സുഖകരമായിരിക്കില്ല. അതിനാല്‍ സംയമനം പാലിക്കുക. അനാവശ്യമായി റിസ്‌ക് എടുക്കരുത്, അല്ലാത്തപക്ഷം നിങ്ങളുടെ വഴികളില്‍ ദോഷം സംഭവിച്ചേക്കാം. പ്രധാന തീരുമാനങ്ങള്‍ ഉചിതമായ വിദഗ്ധാഭിപ്രായത്തോടെ മാത്രം എടുക്കുക.

Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് കടങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. കോടതി കേസുകളില്‍ ശത്രുക്കളെ പരാജയപ്പെടുത്തും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭിക്കും. അമ്മയുമായുള്ള ബന്ധം വഷളാകാന്‍ അനുവദിക്കരുത്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചില യാത്രകള്‍ ചെയ്യേണ്ടിവരും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഗ്രഹങ്ങളുടെ യാത്രാമാര്‍ഗം നല്ലതല്ല. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതാണ് നല്ലത്.

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ അഞ്ചാം ഭവനത്തില്‍ സൂര്യന്‍ തുടരും. ഇത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജോലി പ്രതിഫലദായകമാകാന്‍ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല ഫലങ്ങള്‍ നിങ്ങളുടെ വഴിക്ക് വരുന്നു. നിങ്ങളുടെ ശാന്തമായ സ്വഭാവത്തിലൂടെ നിങ്ങളുടെ ജോലിയിലും വ്യക്തിജീവിതത്തിലും ചില മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. നിങ്ങളുടെ കുട്ടികളില്‍ നിന്ന് സന്തോഷം വരും. അതിനാല്‍ അവരുമായി അടുത്തിടപഴകുകയും ആസ്വദിക്കുകയും ചെയ്യുക.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെMost read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

മീനം

മീനം

മീനം രാശിക്കാരില്‍ സൂര്യന്‍ നാലാമത്തെ ഭവനത്തിലേക്ക് നിങ്ങുകയും അത് സമ്മിശ്ര ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ജോലി വളരെ അഭിലഷണീയമായി ആരംഭിക്കുമെങ്കിലും അനുബന്ധ ഫലങ്ങള്‍ നിങ്ങളുടെ വഴിക്ക് വരാന്‍ സമയമെടുക്കും. അതിനാല്‍ ക്ഷണയോടെ കാത്തിരിക്കുക. ഭാവി കൂടുതല്‍ തിളക്കമാര്‍ന്നതാകുമെന്ന പ്രതീക്ഷയോടെ ഈ സമയം കഠിനാധ്വാനം ചെയ്യുക. വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി പക്വതയോടെ ഇടപെടുക. പരിക്കുകള്‍ കൂടെയുള്ളതിനാല്‍ വാഹനങ്ങള്‍ സുരക്ഷിതമായി ഓടിക്കുക. ഈ സമയം റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക.

English summary

Sun Transit in Gemini on 15 June 2021 Effects on Zodiac Signs in Malayalam

Sun Transit in Gemini Effects on Zodiac Signs in Malayalam : The Sun Transit in Gemini will take place on 15 June 2021. Learn about remedies to perform in Malayalam
X