Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Surya Gochar February 2023: സൂര്യന് കുംഭം രാശിയില്‍: അനുകൂല പ്രതികൂലഫലങ്ങള്‍ 12 രാശിക്കാരിലും
സൂര്യന്റെ കുംഭം രാശി സംക്രമണം ഫെബ്രുവരി 13-ന് സംഭവിക്കുന്നു. സൂര്യന്‍ കുംഭം രാശിയിലേക്ക് എത്തുമ്പോള്‍ ചില രാശിക്കാരില്‍ അനുകൂലഫലങ്ങളും ചിലരില്‍ അത് പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു. ഗ്രഹമാറ്റവും രാശിമാറ്റവും ഓരോ രാശിക്കാരയേും സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അതില്‍ സൂര്യന്റെ രാശിമാറ്റത്തില്‍ നമ്മള്‍ അല്‍പം കൂടി ജാഗരൂകരായിരിക്കണം.

കാരണം സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഈ ഗ്രഹമാറ്റം കാരണമാകുന്നു. സൂര്യന്റെ രാശിമാറ്റത്തില്‍ 12 രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ മാത്രം ഉണ്ടായിരിക്കണം എന്നില്ല. ദോഷഫലങ്ങളില്‍ വീണുപോവുന്ന ചില രാശിക്കാരും ഉണ്ട്. അതിനുള്ള പരിഹാരത്തെക്കുറിച്ചും ലേഖനം പറയുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ....

മേടം രാശി
മേടം രാശിയില്‍ അഞ്ചാം ഭാവാധിപനാണ് സൂര്യന്‍. എന്നാല്‍ ഇവരുടെ സംക്രമണം നടക്കുന്നത് പതിനൊന്നാം ഭാവത്തിലാണ്. ഈ പതിനൊന്നാം ഭാവത്തില്‍ സംക്രമണം നടക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ മേടം രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് വളരെയധികം അനുകൂല സമയമാണ്. ഇത് മാത്രമല്ല കരിയറില്‍ പ്രമോഷന്‍ സാധ്യതയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ അംഗീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. എന്നാല്‍ ഈ സമയം തന്നെ കുംഭത്തില്‍ ശനിയുടെ സംയോജനവും നടക്കുന്നതിനാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അല്‍പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആത്മവിശ്വാസം അമിതമാവാതിരിക്കുന്നതിന് ശ്രദ്ധ വേണം. ചെറിയ രീതിയിലുള്ള സാമ്പത്തിക വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതകളെ സൃഷ്ടിക്കുന്നു. ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.
പ്രതിവിധി: എല്ലാ ഞായറാഴ്ചയും നിങ്ങള്‍ ഒരു പശുവിന് ശര്‍ക്കര നല്‍കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് അവരുടെ നാലാം ഭാവത്തിന്റെ അധിപനാണ് സൂര്യന്‍. എന്നാല്‍ കുംഭം രാശിയില്‍ സൂര്യന്റെ സംക്രമണം നടക്കുന്നതിനാല് അവരുടെ പത്താം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. ഈ ഭാവത്തിലെ സംക്രമണം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്‍ പത്താം ഭാവത്തിലേക്ക് കടക്കുമ്പോള്‍ ശക്തനാവുന്നു. ഇതിന്റെ ഫലം ഇടവം രാശിക്കാരിലും കാണപ്പെടുന്നു. കരിയറില്‍ ഉയര്‍ച്ചയുണ്ടാവുന്നു, ജീവിതത്തില്‍ കരിയറെന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കൃത്യമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മികച്ച ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. ആളുകള്‍ നിങ്ങളെ ബഹുമാനിക്കുന്നു. പ്രമോഷന്‍ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. മികച്ച ഒരു ടീമിനെ നയിക്കുന്നതിനുള്ള സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അതി വഴി ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല വരുമാനം നേടാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടും. എങ്കിും അഹങ്കാരത്തോടെ ഒന്നിനേയും സമീപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുന്നോട്ടുള്ള ജീവിതത്തില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കും. ആരോഗ്യം ശ്രദ്ധിക്കണം.
പ്രതിവിധി: നിങ്ങളുടെ പിതാവിനെയും പിതാവിനെയും പോലെയുള്ള ആളുകളെ നിങ്ങള്‍ ബഹുമാനിക്കുകയും മോശമായി സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ട സമയം കൂടിയാണ്. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നു. തീര്‍ത്ഥാടനയാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും ജിഞ്ജാസയോടെ നോക്കിക്കാണും. പിതാവിന്റെ ആരോഗ്യം മോശമാവുന്നതിനുള്ളയ സാധ്യക കാണുന്നു. കരിയറിന്റെ കാര്യത്തില്‍ ഒരു സാധാരണ സമയമായിരിക്കും. പലപ്പോഴും ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നത് നല്ലതല്ല. അത് നിങ്ങളെ പ്രശ്‌നത്തിലാക്കുകയേ ഉള്ളൂ. എങ്കിലും ആരോഗ്യം മികച്ചതായിരിക്കും. ശാരീരികമായും മാനസികമായും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. വരുമാനം ചെറിയ തോതിലെങ്കിലും വര്‍ദ്ധിക്കുന്നു. മാനസിക പിരിമുറുക്കവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
പ്രതിവിധി: ഞായറാഴ്ച, ശിവന് രുദ്രാഭിഷേകം ചെയ്യുക, കാരണം ഈ സമയത്ത് ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരില്‍ രണ്ടാം ഭാവത്തിലാണ് സൂര്യന്റെ സ്ഥാനം. എന്നാല്‍ സംക്രമണം നടക്കുന്നത് എട്ടാം ഭാവത്തിലാണ്. ഈ സമയം നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തികപരമായി വളരെയധികം മോശം അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. ഇത് കൂടാതെ എട്ടാം ഭാവത്തില്‍ ശനിയുടെയും സൂര്യന്റെയും സംയോജനം സംഭവിക്കുമെന്നതിനാല്‍ സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല. നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതിയുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. പലപ്പോഴും അതില്‍ നഷ്ടം സംഭവിക്കാം. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് പക്ഷേ പിന്നീട് പല കാര്യത്തിലും വിജയം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ അരുത്. അത് പിന്നീട് ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വന്നേക്കാം. എന്നാല്‍ പരമാവധി അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു ഫെലോഷിപ്പ് ചെയ്യാനും അതിനായി വിദേശത്തേക്ക് പോകാനും ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള അവസരങ്ങള്‍ ഈ സംക്രമണം വഴി ഉണ്ടാവുന്നു.
പ്രതിവിധി: നിങ്ങള്‍ ദിവസവും സൂര്യന് ജലം സമര്‍പ്പിക്കണം, കൂടാതെ ശ്രീ സൂര്യാഷ്ടകം പാരായണം ചെയ്യണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ലഗ്നാധിപനാണ് സൂര്യന്‍, എന്നാല്‍ ഇവരുടെ ഏഴാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നു. സാഹചര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വഴക്കുകളും തര്‍ക്കങ്ങളും വര്‍ദ്ധിക്കാം. പങ്കാളികള്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാം. എന്നാല്‍ ഏഴാം ഭാവത്തിലെ സൂര്യന്റേയും ശനിയുടേയും സംയോജനത്തില്‍ കാര്യങ്ങള്‍ കുറേശ്ശേ ഭേദപ്പെടാം. ബിസിനസില്‍ പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നിയമപരമായി അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാം. സൂര്-ശനി സംയോഗം നിമിത്തം പലപ്പോഴും കുടുംബജീവിതം നല്ലതായിരിക്കും, എന്നാല്‍ ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
പ്രതിവിധി: ദിവസവും ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക, ഇതോടൊപ്പം ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രവും പാരായണം ചെയ്താല്‍ ഗുണം ലഭിക്കും.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന്‍ എന്നാല്‍ സംക്രമണം നടക്കുന്നതോടെ ഇത് ആറാം ഭാവത്തിലേക്ക് മാറുന്നു. ഈ മാറ്റം നിങ്ങളില്‍ അനനുകൂലമായ നിരവധി നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. അതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. സൂര്യനും ശനിയും ഒരു രാശിയില്‍ വരുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും എതിരാളികളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളുടേയും തുടക്കമാണ് ഇത്. എങ്കിലും ചെറിയ രീതിയില്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സ് നിമിത്തം ദീര്‍ഘദൂര യാത്രകള്‍ക്കുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വിദേശയാത്രയും ചെയ്യേണ്ടി വന്നേക്കാം. പ്രണയ ബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവാം.
പ്രതിവിധി: ഞായറാഴ്ച രാവിലെ മുതല്‍ എല്ലാ ദിവസവും ഗായത്രി മന്ത്രം ഒരു നിശ്ചിത എണ്ണം തവണ ചൊല്ലുന്നത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിന്റെ അധിപാണ് സൂര്യന്‍ എന്നാല്‍ സംക്രമണത്തിന്റെ ഫലമായി അഞ്ചാം ഭാവത്തിലേക്ക് മാറുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. ജോലിയിലും സാമ്പത്തിക രംഗത്തും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ബുദ്ധിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആത്മപരിശോധന നടത്തുന്നതിനുള്ള അവസരം ലഭിക്കുന്നു. മുന്‍കാലങ്ങളില്‍ ചെയത തെറ്റുകളുടെ ഫലം അനുഭവിക്കേണ്ടതായി വരുന്നു. അവസരങ്ങള്‍ പല രീതിയില്‍ നിങ്ങളെ തേടി വരുന്നു. പ്രണയത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏകാഗ്രതയോടെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അസിഡിറ്റി, ദഹനക്കേട്, ദഹനവ്യവസ്ഥ, ആമാശയം, കരള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം.
പ്രതിവിധി: നിങ്ങള്‍ യോഗയും സൂര്യനമസ്‌കാരവും പരിശീലിക്കണം, അധിക ഉപ്പ് ഒഴിവാക്കുക.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവാധിപനാണ് സൂര്യന്‍. എന്നാല്‍ സംക്രമണം നടക്കുന്നത് നാലാം ഭാവത്തിലാണ്. ഇത് വൃശ്ചികം രാശിക്കാരില്‍ അനുകൂലഫലമാണ് ഉണ്ടാക്കുന്നതെന്ന് പറയാന്‍ സാധിക്കുകയില്ല. കാരണം അതേ രാശിയില്‍ തന്നെയാണ് ശനിയും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കുടുംബത്തില്‍ വഴക്കും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അസൂയയവും പ്രശ്‌നങ്ങളും കുടുംബ ബന്ധങ്ങളുടെ താളം തെറ്റിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. മാതാപിതാക്കളുടെ ആരോഗ്യവും പ്രശ്‌നത്തിലാവുന്നു. വൈകാരികമായ അസന്തുലിതാവസ്ഥ പല കാര്യങ്ങളിലും നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴിലില്‍ പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഇത് നിങ്ങളുടെ പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നചത്. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
പ്രതിവിധി: നിങ്ങളുടെ കുടുംബജീവിതത്തിലെയും തൊഴിലിലെയും പുരോഗതിക്കും വിജയത്തിനും, ഒരു വെളുത്ത ചെടി നട്ടുപിടിപ്പിച്ച് പരിപാലിക്കുക

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് സൂര്യന്റെ സ്ഥാനം. എന്നാല്‍ ഇവരുടെ രാശിയില്‍ സംക്രമണം നടക്കുന്നത് മൂന്നാം ഭാവത്തിലാണ്. ഇത് നിരവധി അനുകൂല ഫലങ്ങള്‍ ധനു രാശിക്കാര്‍ക്ക് നല്‍കുന്നു. ശനിയുടെ സൂര്യനും സംയോജിക്കുന്നതിനാല്‍ ഇവര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അവയെ എല്ലാം പരിഹരിക്കാന്‍ സാധഇക്കുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് ജീവിതത്തില്‍ പിന്തുണ ലഭിച്ചേക്കാം. പല വിധത്തിലുള്ള കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രത്യേകിച്ച് സര്‍ക്കാര്‍ ജോലിക്കുള്ള സാധ്യത കാണുന്നു. ബിസിനസില്‍ വിജയിക്കുകയും അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നു. ഹ്രസ്വദൂര യാത്രകള്‍ നടക്കുന്നതിന് സാധ്യത കാണുന്നു. ആരോഗ്യം ചെറിയ രീതിയില്‍ പ്രശ്‌നത്തിലായേക്കാം. ബിസിനസില്‍ നേട്ടമുണ്ടാവുന്നു. പല സംരംഭങ്ങളിലും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതത്തില്‍ അനുകൂലമായ നിരവധി നേട്ടങ്ങള്‍ തേടി വരുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയം തന്നെയാണ്.
പ്രതിവിധി: ദിവസവും ശ്രീരാമരക്ഷാ സ്‌തോത്രം ചൊല്ലുന്നത് ഗുണം ചെയ്യും.

മകരം രാശി
മകരം രാശിയില്‍ സൂര്യന്‍ രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവരുടെ എട്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ധനധാന്യ സമ്പാദനത്തില്‍ നിങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സൂര്യന്റേയും ശനിയുടേയും സംക്രമണം നിങ്ങളുടെ കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. എങഅകിലും അതിനെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം സംസാരിക്കുന്നതിന്. അല്ലാത്ത പക്ഷം അത് വലിയ വഴക്കിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളെ ഇത് പലപ്പോഴും മോശമായി ബാധിച്ചേക്കാം. കുംഭം രാശിയില്‍ സൂര്യന്‍ സംക്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും ചെറിയ രീതിയില്‍ ബാധിച്ചേക്കാം. യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നു. നിങ്ങളുടെ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നു.
പ്രതിവിധി: ദിവസവും ശ്രീ ആദിത്യ ഹൃദയ സ്‌തോത്രമോ ശ്രീ സൂര്യാഷ്ടകമോ പാരായണം ചെയ്യുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും.

കുംഭം രാശി
കുംഭം രാശിയില്‍ സൂര്യന്‍ ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രാശിയില്‍ തന്നെയാണ് സംക്രമണവും നടക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പ്രത്യേക ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ വളരെ നല്ല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ സൂര്യനും ശനിയും ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അല്‍പം ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. അശ്രദ്ധയോടെ ചെയ്യുമ്പോള്‍ അത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ശരീരവേദന, തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടായേക്കാം. ദാമ്പത്യ ജീവിത്തതിലും ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും നിങ്ങള്‍ എല്ലാം മറന്ന് മുന്നോട്ട് പോയാല്‍ അത് അനുകൂലമായ പല മാറ്റങ്ങളും ബന്ധങ്ങളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ സാമ്പത്തികപരമായി നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസ് പുരോഗമിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. വെല്ലുവിളികളെ ഏറ്റെടുക്കുന്നതിനും അത് വഴി വിജയത്തിലെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. യാത്രകള്‍ പലതും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
പ്രതിവിധി: കഴുത്തില്‍ സൂര്യമുഖമുള്ള ലോക്കറ്റ് ധരിക്കുന്നത് നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും

മീനം രാശി
മീനം രാശിയില്‍ അവരുടെ ആറാംഭാവത്തിന്റെ അധിപനാണ് സൂര്യന്‍. എന്നാല്‍ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കാന്‍ പോവുന്നത്. ഈ സമയം സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വിദേശയാത്രക്കുള്ള അവസരങ്ങള്‍ ലഭിക്കുന്നു. പല വിധത്തിലുള്ള യാത്രകള്‍ നടത്തേണ്ടതായി വരുന്നു. നിങ്ങളുടെ ആസൂത്രിതമല്ലാത്ത ചിലവുകള്‍ കാരണം സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിച്ചേക്കാം. കുംഭ രാശിയിലെ ഈ സൂര്യ സംക്രമണം നിങ്ങളുടെ ബിസിനസ്സില്‍ നല്ല സമയം നല്‍കുന്നു. അനാവശ്യമായ ആകുലതള്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ യോഗയും മെഡിറ്റേഷനും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യം ഇതിലൂടെ മെച്ചപ്പെടും. കരിയറില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടാവില്ലെങ്കിലും കാര്യങ്ങള്‍ തെറ്റില്ലാതെ മുന്നോട്ട് പോവുന്നു. ദൈവവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. പലപ്പോഴും അപ്രതീക്ഷിത വിജയം നിങ്ങളെ തേടി എത്തുന്നു.
പ്രതിവിധി: ശനിയാഴ്ച രാത്രി ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് തലയിണയ്ക്ക് സമീപം വയ്ക്കുക. ഞായറാഴ്ച രാവിലെ, അതേ വെള്ളം ചുവന്ന പൂക്കളുള്ള ചെടിക്ക് ഒഴിക്കുക
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











