Latest Updates
-
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്?
Surya Gochar 2022: സൂര്യന്റെ സംക്രമണം; ജൂലൈ 16 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ രാശി മാറുന്നു. ഇത്തരം രാശി മാറ്റം ചിലര്‍ക്ക് ഭാഗ്യവും ചിലര്‍ക്ക് നിര്‍ഭാഗ്യവുമാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന് ജൂലൈ 16ന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ജ്യോതിഷത്തില്‍ സൂര്യന് പിതാവ്, ഭരണപരമായ സ്ഥാനം, സമൂഹത്തിലെ അന്തസ്സ്, ബഹുമാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിനാല്‍, സൂര്യന്റെ സംക്രമണത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടും. സൂര്യന്റെ ഈ സംക്രമം പല രാശിക്കാര്‍ക്കും തൊഴില്‍, സാമ്പത്തിക കാര്യങ്ങളില്‍ ഗുണം ചെയ്യും. ഇതിന്റെ ഫലം അടുത്ത ഒരു മാസത്തേക്ക് ദൃശ്യമാകും. സൂര്യന്റെ കര്‍ക്കിടക സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ലകാലം വരുത്തുന്നത് എന്നറിയാന്‍ ലേഖനം വായിക്കൂ.

ഇടവം
സൂര്യന് കര്‍ക്കടകം രാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് ഊര്‍ജ്ജം നിറയും. സൂര്യന്റെ സംക്രമണ സമയത്ത് ബിസിനസുകാര്‍ക്ക് വലിയ ലാഭം ഉണ്ടാക്കാന്‍ കഴിയും. ഇടവം രാശിക്കാരായ ആളുകള്‍ക്ക് ഈ സമയത്ത് ശാരീരികമായി നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ജോലിക്കാര്‍ക്ക് ചില മാറ്റങ്ങള്‍ ലഭിക്കും, കൂടാതെ ചിലര്‍ക്ക് ഈ സമയത്ത് പ്രമോഷനും ലഭിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഇളയ സഹോദരങ്ങളുമായുള്ള സംസാരം ശ്രദ്ധയോടെ മതി.

കര്‍ക്കടകം
കര്‍ക്കടകത്തിലെ സൂര്യന്റെ വരവ് കാരണം നിങ്ങള്‍ക്ക് ശക്തി അനുഭവപ്പെടും. നിങ്ങള്‍ പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ ജോലികള്‍ ചെയ്യും. കര്‍ക്കടക രാശിക്കാര്‍ ഒരു പരിമിതമായ വൃത്തത്തില്‍ മാന്യമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ സൂര്യന്റെ സംക്രമണത്തിനുശേഷം, നിങ്ങള്‍ക്ക് സാമൂഹിക തലത്തില്‍ വളരെ സജീവമാകാന്‍ കഴിയും. ഈ സമയത്ത് ജോലിസ്ഥലത്ത് നേട്ടങ്ങള്‍ കൈവരും. ഈ സമയത്ത് ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. കര്‍ക്കിടകം രാശിയിലുള്ള ചിലര്‍ക്ക് ധനപരമായ നേട്ടങ്ങളും ലഭിക്കും. നിങ്ങള്‍ പങ്കാളിത്ത് ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ ഈ കാലയളവില്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി
സൂര്യന്റെ സംക്രമണം കാരണം, കന്നി രാശിക്കാരുടെ പല സ്വപ്നങ്ങളും ഈ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. പണം ശരിയായി നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഭാവിയില്‍ ലാഭവും നേടാനാകും. തൊഴില്‍ തേടുന്ന കന്നി രാശിക്കാര്‍ക്ക് നല്ല ജോലി ലഭിക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി ചേര്‍ന്ന് എന്തെങ്കിലും ജോലികള്‍ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം മുന്നോട്ട് നീങ്ങാം. സൂര്യദേവന്റെ കൃപയാല്‍, ഈ കാലയളവില്‍ നിങ്ങളുടെ ബഹുമാനത്തിലും വര്‍ദ്ധനവ് കാണാന്‍ കഴിയും.

തുലാം
സൂര്യന് സംക്രമിക്കുന്ന സമയത്ത്, തുലാം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ വിജയം ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുന്നോട്ട് പോകുകയും ചെയ്യും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ ജോലികള്‍ ചിലരുടെ സഹായത്തോടെ പൂര്‍ത്തിയാക്കാനാകും. കര്‍ക്കടകത്തിലെ സൂര്യന് സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ വിവേചനാധികാരം വികസിക്കും. ശരിയും തെറ്റും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ കൈവരിക്കാനാകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന് സംക്രമിക്കുന്ന കാലഘട്ടത്തില്‍ മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാരും. ഈ രാശിയിലുള്ള ചിലര്‍ ജ്ഞാനോദയം നേടുന്നതിനായി യോഗ വിഷയങ്ങള്‍ പഠിക്കുന്നതും കാണാം. നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ, വീട്ടിലെ ഇളയവരുടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ വന്നേക്കാം. ഉന്നത വിദ്യാഭ്യാസം നേടുന്ന വൃശ്ചിക രാശിക്കാര്‍ക്കും വിദ്യാഭ്യാസത്തില്‍ നല്ല മാറ്റങ്ങള്‍ ലഭിക്കും. സാമൂഹിക തലത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.



Click it and Unblock the Notifications
