Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
കര്‍ക്കിടക സംക്രമണം; സൂര്യദേവന്റെ അനുഗ്രഹം ലഭിക്കുന്ന 4 രാശിക്കാര്‍
കര്‍ക്കിടകം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനമാണ് കര്‍ക്കിടക സംക്രാന്തി. ഈ വര്‍ഷം ജൂലൈ 16 നാണ് അത്. സൂര്യന്റെ സുഹൃത്തായ ചന്ദ്രന്റെ അടയാളമാണ് കര്‍ക്കിടകം. ഓഗസ്റ്റ് 16 രാത്രി വരെ സൂര്യന് ഈ രാശിചക്രത്തില്‍ തുടരും. അതായത്, ഒരു മാസം മുഴുവന്‍ സൂര്യന് കര്‍ക്കിടകം രാശിയില്‍ സഞ്ചരിക്കും. ഇവിടെ സൂര്യന്റെ സംയോജനം ശുക്രന്, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളോടൊപ്പമായിരിക്കും.
ഈ സാഹചര്യങ്ങളില്‍, എല്ലാ രാശിചിഹ്നങ്ങളിലും സൂര്യന് സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് സൂര്യന്റെ കര്‍ക്കിടക രാശിയിലെ സഞ്ചാരം കുറച്ചധികം അനുകൂലമാണ്. ഈ 4 രാശിക്കാരാണ് കര്‍ക്കിടക സംക്രമണത്തില്‍ സൂര്യദേവന്റെ അനുഗ്രഹം കൂടെയുള്ളവര്‍. ഇതില്‍ നിങ്ങളുടെ രാശിചിഹ്നവും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ.

ഇടവം
ശുക്രന് ഭരിക്കുന്ന ഇടവം രാശിക്കാരില്‍ സൂര്യനാണ് നാലാമത്തെ ഭവനത്തിന്റെ ഭരണാധിപന്. ഈ കര്‍ക്കിടക സംക്രമണ സമയത്ത്, സൂര്യന് നിങ്ങളുടെ രാശിചക്രത്തില്‍ മൂന്നാമത്തെ ഭവനത്തിലായിരിക്കും. ഇത് നിങ്ങളില്‍ ഊര്‍ജ്ജവും സമതുലിതാവസ്ഥയും നല്‍കും. ഈ സമയത്ത് എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും ഒപ്പം സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. എല്ലാ ജോലികളും നിങ്ങള്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ പൂര്‍ത്തിയാക്കുകയും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ രാശിചക്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. പഠനത്തോടൊപ്പം അവര്‍ക്ക് കായികരംഗത്തും വിജയം ലഭിക്കും. കൂടുതല്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ പശുവിന് ഭക്ഷണം നല്‍കുക.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം പണത്തിന്റെ കാര്യത്തില്‍ പ്രയോജനകരമാണെന്ന് കാണാനാകും. ഈ കാലയളവില്‍ നിങ്ങള്‍ സാമ്പത്തിക നിക്ഷേപത്തില്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയത്ത്, നിങ്ങള്‍ക്ക് സഹോദരങ്ങളില്‍ നിന്നും ധാരാളം സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ക്ക് ശാരീരികമായി ക്ഷീണം അനുഭവപ്പെടാം. ഊര്‍ജ്ജക്കുറവ് കാരണം, വിഷാദകരമായ ചില ചിന്തകളും മനസ്സില്‍ വരാം. ആരുമായും തര്‍ക്കിക്കാതിരിക്കുക. ഈ സമയത്ത് നിങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ തന്നെ നിങ്ങളെ ഒറ്റിക്കൊടുത്തേക്കാം. എല്ലാ ദിവസവും സൂര്യദേവനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

കന്നി
നിങ്ങളുടെ രാശിചക്രത്തിന്റെ പതിനൊന്നാമത്തെ ഭവനത്തില്‍ സൂര്യന് സഞ്ചരിക്കുന്നു. ഈ യാത്രാമാര്‍ഗം നിങ്ങള്‍ക്ക് പ്രത്യേകിച്ചും ഫലപ്രദമാണെന്ന് തെളിയും. സംക്രമണത്തിന്റെ പ്രഭാവം കാരണം നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ കുറവുണ്ടാകില്ല. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിനായി നിങ്ങള്‍ ധാരാളം ചെലവഴിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സും വര്‍ദ്ധിക്കും. ഇതിനൊപ്പം, നിങ്ങള്‍ക്ക് പലതരം ഉത്കണ്ഠയും നേരിടേണ്ടിവരാം. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം
തുലാം രാശിക്കാരുടെ പതിനൊന്നാമത്തെ ഭവനത്തിന്റെ ഭരണാധിപനാണ് സൂര്യന് എന്ന് പറയപ്പെടുന്നു. ഈ സമയത്ത്, സൂര്യന് നിങ്ങളുടെ കരിയര്‍, അന്തസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്ന പത്താമത്തെ ഭവനത്തില്‍ സഞ്ചരിക്കും. ഈ യാത്ര നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. നിങ്ങള്‍ക്ക് പദ്ധതികളില്‍ വിജയം ലഭിക്കും ഒപ്പം കുടുംബത്തിലെ എല്ലാ ആളുകളുമായും പരസ്പര സഹകരണം വര്‍ദ്ധിക്കുകയും ചെയ്യും. സര്‍ക്കാര്‍ മേഖലയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും നിങ്ങളുടെ ആധിപത്യം വര്‍ദ്ധിപ്പിക്കാനുള്ള അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും സാധ്യതയുണ്ട്.



Click it and Unblock the Notifications
