Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
നവഗ്രഹാധിപന് ആയില്യം നക്ഷത്രത്തില്‍; അടുത്ത 15 ദിവസം ഭാഗ്യം തിളങ്ങുന്ന 2 രാശി
ഊര്‍ജത്തിന്റെ ശക്തികേന്ദ്രമായാണ് സൂര്യനെ കണക്കാക്കുന്നത്. ആരുടെ ജാതകത്തിലാണോ സൂര്യദേവന് അനുയോജ്യമായ സ്ഥാനത്ത് നില്‍ക്കുന്നത്, അവര്‍ക്ക് തൊഴില്‍, ബഹുമാനം, ബന്ധങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. മറുവശത്ത്, സൂര്യന്റെ ദുര്‍ബലമായ സ്ഥാനം ഒരു വ്യക്തിയെ പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു. സൂര്യന്റെ സ്ഥാനമാറ്റം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ സൂര്യന് ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു.
നക്ഷത്രങ്ങളിലൂടെയോ രാശിയിലൂടെയോ സൂര്യന് മാറുമ്പോള്‍, അത് വ്യത്യസ്ത രാശിചിഹ്നങ്ങളില്‍ വ്യതിരിക്തമായ ഊര്‍ജ്ജവും സ്വാധീനവും നല്കുന്നു. ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. ഓരോ നക്ഷത്രത്തിനും അതിന്റേതായ സവിശേഷ ഗുണങ്ങളും ഭരിക്കുന്ന ദേവതകളുമുണ്ട്. ഇത് നിങ്ങുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാധീനിക്കുന്നു. സൂര്യന് ഈ സമയം ആയില്യം നക്ഷത്രത്തില്‍ സംക്രമിക്കും. സൂര്യന്റെ ഈ സഞ്ചാരം 2 രാശിക്ക് സര്‍വ്വവിധ നേട്ടങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

സൂര്യന് ആയില്യം നക്ഷത്രത്തില്‍
ഈ വര്‍ഷം സൂര്യന് ഓഗസ്റ്റ് 03-ന് വ്യാഴാഴ്ച വൈകുന്നേരം 04:04-ന് ആയില്യം നക്ഷത്രത്തില്‍ സംക്രമിക്കും. ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. ഈ സമയം 2 രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും.
കര്‍ക്കടകം
ഈ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കുടുംബത്തില്‍ പരസ്പര സ്നേഹം വര്‍ദ്ധിക്കും. അത് നിങ്ങളുടെ ജീവതത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഈ സമയം നിങ്ങള്‍ നന്നായി വിനിയോഗിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സംക്രമത്തിന്റെ ഏറ്റവും കൂടുതല്‍ സ്വാധീനം നിങ്ങളുടെ സ്വഭാവത്തിലായിരിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവരെ നയിക്കാനാകും. ജോലിസ്ഥലത്ത് ഇതിന്റെ പ്രഭാവം കൂടുതലായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിത്വത്തിലും സംസാരരീതിയിലും നല്ല മാറ്റമുണ്ടാകും. ദിവസവും രാവിലെ സൂര്യനമസ്കാരം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.

സൂര്യനെ പ്രീതിപ്പെടുത്താന്‍
സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ഞായറാഴ്ച വ്രതം അനുഷ്ഠിക്കണം. ഈ വ്രതം ഏതെങ്കിലും മാസത്തിന്റെ പകുതി മുതല്‍ ആരംഭിക്കുകയും എല്ലാ ആചാരങ്ങളോടും കൂടി കുറഞ്ഞത് 12 വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുകയും വേണം. വ്രതാനുഷ്ഠാന ദിവസം ചുവന്ന വസ്ത്രം ധരിക്കുക. ഗോതമ്പ് ഭക്ഷണം കഴിക്കുക. ഈ ദിവസം ഉപ്പ് കഴിക്കരുത്.
ഗോതമ്പ്, ശര്‍ക്കര, ചെമ്പ്, സ്വര്‍ണ്ണം, കുങ്കുമം,നെയ്യ്, പിങ്ക് വസ്ത്രങ്ങള്‍, രക്തചന്ദനം, ചുവന്ന റോസ്, പശു, ചുവന്ന താമരപ്പൂവ്, തേങ്ങ മുതലായവ ദാനം ചെയ്യണം. സൂര്യഭഗവാന്റെ കൃപ ലഭിക്കാന്‍, സൂര്യന് അര്‍ഘ്യം അര്‍പ്പിച്ച ശേഷം ദിവസവും മൂന്ന് തവണ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
സൂര്യ ഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍, ഞായറാഴ്ച ദിവസം സൂര്യന്റെ മന്ത്രം 700 തവണ ചൊല്ലുക -
'ഓം ഹ്രാന് ഹ്രോണ് ഹ്രോണ് എസ്: സൂര്യായ നമഃ.'
എല്ലാ ദിവസവും രാവിലെ കുളിച്ചതിന് ശേഷം ഉദയ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. ഒരു പിങ്ക് കുപ്പിയില്‍ വെള്ളം നിറച്ച് ഏഴു ദിവസം സൂര്യപ്രകാശത്തില്‍ വയ്ക്കുക. ഇതിനു ശേഷം കുളിക്കുന്ന വെള്ളത്തില്‍ ഇത് കലക്കി കുളിക്കുക. നിങ്ങളുടെ പോക്കറ്റില്‍ ഒരു ചെമ്പ് നാണയമോ കഷണമോ സൂക്ഷിക്കുക. ഞായറാഴ്ച കുരങ്ങന്മാര്ക്ക് ശര്‍ക്കരയും പശുവിന് ഗോതമ്പും കൊടുക്കുക. 21 ഞായറാഴ്ച, തലയില്‍ വെളിച്ചെണ്ണ പുരട്ടുക. 21 ഞായറാഴ്ച കുങ്കുമ തിലകം പുരട്ടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
