കുംഭം രാശിയില്‍ സൂര്യന്‍; ശ്രദ്ധിക്കേണ്ട രാശിക്കാര്‍

സൂര്യനെ നവഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്നു. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തമായ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അവര്‍ക്ക് നേതൃത്വപരമായ കഴിവുകള്‍, ജോലികളിലെ കാര്യക്ഷമത എന്നിവ വര്‍ധിക്കുന്നു. പലര്‍ക്കും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നേടാന്‍ സൂര്യന്റെ ഗ്രഹചലനം സഹായിക്കും.

2021 ഫെബ്രുവരി 12 വെള്ളിയാഴ്ച സൂര്യന്‍ കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. മാര്‍ച്ച് 14 വരെ സൂര്യന്‍ ഈ രാശിയില്‍ സ്ഥിതിചെയ്യും. ഇതിനുശേഷം മീനം രാശിയിലേക്ക് നീങ്ങും. സൂര്യന്റെ ഈ സംക്രമണത്തിന്റെ ഫലം രാശിചിഹ്നങ്ങളില്‍ പ്രതിഫലിക്കും. ചിലര്‍ക്ക് നല്ലതും ചിലര്‍ക്ക് ചീത്തയുമായ കാര്യങ്ങള്‍ ഈ കാലയളവില്‍ സംഭവിക്കും. അതിനാല്‍ നിങ്ങളുടെ രാശിചക്രത്തില്‍ സൂര്യന്റെ ഈ സംക്രമണത്തിന്റെ പ്രഭാവം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

സൂര്യന്റെ ഈ സംക്രമണം മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ഗുണം ചെയ്യും. ഈ കാലയളവില്‍, സമ്പത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാന്‍ അനുവദിക്കരുത്. മുതിര്‍ന്ന കുടുംബാംഗങ്ങളുമായും സഹോദരങ്ങളുമായും തര്‍ക്കങ്ങള്‍ക്ക് അവസരം നല്‍കരുത്. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ഇടവം

ഇടവം

ഈ സംക്രമണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും സ്ത്രീകള്‍ക്ക് ചില കടുത്ത വെല്ലുവിളികള്‍ നേരിട്ടേക്കാം. ബിസിനസ്സുകാര്‍ക്ക് യോഗം നല്ലതായിരിക്കും. ബിസിനസ്സില്‍ മുന്നേറ്റത്തിന്റെയും വരുമാനത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശ കമ്പനികളിലെ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും സമയം നല്ലതാണ്.

മിഥുനം

മിഥുനം

ബിസിനസിന് ഈ കാലയളവ് നല്ലതായിരിക്കും. യാത്രാമാര്‍ഗ്ഗത്തിന്റെ സ്വാധീനം കാരണം, മതം, ജോലി എന്നീ കാര്യങ്ങളിലും മിഥുനം രാശിക്കാര്‍ക്ക് അതീവ താല്‍പര്യം ഉണ്ടാകും. കഠിനമായ സാഹചര്യങ്ങള്‍ പോലും ധൈര്യത്തിന്റെ കരുത്തില്‍, നിങ്ങള്‍ എളുപ്പത്തില്‍ കീഴടക്കും. വിദേശ യാത്രകള്‍ക്കോ വിദേശ കമ്പനികളില്‍ ജോലിക്കോ വിജയം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവ് നിങ്ങള്‍ക്ക് അല്‍പം കഠിനമാണ്. ബഹുമാനം വര്‍ദ്ധിക്കും. സാമൂഹിക അന്തസ്സ് ഉയരും. ബിസിനസ്സിന്റെ കാര്യത്തില്‍ ഇത് വളരെ നല്ല സമയം എന്ന് പറയാനാവില്ല. പണനഷ്ടത്തിനും സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലത്.

ചിങ്ങം

ചിങ്ങം

സൂര്യന്റെ മാറ്റം കാരണം ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം അനുകൂലമായിരിക്കും. കാത്തിരിക്കുന്ന പ്രവൃത്തികള്‍ തീര്‍പ്പാക്കും. ബിസിനസിന്റെ കാര്യത്തില്‍ സമയം നല്ലതാണ്. വ്യാപാരികള്‍ക്കും സമയം അനുകൂലമായിരിക്കും. സ്ത്രീകള്‍ക്ക് ചില കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ആദരവ് വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

കന്നി

കന്നി

കോടതി കേസുകളില്‍ നിങ്ങള്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ കണ്ടേക്കാം. ആരോഗ്യ ആശങ്ക വര്‍ദ്ധിച്ചേക്കാം, മാതാപിതാക്കളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുക. ഈ കാലയളവില്‍ ആര്‍ക്കും വളരെയധികം വായ്പ നല്‍കരുത്. നല്‍കിയ പണം തിരികെ ലഭിക്കുന്നതില്‍ തടസമുണ്ടാകും. വിദേശയാത്രകള്‍ക്ക് നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും.

തുലാം

തുലാം

തുലാം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളി ഉണ്ടാകും. പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക് സമയം മികച്ചതായിരിക്കും. പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കും. പ്രണയത്തിന്റെ കാര്യങ്ങളില്‍ സമയം അനുകൂലമല്ല. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടും

വൃശ്ചികം

വൃശ്ചികം

കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ മാനസിക അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍ എവിടെയെങ്കിലും എന്തെങ്കിലും തടസ്സങ്ങള്‍ നേരിടേണ്ടിവരാം. എങ്കിലും വിജയം നിങ്ങളുടേതായിരിക്കും, അതിനാല്‍ കഠിനാധ്വാനം ചെയ്യുക. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തില്‍ തര്‍ക്കങ്ങളും ഒറ്റപ്പെടലും ഉണ്ടാകാന്‍ അനുവദിക്കരുത്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹകരണം പ്രതീക്ഷിക്കാം. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും.

ധനു

ധനു

ഈ കാലയളവില്‍ നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ തീരുമാനങ്ങളും വിലമതിക്കപ്പെടും. ജോലികളില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. മത്സരപ്പരീക്ഷകള്‍ക്ക് സമയം താരതമ്യേന മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്കുള്ള ശ്രമങ്ങളും വിജയിക്കും.

മകരം

മകരം

ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിച്ചേക്കാം. കുടുംബ കലഹവും മാനസിക സംഘര്‍ഷവും നേരിടേണ്ടിവരാം. എന്നാല്‍ സാമ്പത്തിക വശങ്ങള്‍ ശക്തമായിരിക്കും. ആകസ്മികമായി പണം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. കോടതി കേസുകള്‍ പരിഹരിക്കുക. നിങ്ങളുടെ അസൂയാലുക്കളെ കരുതിയിരിക്കുക.

കുംഭം

കുംഭം

കുടുംബത്തില്‍ അഭിപ്രായവ്യത്യാസം ഉയരും. മാനസിക പിരിമുറുക്കം വര്‍ധിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനത്തിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ വിജയിക്കും. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാന്‍ അനുവദിക്കരുത്. സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായിരിക്കും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിജയിക്കും.

മീനം

മീനം

നിങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ഞെരുക്കവും നേരിടേണ്ടിവന്നേക്കാം. നിയമതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലത്. ആരോഗ്യം, പ്രത്യേകിച്ച് കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക. വിദേശത്ത് പോകാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും.

X
Desktop Bottom Promotion