Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സൂര്യന് ഉന്നത രാശിയായ മേടത്തില്; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യം
ജ്യോതിഷത്തില്‍, സൂര്യനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവായി വിശേഷിപ്പിക്കുന്നു. എന്നിരുന്നാലും, ശാസ്ത്രീയമായി സൂര്യനെ ഒരു ഗ്രഹമായി കണക്കാക്കുന്നില്ല. എന്നാല്‍ ജ്യോതിഷത്തില്‍, സൂര്യനെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായി കണക്കാക്കുന്നു. അത് ഒരു വ്യക്തിയുടെ ശരീരത്തെ നേരിട്ട് ബാധിക്കുന്നു. ഒരു വ്യക്തിയുടെ ആത്മാവ്, ഭരണം, സാമ്പത്തികം, നേതൃത്വം എന്നിവയുടെ സൂചകമാണ് സൂര്യന്.
2022 ഏപ്രില്‍ 14 വ്യാഴാഴ്ച, സൂര്യന് തന്റെ സുഹൃത്ത് ഗ്രഹമായ വ്യാഴത്തിന്റെ മീനരാശി വിട്ട് അതിന്റെ ഉന്നത രാശിയായ മേടത്തില് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍, അഞ്ച് രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്റെ മാറ്റം ശുഭകരമെന്ന് നമുക്ക് നോക്കാം.

മിഥുനം - ആശയവിനിമയം മെച്ചപ്പെടും
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഈ സംക്രമണ സമയത്ത്, മിഥുനം രാശിക്കാര്‍ക്ക് ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ സമ്പാദിക്കുന്നതില്‍ വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് കരിയര്‍ കാര്യത്തില്‍ നിങ്ങളുടെ എതിരാളികളില്‍ നിന്ന് നേട്ടം ലഭിക്കും. ഇത് മാത്രമല്ല, ഈ കാലയളവില്‍ നിങ്ങളുടെ ജോലിസ്ഥലത്ത് ചില പ്രമുഖരും സ്വാധീനമുള്ളവരുമായ ആളുകളുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ രാശിയിലെ ബിസിനസുകാര്‍ക്കും അവസരങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് സമയം നല്ലതായിരിക്കും.

കര്‍ക്കടകം - ജോലിയില്‍ പുരോഗതി
കര്‍ക്കിടക രാശിക്കാരായ ജോലിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ശുഭകരമാണെന്ന് തെളിയാന്‍ പോകുന്നു. ജോലിസ്ഥലത്ത് സൂര്യദേവന് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്കാന് പോകുന്നു. സൂര്യന്റെ ഈ സംക്രമണത്തോടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ, ബിസിനസ്, സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കും ഈ സംക്രമണം വളരെ പ്രയോജനപ്രദമായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായും നല്ലതായിരിക്കും. തൊഴിലെടുക്കുന്നവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നല്ല ലാഭവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലഘട്ടം അനുകൂലമായിരിക്കും.

ചിങ്ങം - ബഹുമാനം വര്‍ധിക്കും
സൂര്യന് ഈ രാശിയുടെ അധിപനായതിനാല്‍ സൂര്യദേവന്റെ ഓരോ സംക്രമണവും ചിങ്ങം രാശിക്കാര്‍ക്ക് വളരെ പ്രധാനമാണ്. ഈ സംക്രമത്തിലൂടെ സൂര്യന് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സാമൂഹിക നിലയും മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് സമയം നല്ലതായിരിക്കും. ബിസിനസ്സുമായി ബന്ധമുള്ളവര്‍ക്ക് ബിസിനസ്സ് വികസിക്കും. വ്യക്തിപരമായ ജീവിതത്തിലും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും നല്ല ബന്ധത്തിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഫിറ്റായി തുടരും.

വൃശ്ചികം - ജോലി മാറ്റം
മേടം രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാരെ ജോലി രംഗത്ത് വിജയം കൈവരിക്കുന്നതിന് മുന്നോട്ട് നയിക്കും. ഈ സമയത്ത് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഈ സമയം വളരെ നല്ലതായിരിക്കും.

കുംഭം - സാമ്പത്തിക നേട്ടങ്ങള്‍
സൂര്യന്റെ സംക്രമണത്തോടെ, കുംഭ രാശിക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളും ചുമതലകളും നിറവേറ്റാന്‍ കഴിയും. ഇതോടൊപ്പം, നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതവും വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ നേരത്തെ നടത്തിയ നിക്ഷേപങ്ങളുടെ പേരില്‍ ചില സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ പങ്കാളിക്കും സഹായകരമാണെന്ന് തെളിയും. വ്യക്തിപരമായ ജീവിതത്തില്‍, നിങ്ങള്‍ക്ക് ചെറിയ യാത്രകള്‍ നടത്താം, അത് നിങ്ങള്‍ക്ക് സമ്പത്തും സന്തോഷവും ഊര്‍ജ്ജവും നല്‍കും. കൂടാതെ, കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും നിങ്ങളുടെ ബന്ധം സൗഹാര്‍ദ്ദപരമായി തുടരും.



Click it and Unblock the Notifications