For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Surya Gochar 2022: സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം

|

ജ്യോതിഷത്തില്‍ സൂര്യന്‍ വളരെ ശക്തനും ഗ്രഹങ്ങളുടെ രാജാവുമാണ്. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയില്‍ പ്രവേശിക്കുമ്പോള്‍ അതിനെ സംക്രാന്തി എന്നു പറയുന്നു. സൂര്യന്‍ ഈ മാസം മിഥുനം വിട്ട് കര്‍ക്കടകം രാശിയില്‍ പ്രവേശിക്കും. അതിനാല്‍ ഈ സംക്രമണത്തെ കര്‍ക്കിടക സംക്രാന്തി എന്നും വിളിക്കുന്നു.

Most read: ഗുരുപൂര്‍ണിമ ദിനത്തിലെ രാജയോഗം; ഈ കാര്യങ്ങള്‍ ചെയ്താല്‍ ഐശ്വര്യംMost read: ഗുരുപൂര്‍ണിമ ദിനത്തിലെ രാജയോഗം; ഈ കാര്യങ്ങള്‍ ചെയ്താല്‍ ഐശ്വര്യം

2022 ജൂലായ് 16ന് കര്‍ക്കടകം രാശിയില്‍ സൂര്യന്‍ സംക്രമിക്കും. ഓഗസ്റ്റ് 16 വരെ സൂര്യന്‍ ഈ രാശിയില്‍ തുടരും. കര്‍ക്കടകം രാശിയിലെ സൂര്യന്റെ സംക്രമണം 12 രാശിക്കാരെയും ബാധിക്കും. 12 രാശികളില്‍ സൂര്യന്റെ കര്‍ക്കിടകം രാശിം സംക്രമണത്തിന്റെ ഫലങ്ങള്‍ എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് സൂര്യന്‍ അഞ്ചാം ഭാവാധിപനായി സഞ്ചരിക്കും. മേടം രാശിക്കാര്‍ക്ക് ആത്യന്തികമായ രാജയോഗ ഘടകമാണ് സൂര്യന്‍. ഈ സംക്രമണ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തോടുള്ള കടമ പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയും. വാഹനത്തിനായും ഭൂമിക്കായും പണം ചിലവഴിക്കാനിടയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും.

ഇടവം

ഇടവം

കര്‍ക്കടകം രാശിയില്‍ സൂര്യന്‍ സംക്രമിക്കുന്ന സമയത്ത്, നിങ്ങളുടെ രാശിയിലെ മൂന്നാം ഭാവത്തില്‍ സൂര്യന്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ ഊര്‍ജ്ജം നിറഞ്ഞതും സമതുലിതവുമായിരിക്കും. ചെറിയ യാത്രകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും, കൂടാതെ നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.

Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

മിഥുനം

മിഥുനം

കര്‍ക്കടക രാശിയിലെ സൂര്യന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ധനത്തിന്റെ ഭവനത്തില്‍ നിന്നായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സമ്പാദ്യത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ നിങ്ങളുടെ കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ നല്ല ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങളും പ്രതീക്ഷിക്കാം.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക്, സൂര്യന്റെ സംക്രമണം ലഗ്‌നത്തില്‍ സംഭവിക്കുന്നു. സമ്പത്തിന്റെ അധിപനായ സൂര്യന്‍ ലഗ്‌നത്തില്‍ സഞ്ചരിക്കും, അതിനാല്‍ നിങ്ങള്‍ ഈ സമയത്ത് നിങ്ങളുടെ കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലാഭമുണ്ടാക്കാനാകും. ഈ സമയത്ത് കുടുങ്ങിക്കിടക്കുന്ന പണം തിരികെ നേടാനാകും. നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

ചിങ്ങം

ചിങ്ങം

സൂര്യന്‍ ചിങ്ങം രാശിക്കാര്‍ക്ക് ലഗ്‌നാധിപനാണ്. ഈ സമയം അത് പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കാന്ഡ പോകുന്നു. ഈ സംക്രമണ കാലയളവില്‍, നിങ്ങള്‍ പണച്ചെലവ് ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ കമ്പനിയുമായി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശ്രദ്ധവേണ്ട കാലമാണ്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചില പഴയ തര്‍ക്കങ്ങള്‍ കാരണം, നിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടായേക്കാം.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക്, സൂര്യന്‍ പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ്. ഈ സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലാഭ സാധ്യത കാണുന്നു. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് വിദേശത്ത് നിന്ന് ആനുകൂല്യങ്ങള്‍ ഉണ്ടാകാം. ഏതെങ്കിലും സുഹൃത്ത് അല്ലെങ്കില്‍ ജ്യേഷ്ഠസഹോദരനില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ജോലികള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം പ്രതീക്ഷിക്കാം.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് സൂര്യന്‍ ശുഭസ്ഥാനത്തിന്റെ അധിപനായതിനാല്‍ ഈ സമയം പത്താം ഭാവത്തില്‍ അതായത് കര്‍മ്മ ഗൃഹത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സംക്രമണത്തിന്റെ പ്രഭാവം കാരണം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ പിന്തുണയ്ക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് സ്ഥാനമാനങ്ങളും ലഭിച്ചേക്കാം.

വൃശ്ചികം

വൃശ്ചികം

കര്‍ക്കടകം രാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങളുടെ ഭാഗ്യ സ്ഥലത്ത് സംഭവിക്കാന്‍ പോകുന്നു. സൂര്യന്റെ ഈ സംക്രമത്തില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ പിതാവില്‍ നിന്നും നിങ്ങളുടെ ഗുരുക്കന്‍മാരില്‍ നിന്നും നിങ്ങള്‍ക്ക് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വീട്ടില്‍ മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനാകും. ചില മതസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

ധനു

ധനു

ധനു രാശിക്കാര്‍ക്ക്, സൂര്യന്‍ എട്ടാം ഭാവത്തില്‍ ഭാഗ്യാധിപനായി സഞ്ചരിക്കുന്നു. ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ അല്‍പ്പം കഷ്ടപ്പെടേണ്ടിവരും. ഈ സമയം ശ്രദ്ധയോടെ വാഹനം ഓടിക്കുക. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. ഈ സമയത്ത് ആര്‍ക്കും പണം കടം കൊടുക്കരുത്, ആരോടും പരുഷമായ രീതിയില്‍ സംസാരിക്കരുത്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക്, എട്ടാം ഭാവാധിപനായ സൂര്യന്‍ അത്ര ഫലപ്രദമായ ഗുണങ്ങള്‍ നല്‍കില്ല. നിങ്ങളുടെ ഏഴാം ഭാവത്തില്‍നിന്ന് സൂര്യന്റെ സംക്രമണം സംഭവിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ഭാര്യയുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് സൂര്യന്‍ ശത്രുവിലും കടബാധ്യതയിലും നിലകൊള്ളുന്ന ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് എത്ര ശത്രുക്കള്‍ ഉണ്ടെങ്കിലും അവരെ ജയിക്കാനാകും. സൂര്യന്റെ സ്വാധീനം മൂലം വിദേശ ബന്ധങ്ങളില്‍ നിന്ന് ലാഭമുണ്ടാകാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും, ഈ സമയം നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

മീനം

മീനം

മീനം രാശിക്കാര്‍ക്ക് സൂര്യന്‍ ശത്രുഗൃഹത്തിന്റെ അധിപനാണ്. ഈ സമയം അത് വിദ്യാഭ്യാസ ഭവനത്തില്‍ അതായത് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ മനസ്സ് പഠനത്തില്‍ നിന്ന് വ്യതിചലിച്ചേക്കാം. നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍, അവരുടെ വികാരങ്ങളെക്കൂടി മാനിക്കുക. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യന്റെ ഈ സംക്രമണം ഗുണം ചെയ്യും. ഈ സമയത്ത്, നിങ്ങള്‍ ഓഹരി, വാതുവെപ്പ് എന്നിവയില്‍നിന്നും അകലം പാലിക്കുന്നത് നല്ലതാണ്.

English summary

Sun Transit in Cancer on 16 July 2022 Effects and Remedies on 12 Zodiac Signs in Malayalam

Surya Rashi Parivartan 2022 In Karkidaka Rashi; Sun Transit in Cancer Effects on Zodiac Signs in Malayalam : The Sun Transit in Cancer will take place on 16 July 2022. Learn about remedies to perform in Malayalam.
Story first published: Wednesday, July 13, 2022, 9:31 [IST]
X
Desktop Bottom Promotion