Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
Surya Gochar 2022: സൂര്യന്റെ രാശിമാറ്റം; ഈ 3 രാശിക്കാര്‍ക്ക് ഒരുമാസം കഷ്ടതകള്‍ ഫലം
ഗ്രഹങ്ങളുടെ ഭരണാധികാരികള്‍ എന്നാണ് സൂര്യഗ്രഹങ്ങള്‍ അറിയപ്പെടുന്നത്. സൂര്യദേവന്റെ ശുഭസ്ഥാനം ആളുകള്‍ക്ക് ഗുണം ചെയ്യും, എന്നാല്‍ ദുര്‍ബലമായ സ്ഥാനം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ജ്യോതിഷ പ്രകാരം, സൂര്യന് എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ സൂര്യന് മിഥുന രാശിയിലാണ് ഇരിക്കുന്നത്.
ജൂലൈ 16ന് സൂര്യന് രാശി മാറി കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കും. സൂര്യന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ചില രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സൂര്യന്റെ സംക്രമണത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. സൂര്യന് കര്‍ക്കടകത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനെ കര്‍ക്കിടക സംക്രാന്തി എന്ന് വിളിക്കുന്നു. സൂര്യന് രാശിമാറുന്ന ഈ സമയത്ത് ചില രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് പ്രശസ്തിയുടെയും ഭാഗ്യത്തിന്റെയും ഒമ്പതാം ഭാവത്തെ സൂര്യന് ഭരിക്കുന്നു, ഈ കാലയളവില്‍ അത് അനന്തരാവകാശത്തിന്റെയും പൊരുത്തക്കേടിന്റെയും എട്ടാം ഭാവത്തിലായിരിക്കും. സൂര്യന്റെ ഈ സ്ഥാനം അനുകൂലമായി കണക്കാക്കപ്പെടുന്നില്ല. പ്രൊഫഷണല്‍ രംഗത്ത് ഈ കാലയളവില്‍ അപകടസാധ്യത കൂടുതലായിരിക്കും. അതിനാല്‍ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കുക. ജോലിക്കാര്‍ക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട് അരക്ഷിതാവസ്ഥ ഉണ്ടാകും. മേലുദ്യോഗസ്ഥരുമായി ഇടപെടുന്നതില്‍ ജാഗ്രത പാലിക്കണം.

മകരം
മകരം രാശിക്കാര്‍ക്ക് എട്ടാം ഭാവാധിപന് സൂര്യനാണ്. ഈ സംക്രമണ സമയത്ത്, സൂര്യന് നിങ്ങളുടെ സഹവാസം, പങ്കാളിത്തം, വിവാഹം എന്നിവയുടെ ഏഴാം ഭാവത്തില്‍ സ്ഥിതിചെയ്യും. വിവാഹ ഭവനത്തില്‍ സൂര്യന്റെ സ്വാധീനം അത്ര ശുഭകരമല്ല. പ്രൊഫഷണല്‍ രംഗത്ത് ഈ കാലയളവ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനിശ്ചിതത്വമായിരിക്കും. പ്രത്യേകിച്ചും നിങ്ങള്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചേക്കാം. തൊഴിലന്വേഷകര്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും.

മീനം
മീനം രാശിക്കാര്‍ക്ക് സൂര്യന് മത്സരം, വഴക്ക് എന്നിവയുടെ ആറാം ഭാവത്തെ ഭരിക്കുന്നു. ഈ കാലയളവില്‍ സൂര്യന് സ്നേഹവും പ്രണയവുമുള്ള അഞ്ചാം ഭാവത്തില്‍ അത് സംക്രമിക്കും. ഈ കാലയളവ് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ഈ സമയത്ത് ഏത് തരത്തിലുള്ള നിക്ഷേപവും നിങ്ങളെ കടക്കെണിയിലാക്കിയേക്കാം. ജോലിസ്ഥലത്തും നിങ്ങള്‍ ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

സൂര്യന്റെ ദോഷം നീക്കാന്‍ പരിഹാരങ്ങള്‍
ഞായറാഴ്ച സൂര്യദേവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുന്നത് അങ്ങേയറ്റം പുണ്യമായി കരുതുന്നു. ഞായറാഴ്ച അതിരാവിലെ കുളിച്ച് സൂര്യന് വെള്ളം അര്‍പ്പിക്കുക, ഇതിനുശേഷം ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, മല്ലി, പൂക്കള്‍, അരി എന്നിവ അര്‍പ്പിച്ച് സൂര്യനെ ആരാധിക്കുക. വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം. ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക. ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും. സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുന്നതും ഉപയോഗപ്രദമാണ്. സന്യാസിമാര്‍ക്കും പശുക്കള്‍ക്കും സ്ഥിരമായി ഭക്ഷണം നല്‍കുക. രാവിലെ സൂര്യന് വെള്ളം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഞായറാഴ്ച ദിവസം ഉപവസിക്കുക. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മധുരം കഴിക്കുക.



Click it and Unblock the Notifications