For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ മിഥുന രാശീ സംക്രമണം; ഓരോ രാശിക്കും ഗുണം

|

നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ശക്തമായ ഗ്രഹമാണ് സൂര്യന്‍. അത് ജീവിതത്തിന്റെ ഉറവിടമാണ്. ഭൂമിയിലെ മുഴവന്‍ ജീവിത വൃത്തത്തിന്റെയും ഊര്‍ജജമാണ് സൂര്യന്‍. വേദ ജ്യോതിഷത്തില്‍ സൂര്യന്‍ അതിശയകരമായൊരു ഗ്രഹവുമാണ്. ഒന്‍പത് ഗ്രഹങ്ങളുടെയും ഭരണാധികാരിയാണിത്. ഓരോ 30 ദിവസത്തിലും സൂര്യന്‍ ഓരോ രാശി ചിഹ്നത്തിലൂടെ കടന്നുപോകുന്നു. അത് ഒരു ചിഹ്നത്തിലൂടെ മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഓരോ രാശിക്കാരിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.

Most read: വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകും

ജ്യോതിഷത്തില്‍ സൂര്യന്‍ ആത്മാവിനെ സൂചിപ്പിക്കുന്നു. 2020 ജൂണ്‍ 14ന് രാത്രി 11.40 ന് സൂര്യന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10:32 ന് കര്‍ക്കിടക രാശിയിലേക്ക് നീങ്ങുംവരെ സൂര്യന്‍ ഇവിടെ തുടരും. ഈ സംക്രമണം കാലത്ത് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ വായിക്കൂ.

മേടം

മേടം

സൂര്യന്റെ ഈ സംക്രമണ കാലത്ത് മേടം രാശിക്കാര്‍ക്ക് ഔദ്യോഗിക യാത്രകള്‍ ഗുണം ചെയ്യും. നിങ്ങളുടെ ധൈര്യം എതിരേ വരുന്ന തടസങ്ങളെ മറികടക്കും. നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക പുരോഗതിക്ക് സഹായകമാകുന്ന പുതിയ ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് സമയം ഗുണകരമാണ്. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കായിക രംഗത്തുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വിലമതിക്കപ്പെടും.

ഇടവം

ഇടവം

ഈ സംക്രമണ കാലത്ത് ഇടവം രാശിക്കാര്‍ക്ക് സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഈ സമയം മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ പ്രശ്‌നത്തിലായേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ദേഷ്യമനോഭാവം മയപ്പെടുത്താന്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ഇത് അനാവശ്യമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

Most read:സര്‍വൈശ്വര്യം ഫലം; അഷ്ടലക്ഷ്മീ സ്‌തോത്രം

മിഥുനം

മിഥുനം

ഈ സംക്രമണ കാലത്ത് നിങ്ങളുടെ സ്വഭാവത്തില്‍ ദേഷ്യം വര്‍ദ്ധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്‍കൂട്ടി ചിന്തിക്കാതെ ഒന്നും തീരുമാനിക്കുകയോ തുടങ്ങുകയോ ചെയ്യരുത്. ഈ കാലയളവില്‍ നിങ്ങളുടെ അഹംഭാവം നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം കുടുംബബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിച്ചേക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ചെലവ്, നഷ്ടം എന്നിവയെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടാമത്തെ ഭാവത്തിലേക്ക് സൂര്യന്‍ മാറുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് തലവേദന, പനി, നേത്ര പ്രശ്‌നങ്ങള്‍ തുടങ്ങിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ നേരിടേണ്ടിവന്നേക്കാം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ചെലവുകള്‍ ഈ കാലയളവില്‍ വര്‍ദ്ധിക്കും. നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരിലുള്ള നിങ്ങളുടെ അമിത വിശ്വാസം പ്രശ്‌നം സൃഷ്ടിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ സാധ്യമാണ്.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

ചിങ്ങം

ചിങ്ങം

ഈ കാലയളവില്‍ നിങ്ങള്‍ ഏറെക്കാലമായി പ്രതീക്ഷിച്ച വിജയം വന്നുചേരും. നിങ്ങളുടെ നേതൃത്വ ഗുണം വര്‍ധിപ്പിക്കും, ജോലിക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ലഭിക്കും. സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നു നേട്ടങ്ങള്‍ കൈവരിക്കാനുള്ള സാധ്യതയുണ്ട്.

കന്നി

കന്നി

നിങ്ങളുടെ തൊഴില്‍ പ്രതിച്ഛായ, ജീവിത ലക്ഷ്യങ്ങള്‍ എന്നിവയെ പ്രതിനിധാനം പത്താമത്തെ ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ ഉദ്യോഗത്തില്‍ ഉയര്‍ച്ചയ്ക്ക് സമയം ഗുണം ചെയ്യും. പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ജോലി, ബിസിനസ് എന്നിവയില്‍ ഈ കാലഘട്ടം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇറക്കുമതി, കയറ്റുമതി അല്ലെങ്കില്‍ വിദേശ ബന്ധത്തില്‍ ജോലി ചെയ്യുന്ന രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം ഈ സമയം മെച്ചപ്പെടും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകല്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈക്കൊള്ളുക.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

തുലാം

തുലാം

ഈ സംക്രമണ കാലയളവില്‍ തുലാം രാശിക്കാര്‍ക്ക് അവരുടെ അച്ഛനോടോ അല്ലെങ്കില്‍ മറ്റു മുതിര്‍ന്നവരോടോ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ പതിവിലും കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതായി വരും. നിങ്ങളുടെ യാത്രകളില്‍ തടസങ്ങള്‍ കാണുന്നു. യാത്രകള്‍ മാറ്റിവയ്ക്കാനോ മുടങ്ങാനോ സാധ്യതയുണ്ട്. സഹോദരങ്ങളുമായും ചങ്ങാതിമാരുമായും ഈ കാലയളവില്‍ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സാധ്യമാണ്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ വളരെയധികം മുന്നേറ്റം കൈവരിക്കാന്‍ കഴിയും. ചില കാര്യങ്ങള്‍ നിങ്ങളുടെ മനസമാധാനം നഷ്ടപ്പെടുത്തും. നിങ്ങളുടെ വരുമാനത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കാകുലരാകും. ഇത് കുടുംബാന്തരീക്ഷത്തെയും മോശമായി ബാധിച്ചേക്കാം. നഷ്ടബോധവും ലക്ഷ്യമില്ലായ്മയും അനുഭവപ്പെടും, ഇത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. വയറ്, കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഈ കാലത്ത് വന്നുചേരാം.

Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

ധനു

ധനു

വിവാഹം, പങ്കാളിത്തം, ബന്ധം എന്നിവയെ പ്രതിനിധീകരിക്കുന്ന ഏഴാമത്തെ ഭാവത്തിലൂടെ സൂര്യന്‍ സംക്രമിക്കും. നിങ്ങളുടെ ലഗ്‌ന ഭാവത്തിലെ സ്ഥാനം നേതൃത്വപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ ഈ കാലയളവില്‍ വിജയം കാണും. നിങ്ങള്‍ സ്വയം ധാര്‍മ്മികരും അക്ഷമരും ആകുന്നതിനാല്‍ ദാമ്പത്യബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ ചില യാത്രകള്‍ ഒഴിവാക്കേണ്ടതായി വരും.

മകരം

മകരം

ഏറെക്കാലമായി നിങ്ങളെ അലട്ടുന്ന രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും നിയമ തടസങ്ങള്‍ ഉണ്ടെങ്കില്‍ ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ശത്രുക്കളില്‍ നിങ്ങള്‍ ആധിപത്യം ചെലുത്തും. നിങ്ങള്‍ കൂടുതല്‍ അര്‍പ്പണബോധമുള്ളവരായിത്തീരും. നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയം കാണുകയും പെട്ടെന്നുള്ള നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ ചില കടങ്ങളും വായ്പകളും വിട്ടാനും സാധിക്കും. ജോലിക്കാര്‍ക്കും സമയം നല്ലതാണ്.

Most read:നിങ്ങള്‍ എങ്ങനെയെന്ന് നിങ്ങളുടെ നെറ്റി പറയും

കുംഭം

കുംഭം

ഈ സംക്രമണ കാലത്ത് നിങ്ങളുടെ കര്‍ക്കശവും ധാര്‍ഷ്ട്യ മനോഭാവം നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് പ്രയോജനകരമായ സമയമായിരിക്കും. നിങ്ങള്‍ ഏതെങ്കിലും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കിലോ പ്രോജക്റ്റ് ആരംഭിക്കാന്‍ പോകുകയാണെങ്കിലോ സൂര്യന്റെ ഈ സ്ഥാനം നിങ്ങള്‍ക്ക് പെട്ടെന്നുള്ള ആനുകൂല്യം നല്‍കും. എന്നിരുന്നാലും, ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഷ്യവും വര്‍ദ്ധിക്കും. മാതാപിതാക്കള്‍ക്ക് ഇത് പ്രയാസകരമായിരിക്കും, കുടുംബാന്തരീക്ഷത്തെയും അസ്വസ്ഥമാക്കും.

മീനം

മീനം

ഈ കാലയളവില്‍ നിങ്ങളുടെ മാതാവിന്റെ ആരോഗ്യത്തില്‍ നിങ്ങള്‍ ആശങ്കാകുലരാകും. വീട്ടിലോ ഓഫീസിലോ ജോലികള്‍ക്കായി നിങ്ങളുടെ ധാരാളം സമയം ചെലവാകാം. നിങ്ങളുടെ തീരുമാനങ്ങളിലെ കാലതാമസം കാരണം നിങ്ങളില്‍ അനാവശ്യ സമ്മര്‍ദ്ദവും കണ്ടുവരും. നിങ്ങളുടെ ചിന്താരീതികളും പ്രവര്‍ത്തനശൈലിയും മാറ്റുന്നത് ജോലിയിലും ജീവിതത്തിലും ഗുണം ചെയ്യും. നിങ്ങളുടെ ഉറക്കം പോലുള്ളവ ചിട്ടപ്പെടുത്തി ജീവിതശൈലി ക്രമപ്പെടുത്തേണ്ടതാണ്.

English summary

Sun Transit in Gemini 14 June 2020: Effects on All Zodiac Signs

Sun will change zodiac signs and move to Gemini on 14 June 2020. Discover the effects of this transit in all zodiac signs.
X