For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്‍ മകരരാശിയിലേക്ക്; ഭാഗ്യങ്ങളുടെ കാലം മുന്നില്‍

|

2021 ജനുവരി 14 ന് ഇന്ത്യയിലെ ജനങ്ങള്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ജനുവരി 14ന് രാവിലെ 8:15 ന് സൂര്യന്‍ മകര രാശിയില്‍ പ്രവേശിക്കും. സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലമായും മകരസംക്രാന്തിയെ കണക്കാക്കപ്പെടുന്നു.

Most read: ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്Most read: ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

മകര രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം 12 രാശിചിഹ്നങ്ങളിലും വ്യത്യസ്ത സ്വാധീനം ചെലുത്തും. അതിനാല്‍ ഏത് രാശിചിഹ്നത്തിലാണ് സൂര്യന്‍ കൂടുതല്‍ പ്രഭാവം ചെലുത്തുന്നത് എന്നും ഈ കാലയളവില്‍ നിങ്ങളുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്നും മോശം ഫലങ്ങള്‍ ഒഴിവാക്കുന്നതിനായി നിങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

ബിസിനസ്സില്‍ പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ സമയം ശുഭമാണ്. ആരോഗ്യം മെച്ചപ്പെടും. ജോലിയില്‍ നല്ല മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്താനാകും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന മേടം രാശിക്കാര്‍ക്ക് വിജയസാധ്യത ഏറെയാണ്. ഈ കാലയളവില്‍ ചുവപ്പ് നിറം നിങ്ങള്‍ക്ക് ശുഭമാണ്. എല്ലാ ഞായറാഴ്ചയും ഭക്ഷണം ദാനം ചെയ്യുക. ആദിത്യ ഹൃദയശാസ്ത്രം വായിക്കുക.

ഇടവം

ഇടവം

ജോലിയില്‍ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. ബിസിനസ്സ് കൂടുതല്‍ മെച്ചപ്പെടുത്തും. രാഷ്ട്രീയത്തില്‍ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ മതപരമായ ചില ചടങ്ങുകളിലും പങ്കാളിയാകാനാകും. ആത്മീയതയിലേക്ക് ചായ്‌വ് വര്‍ദ്ധിക്കും. നല്ല ഫലങ്ങള്‍ക്കായി എല്ലാ ഞായറാഴ്ചയും ഗോതമ്പ് ദാനം ചെയ്യുക. പച്ച നിറം നിങ്ങള്‍ക്ക് ശുഭമാണ്.

Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

മിഥുനം

മിഥുനം

മകരം രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരം നിങ്ങള്‍ക്ക് വളരെ ശുഭകരമാണ്. ഈ സമയം ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കുക. എള്ള് ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ല ഗുണങ്ങള്‍ വരുത്തും. പച്ച, ഓറഞ്ച് നിറങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ശുഭമാണ്. എല്ലാ ഞായറാഴ്ചയും പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഗുണം ചെയ്യും.

കര്‍ക്കിടകം

കര്‍ക്കിടകം

രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിജയം നേടാവുന്ന കാലമാണ്. സ്ഥലമോ വാഹനങ്ങളോ സ്വന്തമാക്കാന്‍ അവസരം കൈവരും. ബിസിനസ്സില്‍ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ മഞ്ഞ നിറം ശുഭമാണ്. ആദിത്യ ഹൃദയശാസ്ത്രം ദിവസവും വായിക്കുക. എള്ള് ദാനം ചെയ്യുന്നത് തുടരുക.

Most read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലംMost read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

ചിങ്ങം

ചിങ്ങം

ജോലികളിലും ബിസിനസ്സിലും വിജയം നേടാവുന്ന കാലമാണിത്. രാഷ്ട്രീയത്തിലും നേട്ടം ലഭിക്കും. കുടുങ്ങിയ പണം തിരികെ ലഭിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ഓറഞ്ച് നിറം നിങ്ങള്‍ക്ക് ശുഭമാണ്. ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും സൂര്യനെ ആരാധിക്കുന്നതും നിങ്ങള്‍ക്ക് ഗുണകരമാണ്.

കന്നി

കന്നി

സൂര്യന്റെ ഈ സംക്രമണ കാലം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഈ സമയത്ത് നിങ്ങള്‍ പ്രധാനപ്പെട്ടതും വലുതുമായ നിരവധി തീരുമാനങ്ങള്‍ എടുക്കും. ചുവപ്പ് നിറം കന്നി രാശിക്കാര്‍ക്ക് ശുഭമാണ്. ജോലികള്‍ക്കും ബിസിനസിലും സമയം വളരെ അനുകൂലമാണ്. ഹനുമാനെ ആരാധിക്കുക, ആദിത്യ ഹൃദയശാസ്ത്രം ദിവസവും വായിക്കുക.

Most read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ സമയം ജോലിക്ക് വളരെ ശുഭകരമാണ്. രാഷ്ട്രീയക്കാര്‍ക്ക് വിജയം ലഭിക്കും. ബിസിനസ്സില്‍ നിങ്ങളുടെ മുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കാനാകും. മതപരമായ ചടങ്ങുകളില്‍ പങ്കാളികളാകാനാകും. നീല നിറം തുലാം രാശിക്കാര്‍ക്ക് ശുഭമാണ്.

വൃശ്ചികം

വൃശ്ചികം

വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുടങ്ങിയ നിരവധി പ്രവൃത്തികള്‍ പൂര്‍ത്തിയാകും. ബിസിനസ്സില്‍ നേട്ടമുണ്ടാക്കാനാകും. ജോലിയില്‍ പ്രമോഷന് വഴികള്‍ തുറക്കും. സാമ്പത്തികമായും നിങ്ങള്‍ക്ക് സമയം നല്ലതാണ്. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ചുവപ്പ് നിറം ശുഭമാണ്.

Most read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട പുതിയ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ സമയം നല്ലതാണ്. രാഷ്ട്രീയക്കാര്‍ക്ക് പുരോഗതിയുണ്ടാകും. കുട്ടികളുടെ പുരോഗതിയില്‍ നിങ്ങള്‍ സന്തോഷിക്കും. എള്ള്, വെല്ലം, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

മകരം

മകരം

സൂര്യന്‍ ഒരു മാസക്കാലയളിവില്‍ മകരം രാശിചിഹ്നത്തില്‍ തുടരും. നിങ്ങളുടെ പെരുമാറ്റം മയപ്പെടും. ഇത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തരും. ജോലികളില്‍ വിജയം നേടാനാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിലും നിങ്ങള്‍ വിജയിക്കും. മകരം രാശിക്കാര്‍ക്ക് ഈ സമയം വെള്ളയും നീലയും നിറം ശുഭമാണ്. എണ്ണ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്

കുംഭം

കുംഭം

രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വിജയം ഉണ്ടാകും. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സ്തംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കും. ആരോഗ്യകാര്യങ്ങളില്‍ നിങ്ങളുടെ ഉത്കണ്ഠ നീങ്ങും. കുംഭം രാശിക്കാര്‍ക്ക് ഈ സമയം പച്ച നിറം വളരെ ശുഭമാണ്. എല്ലാ ഞായറാഴ്ചയും സൂര്യനെ സ്തുതിക്കുക. വെല്ലം ദാനം ചെയ്യുക.

മീനം

മീനം

ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ചെയ്യാനാകും. ബിസിനസ്സിലും നിങ്ങളുടെ സമയം നല്ലതാണ്. സൂര്യന്റെ ഈ യാത്രാമാര്‍ഗം ജോലിയുടെ കാര്യത്തില്‍ മീനം രാശിക്കാര്‍ക്ക് ഒരു വലിയ അവസരം കൊണ്ടുവരും. വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിക്കും. ചുവപ്പ് നിറം നിങ്ങള്‍ക്ക് ശുഭമാണ്.

Most read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെMost read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

English summary

Sun Transit in Capricorn on 14 January 2021 Effects on Zodiac Signs in Malayalam

Sun Transit in Capricorn Effects on Zodiac Signs in Malayalam : The Sun Transit in Capricorn will take place on 14 January 2021. Learn about remedies to perform in Malayalam.
X
Desktop Bottom Promotion